
സൂര്യക്കു പകരം ശ്രേയസ്
ടി20 സ്‌പെഷ്യലിസ്റ്റും ഈ ഫോര്‍മാറ്റില്‍ ഐസിസി റാങ്കിങിലെ നമ്പര്‍ വണ്‍ പ്ലെയറുമായ സൂര്യകുമാര്‍ യാദവ് നാദ്പൂര്‍ ടെസ്റ്റിലൂടെ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അരങ്ങേറിയിരുന്നു. അപകടത്തെ തുടര്‍ന്നു വിശ്രമിക്കുന്ന റിഷഭ് പന്തിനു പകരും അത്തരമൊരു ഇംപാക്ടുള്ള പ്ലെയറെ ആവശ്യമായതിനാലാണ് സൂര്യയെ ഇന്ത്യ പരീക്ഷിച്ചു നോക്കിയത്.
പക്ഷെ അതു ദയനീയമായി പാളുകയും ചെയ്തു. 10 ബോളില്‍ നിന്നും ഒരു ബൗണ്ടറിയടക്കം എട്ടു റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. അശ്രദ്ധമായി ഫ്രണ്ട് ഫൂട്ടില്‍ കളിച്ച സൂര്യ നതാന്‍ ലിയോണിന്റെ ബോളില്‍ ബൗള്‍ഡാവുകയായിരുന്നു.
സൂര്യക്കു പകരം ശ്രേയസ് അയ്യരെ അടുത്ത ടെസ്റ്റില്‍ ഇറക്കണം. പരിക്കു കാരണം ശ്രേയസിനു പുറത്തിരിക്കേണ്ടി വന്നതു കാരണമായിരുന്നു സൂര്യക്കു നറുക്കുവീണത്. എന്നാല്‍ ഈയാഴ്ച ശ്രേയസ് ഫിറ്റ്‌നസ് ടെസ്റ്റിനു വിധേയനാവും.
ഇതില്‍ വിജയിച്ചാല്‍ രണ്ടാം ടെസ്റ്റിനു മുമ്പ് ടീമിനൊപ്പം ചേരുകയും ചെയ്യും. അങ്ങനെ വന്നാല്‍ ശ്രേയസിനെ പ്ലെയിങ് ഇലവനില്‍ പ്രതീക്ഷിക്കാം.
Also Read: സൂപ്പര്‍ ഫിറ്റ് ശ്രേയസ്- എന്താണ് രഹസ്യം? ഭക്ഷണക്രമം, വര്‍ക്കൗട്ട് എല്ലാമറിയാം

രാഹുല്‍ വേണ്ട
ടെസ്റ്റ് ടീമിലും ഇന്ത്യക്കു ബാധ്യതയായി മാറിയിക്കുകയാണ് ഓപ്പണര്‍ കെഎല്‍ രാഹുല്‍. നിലവില്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍സി പദവി കൂടി അദ്ദേഹത്തിനുണ്ട്. എന്നാല്‍ ഈ പദവി ഉള്ളതുകൊണ്ട് ടീമില്‍ നിന്നും ഒഴിവാക്കില്ലെന്നു യാതൊരു ഉറപ്പുമില്ലെന്നു ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കിക്കഴിഞ്ഞു. മികച്ച ഫോമിലുള്ള ചിലര്‍ ബെഞ്ചിലിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
രാഹുലിനെ ഒഴിവാക്കി പകരം മിന്നുന്ന ഫോമിലുള്ള യുവതാരം ശുഭ്മന്‍ ഗില്ലിനെ രണ്ടാം ടെസ്റ്റില്‍ പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വരണം. രാഹുലിനെ പുറത്തിരുത്തിയാല്‍ വൈസ് ക്യാപ്റ്റന്‍സി അനുഭവസമ്പത്തുള്ള ചേതേശ്വര്‍ പുജാരയ്ക്കു നല്‍കാവുന്നതാണ്. ക്യാപ്റ്റന്‍ രോഹിത്തിനൊപ്പം ഗില്‍ കൂടി ചേരുന്നതോടെ അതു കിടിലന്‍ ഓപ്പണിങ് കോമ്പിനേഷനായി മാറുമെന്നതില്‍ സംശയമില്ല.
നേരത്തേ ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവരുമായുള്ള ഏകദിന പരമ്പരയില്‍ ഈ ജോടിയായിരുന്നു ഓപ്പണ്‍ ചെയ്തത്. ഈ സഖ്യം വന്‍ വിജയമാവുകയും ചെയ്തിരുന്നു. കളിച്ച മല്‍സരങ്ങളിലെല്ലാം ടീമിനു മികച്ച തുടക്കം നല്‍കുന്നതില്‍ രോഹിത്- ഗില്‍ സഖ്യം വിജയിച്ചിരുന്നു.
കരിയര്‍ ബെസ്റ്റ് ഫോമിലാണ് ഗില്‍ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ ടെസ്റ്റില്‍ കന്നി സെഞ്ച്വറിയും ഏകദിനത്തില്‍ കന്നി ഡബിള്‍ സെ്ഞ്ച്വറിയും ടി20യില്‍ ആദ്യ സെഞ്ച്വറിയും താരം കുറിച്ചിരുന്നു.

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സാധ്യതാ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പുജാര (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.


Click it and Unblock the Notifications
