Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: നിങ്ങള്‍ ഇഷ്ടമുള്ള പിച്ചുണ്ടാക്കുന്നു, ഞങ്ങള്‍ക്ക് പറ്റില്ലേ? ഓസീസിനോടു ഇന്ത്യന്‍ ഫാന്‍സ്

dravid

ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കു വ്യാഴാഴ്ച തുടക്കം കുറിക്കാനിരിക്കെ സോഷ്യല്‍ മീഡിയയില്‍ പോരാട്ടം മുറുകകയാണ്. നാഗ്പൂരാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിനു വേദിയാവുന്നത്. അതിനിടെ രാഹുല്‍ ദ്രാവിഡും ഇന്ത്യന്‍ ടീമും ചേര്‍ന്ന് പിച്ചില്‍ ചില കൃത്രിമങ്ങള്‍ കാണിക്കുന്നതായി ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ജേസണ്‍ ഗില്ലെസ്പി, സൈണ്‍ ഒഡോണല്‍ തുടങ്ങിയ മുന്‍ ക്രിക്കറ്റര്‍മാരും ഓസ്‌ട്രേലിയന്‍ വിദഗ്ധരുമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഐസിസി ഇതില്‍ ഇടപെടണമെന്നും ഇന്ത്യക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നുമെല്ലാം ഇവര്‍ മുറവിളി കൂട്ടുകയാണ്.

ഇതു ശരിയല്ലെന്നു ഐസിസിയും കരുതുന്നെങ്കില്‍ അവര്‍ മുന്നിട്ടിറങ്ങി എന്തെങ്കിലും ഉടന്‍ ചെയ്യണം. ഈ പിച്ച് മല്‍സരത്തിന് യോജിച്ചതാണോയെന്നു ഐസിസി പരിശോധിക്കണം. ഈ മല്‍സരത്തില്‍ ഐസിസിയുടെ ഒരു റഫറിയുണ്ടാവും. ഐസിസി ഈ ഗെയിം കാണുകയും ചെയ്യുമെന്നാണ് ഒരു ഓസ്‌ട്രേലിയന്‍ ചാനലില്‍ ഒഡോണെല്‍ തുറന്നടിച്ചത്.

2004ല്‍ അവസാനമായി ഓസ്‌ട്രേലിയ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ ടീമിലുണ്ടായിരുന്ന പേസര്‍ ഗില്ലെസ്പിയും നാഗ്പൂര്‍ പിച്ചിനെതിരേ രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യക്കു മുന്‍തൂക്കം നേടിക്കൊടുക്കാന്‍ ഒരു വഴി തേടുകയാണ് ക്യുറേറ്റര്‍മാരെന്നു ഞാന്‍ കരുതുന്നു. സ്പിന്‍ പിച്ച് തയ്യാറാക്കുകയാണ് ഓസീസിനെ തോല്‍പ്പിക്കാനുള്ള വഴിയെന്നു അവര്‍ കരുതുന്നു.

ഇവിടെ ഓസ്‌ട്രേലിയയില്‍ ഏറ്റവും മികച്ച പിച്ച് തയ്യാറാക്കാനുള്ള നിര്‍ദേശമാണ് ക്യുറേറ്റര്‍മാര്‍ക്കു കൊടുക്കാറുള്ളതെന്നുമായിരുന്നു ഗില്ലെസ്പിയുടെ വിമര്‍ശനം. പിച്ചിന്റെ ചിത്രം പങ്കുവച്ച് എന്താണ് ഇവിടെ നടക്കുന്നതെന്ന ചോദ്യവുമായി ഓസീസ് ചാനലായ ഫോക്‌സ് ക്രിക്കറ്റും ട്വീറ്റ് ചെയ്തിരുന്നു. പിച്ചിനെക്കുറിച്ച് ഓസ്‌ട്രേലിയയുടെ ഭാഗത്തു നിന്നുള്ള ഈ വിമര്‍ശനങ്ങളെ സോഷ്യല്‍ മീഡിയയിലൂടെ കളിയാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ഫാന്‍സ്.

പിച്ച് അവിടെ നിന്ന് കൊണ്ടുവരൂ

പിച്ച് അവിടെ നിന്ന് കൊണ്ടുവരൂ

നിങ്ങള്‍ക്കു ഇത്രയുമധികം പ്രശ്‌നങ്ങളുണ്ടെങ്കില്‍ പിച്ചും ഓസ്‌ട്രേലിയയില്‍ നിന്നും കൊണ്ടു വരാമായിരുന്നുവെന്നാണ് ഫോക്‌സ് ക്രിക്കറ്റ് പങ്കുവച്ച ഫോട്ടോയ്ക്കു താഴെ ഒരു യൂസര്‍ പരിഹസിച്ചത്.

ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഓസ്‌ട്രേലിയക്കാര്‍ കരച്ചില്‍ തുടങ്ങിയിരിക്കുകയാണ്. ഒരു സമത്ത് ക്രിക്കറ്റ് ലോകം അടക്കിഭരിച്ച ഒരു ടീം ഇങ്ങനെ ചെയ്യുന്നതു കാണുമ്പോള്‍ ദുഖം തോന്നുന്നുവെന്നായിരുന്നു മറ്റൊരു പരിഹാസം.

Also Read: ലോകകപ്പില്‍ ഉറപ്പായും സഞ്ജു വേണം, തഴഞ്ഞാല്‍ നഷ്ടം ഇന്ത്യക്ക്! അറിയാം

ഞങ്ങള്‍ പരാതി പറയാറില്ല

ഞങ്ങള്‍ പരാതി പറയാറില്ല

കൂടുതല്‍ കരയൂ ഓസീസ്. ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുമ്പോള്‍ നിങ്ങള്‍ പച്ചപ്പുള്ള പിച്ചുകള്‍ തയ്യാറാക്കിയപ്പോഴൊന്നും ഞങ്ങള്‍ ഒരിക്കലും പരാതി പറഞ്ഞിട്ടില്ല. നിങ്ങളുടെ കളിക്കാര്‍ക്കു അത്തരം പിച്ചുകളില്‍ മാത്രം തിളങ്ങുകയും സ്പിന്‍ പിച്ചുകളില്‍ ഫ്‌ളോപ്പാവുകയും ചെയ്യുന്നുണ്ടെങ്കില്‍ അവരെ ഹോം ട്രാക്ക് ബുള്ളീസെന്നു വിളിക്കാമെന്നായിരുന്നു ഒരു യൂസര്‍ വിമര്‍ശിച്ചത്.

നിങ്ങളുടെ ഈ കരച്ചിലൊന്നു നിര്‍ത്താമോയെന്നായിരുന്നു പൊട്ടിരിക്കുന്ന ഇമോജിയോടൊപ്പം ഒരു യൂസര്‍ കളിയാക്കിയത്.

Also Read: IND vs AUS: പുജാരയെ ഒഴിവാക്കി 11 ! ഇയാള്‍ എങ്ങനെ ഇന്ത്യന്‍ സെലക്ടറായി? ഫാന്‍സിന് ‍ഞെട്ടല്‍

നേരിടാന്‍ പഠിക്കൂ

നേരിടാന്‍ പഠിക്കൂ

കരയരുത് ബേബീ... കഴിവുറ്റ സ്പിന്‍ ആക്രമണത്തിനെതിരേ കളിക്കുവാന്‍ പഠിക്കൂയെന്നാണ് ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചത്.
ഓസ്‌ട്രേലിയ ഒരു ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ഇങ്ങനെയൊരിക്കലും കരഞ്ഞിട്ടുണ്ടാവില്ലെന്നു തനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കുമെന്നായിരുന്നു ഒരു പ്രതികരണം.

Story first published: Wednesday, February 8, 2023, 17:34 [IST]
Other articles published on Feb 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+