Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അവനെ ഇന്ത്യ ടെസ്റ്റ് കളിപ്പിക്കണം! മികച്ച പ്രകടനം ഉറപ്പ്-സല്‍മാന്‍ ബട്ട്

1

കറാച്ചി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കായുള്ള പടയൊരുക്കം ഇന്ത്യ ആരംഭിച്ച് കഴിഞ്ഞു. രണ്ട് ടീമും ഇതിനോടകം ടീമുകളെ പ്രഖ്യാപിച്ച് പരമ്പരക്കായി തയ്യാറെടുത്തുകഴിഞ്ഞു. നാല് മത്സരങ്ങളടങ്ങിയ പരമ്പര രണ്ട് കൂട്ടര്‍ക്കും അഭിമാന പ്രശ്‌നമാണ്.

അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ജയം ഇന്ത്യക്കായിരുന്നു. അതും ഓസ്‌ട്രേലിയയുടെ തട്ടകത്തില്‍. അതുകൊണ്ട് തന്നെ ഇത്തവണ പരമ്പര തിരിച്ചുപിടിക്കാനുറച്ചാവും കംഗാരുക്കള്‍ ഇറങ്ങുന്നത്. ഇന്ത്യയുടെ ഹോം ടെസ്റ്റിലെ കണക്കുകള്‍ മികച്ചതാണ്.

എന്നാല്‍ കരുത്തുറ്റ നിരയുമായെത്തുന്ന ഓസ്‌ട്രേലിയയെ വീഴ്ത്തുക ഇന്ത്യക്ക് കടുപ്പമായിരിക്കും. ഇത്തവണ ഇന്ത്യക്കൊപ്പം റിഷഭ് പന്തില്ലെന്നതാണ് എടുത്തു പറയേണ്ടത്. റിഷഭിന് പകരം ഇന്ത്യ ഇഷാന്‍ കിഷനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ പ്ലേയിങ് 11 ഇഷാനെത്താന്‍ സാധ്യത കുറവാണ്. ഇപ്പോഴിതാ ഇന്ത്യ ടെസ്റ്റില്‍ തീര്‍ച്ചയായും പരിഗണിക്കേണ്ട താരത്തെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും ഓപ്പണറുമായ സല്‍മാന്‍ ബട്ട്.

സൂര്യകുമാര്‍ യാദവിനെ ടെസ്റ്റ് കളിപ്പിക്കണം

സൂര്യകുമാര്‍ യാദവിനെ ടെസ്റ്റ് കളിപ്പിക്കണം

ഇന്ത്യ സൂര്യകുമാര്‍ യാദവിനെ ടെസ്റ്റിലും കളിപ്പിക്കണമെന്നാണ് സല്‍മാന്‍ ബട്ട് പറയുന്നത്. 'സൂര്യകുമാര്‍ യാദവ് അനുഭവസമ്പത്തുള്ള താരമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് വലിയ പരിചയസമ്പത്തുണ്ട്. ടെസ്റ്റ് ഫോര്‍മാറ്റ് അവന് നന്നായി അറിയാം.

ഷോട്ട് സെലക്ഷനില്‍ ശ്രദ്ധിച്ച് ടെസ്റ്റില്‍ മികച്ച കരിയറുണ്ടാക്കാന്‍ അവന് സാധിക്കും. ടൈം മാനേജ്‌മെന്റും ടെസ്റ്റില്‍ വളരെ പ്രധാനപ്പെട്ടതാണ്. അവന്റെ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തില്‍ സാഹചര്യത്തിന് അനുസരിച്ച് കളിക്കാനും മികച്ച ഫലമുണ്ടാക്കാനും സൂര്യകുമാര്‍ യാദവിന് സാധിക്കും-ബട്ട് പറഞ്ഞു.

Also Read: IND vs NZ: ശുബ്മാനെ ഹീറോയെന്ന് വിളിക്കാനാവില്ല! മൂന്ന് പ്രശ്‌നങ്ങള്‍-പരിഹാരം കടുപ്പം

ടെസ്റ്റ് ശൈലിയിലേക്ക് മാറുക പ്രയാസമാവില്ല

ടെസ്റ്റ് ശൈലിയിലേക്ക് മാറുക പ്രയാസമാവില്ല

നിലവിലെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും അതിവേഗത്തില്‍ ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള സൂര്യകുമാര്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ സ്ഥിര സാന്നിധ്യമല്ല.

ടി20യിലെ മികവ് ഏകദിനത്തില്‍ ആവര്‍ത്തിക്കാന്‍ താരത്തിന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ സൂര്യകുമാറിന് ടെസ്റ്റില്‍ എത്രത്തോളം മികവ് കാട്ടാനാവുമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. എന്നാല്‍ സൂര്യക്ക് ടെസ്റ്റില്‍ തിളങ്ങുക പ്രയാസമാവില്ലെന്നാണ് ബട്ട് പറയുന്നത്.

ആത്മവിശ്വാസത്തോടെ കളിക്കാനാവും

ആത്മവിശ്വാസത്തോടെ കളിക്കാനാവും

വെള്ളബോള്‍ ക്രിക്കറ്റില്‍ വലിയ ആത്മവിശ്വാസത്തോടെ കളിക്കുന്ന താരമാണ് സൂര്യകുമാര്‍ യാദവ്. ഇത് ടെസ്റ്റ് കളിക്കുമ്പോഴും അവനെ തുണക്കും. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ അവന്റെ റെക്കോഡുകള്‍ തന്നെ അവന്‍ എത്രത്തോളം മികച്ചവനാണെന്ന് വ്യക്തമാക്കും.

ഇത്രയും മികച്ച കരിയര്‍ ഉണ്ടാക്കണമെങ്കില്‍ അവന്‍ മത്സരത്തെ നന്നായി വിലയിരുത്തുന്നവനായിരിക്കും. അതുകൊണ്ട് തന്നെ സൂര്യകുമാറിന് ടെസ്റ്റില്‍ വലിയ കരിയര്‍ സൃഷ്ടിക്കുക പ്രയാസമായിരിക്കില്ല-സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.

Also Read: സെവാഗും എബിഡിയുമല്ല! റോള്‍ മോഡല്‍ മറ്റൊരാള്‍-തുറന്ന് പറഞ്ഞ് ഷഫാലി വര്‍മ

സൂര്യകുമാറിന് അവസരം ലഭിച്ചേക്കില്ല

സൂര്യകുമാറിന് അവസരം ലഭിച്ചേക്കില്ല

സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചെങ്കിലും പ്ലേയിങ് 11ല്‍ താരത്തിന് അവസരം ലഭിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം. മധ്യനിരയില്‍ സൂര്യകുമാറിന് പ്ലേയിങ് 11 ഇടം കണ്ടെത്തുക പ്രയാസമാണ്.

നിലവിലെ ഇന്ത്യയുടെ ബാറ്റിങ് നിര നോക്കുമ്പോള്‍ സൂര്യക്ക് അവസരം നല്‍കുക പ്രയാസമാണെന്ന് പറയാം. രോഹിത്തും ശുബ്മാന്‍ ഗില്ലും ഓപ്പണറാവുമ്പോള്‍ മൂന്നാം നമ്പറില്‍ പുജാരയും നാലാം നമ്പറില്‍ കോലിയും തുടരും.

അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യര്‍ കളിക്കുമ്പോള്‍ ആറാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത്തിനാവും അവസരം ലഭിക്കുക. അങ്ങനെ വന്നാല്‍ സൂര്യക്ക് പുറത്തിരിക്കേണ്ടി വരും. ശ്രേയസിന് പരിക്കേറ്റ് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ചിലപ്പോള്‍ സൂര്യക്ക് അവസരം ലഭിച്ചേക്കും.

നിലവിലെ സാഹചര്യത്തില്‍ സൂര്യക്ക് ഇന്ത്യയുടെ ടെസ്റ്റ് പ്ലേയിങ് 11 ഇടം നേടുക പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം.

Story first published: Wednesday, January 18, 2023, 10:50 [IST]
Other articles published on Jan 18, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+