Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ആദ്യ ടെസ്റ്റില്‍ ഗില്‍ പുറത്തിരിക്കട്ടെ, സൂര്യയെ കളിപ്പിക്കൂ!

surya

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച നാഗ്പൂരില്‍ തുടങ്ങാനിരിക്കെ ടീം സെലക്ഷന്റെ കാര്യത്തില്‍ ചില ചോദ്യങ്ങള്‍ ഇന്ത്യയെ കുഴപ്പിക്കുകയാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് ഇവരില്‍ ആരെ കളിപ്പിക്കുമെന്നതാണ്. രണ്ടില്‍ ഒരാള്‍ക്കു മാത്രമേ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുകയുള്ളൂ. രണ്ടു പേരെയും കളിപ്പിക്കണമെങ്കില്‍ കെഎല്‍ രാഹുലിനെ ഇന്ത്യക്കു തഴയേണ്ടി വരും. എന്നാല്‍ നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ രാഹുലിനെ മാറ്റിനിര്‍ത്തുക അസാധ്യമാണ്.

ഗില്‍ ഇതിനകം ടെസ്റ്റില്‍ കളിക്കുകയും സെഞ്ച്വറിയടക്കം നേടുകയും ചെയ്തിട്ടുള്ള താരമാണ്. എന്നാല്‍ സൂര്യ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ല. എങ്കിലും മുംബൈയ്ക്കായി രഞ്ജി ട്രോഫിയില്‍ 79 മല്‍സരങ്ങളില്‍ കളിച്ച അനുഭവസമ്പത്ത് സ്‌കൈയ്ക്കുണ്ട്. അതുകൊണ്ടു തന്നെ ഈ ഫോര്‍മാറ്റ് അദ്ദേഹത്തിനു അന്യവുമല്ല.

ഓസ്‌ട്രേലിയക്കെതിരേ ശ്രേയസ് അയ്യരുടെ അഭാവമാണ് അഞ്ചാം നമ്പറില്‍ ഒഴിവുവരാന്‍ കാരണം. ഈ സ്ഥാനത്തേക്കാണ് ഗില്ലും സൂര്യയും തമ്മില്‍ മല്‍സരിക്കുന്നത്. ഗില്ലിനേക്കാള്‍ സൂര്യയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കു കൂടുതല്‍ ഗുണം ചെയ്യുക. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ഗില്ലിന് യോജിക്കില്ല

ഗില്ലിന് യോജിക്കില്ല

സൂര്യകുമാര്‍ യാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മികച്ച ഫോമിലുള്ളത് ശുഭ്മന്‍ ഗില്‍ തന്നെയാണെന്നു സംശയമില്ലാതെ പറയാം. കാരണം അടുത്തിടെ ടെസ്റ്റില്‍ കന്നി സെഞ്ച്വറിയും ഏകദിനത്തില്‍ കന്നി ഡബിള്‍ സെഞ്ച്വറിയും ടി20യില്‍ ആദ്യ സെഞ്ച്വറിയുമെല്ലാം ഗില്‍ കുറിച്ചിരുന്നു.

പക്ഷെ ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡറില്‍ ഒഴിവില്ലെന്നതാണ് പ്രശ്‌നം. ഗില്ലാവട്ടെ ടോപ് ഓര്‍ഡര്‍ ബാറ്ററുമാണ്. അഞ്ചാം നമ്പറില്‍ താരത്തിനു തിളങ്ങാനാവുമോയെന്ന കാര്യം സംശയമാണ്.

എന്നാല്‍ സൂര്യക്കു ഏറ്റവും യോജിച്ച, അദ്ദേഹം സ്ഥിരം കളിച്ചുകൊണ്ടിരിക്കുന്ന പൊസിഷനാണിത്. അതിനാല്‍ തന്നെ ഗില്ലിനേക്കാള്‍ നന്നായി ഈ പൊസിഷനില്‍ പെര്‍ഫോം ചെയ്യാനാവുക സൂര്യക്കായിരിക്കും.

Also Read: IND vs AUS: ആറില്‍ അഞ്ചു തവണയും പുറത്താക്കി, കോലി സൂക്ഷിക്കേണ്ടത് അവനെ!

അതിവേഗം സ്‌കോര്‍ ചെയ്യും

അതിവേഗം സ്‌കോര്‍ ചെയ്യും

അതിവേഗം സ്‌കോര്‍ ചെയ്യാനുള്ള കഴിവാണ് സൂര്യകുമാര്‍ യാദവിന് മുന്‍തൂക്കം നല്‍കുന്ന മറ്റൊരു കാര്യം. മധ്യഓവറുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരേ ആക്രമിച്ച് കളിച്ച് സ്‌കോറിങിനു വേഗം കൂട്ടാന്‍ അദ്ദേഹത്തിനു കഴിയും. ഇത നതാന്‍ ലിയോണുള്‍പ്പെട്ട ഓസ്‌ട്രേലിയയുടെ സ്പിന്‍ നിരയെ പ്രതിരോധത്തിലുമാക്കും.

വൈവിധ്യമാര്‍ന്ന ഒരുപിടി ഷോട്ടുകള്‍ സൂര്യയുടെ പക്കലുണ്ട്. ഗ്രൗണ്ടിന്റെ ഏതു മൂലയിലേക്കും അനായാം ഷോട്ടുകള്‍ കളിക്കാനുളള കഴിവ് അദ്ദേഹത്തെ അപകടകാരിയാക്കി മാറ്റുന്നു. അതിനാല്‍ തന്നെ സൂര്യയെപ്പോലെയൊരു അഗ്രസീവ് ബാറ്റര്‍ ടെസ്റ്റില്‍ ഏതു ടീമിനും മുതല്‍ക്കൂട്ടായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

Also Read: IND vs AUS: പുജാരയെ ഒഴിവാക്കി 11 ! ഇയാള്‍ എങ്ങനെ ഇന്ത്യന്‍ സെലക്ടറായി? ഫാന്‍സിന് ‍ഞെട്ടല്‍

റിഷഭിന്റെ റോള്‍

റിഷഭിന്റെ റോള്‍

ടെസ്റ്റില്‍ ടീമിലെ ഏറ്റവും അഗ്രസീവ് ബാറ്ററായ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തില്ലാതെയാണ് ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയിറങ്ങുന്നത്. പരിക്കേറ്റ് വിശ്രമിക്കുന്ന താരത്തിന്റെ അഭാവം ടീമിനു വലിയ ക്ഷീണം തന്നെയാണ്. കാരണം കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തത് റിഷഭാണ്.

മാത്രമല്ല 2020-21ലെ കഴിഞ്ഞ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ 2-1ന് തകര്‍ത്ത് ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ റിഷഭായിരുന്നു ടീമിന്റെ വിജയശില്‍പ്പി.

ഓസ്‌ട്രേലിയക്കെതിരേ ഇത്തവണ റിഷഭിന്റെ റോളില്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സൂര്യകുമാര്‍ യാദവ്. ബൗളര്‍മാരെ കടന്നാക്രമിച്ച് റണ്‍സ് സ്‌കോര്‍ ചെയ്യാനും ക്രീസിനു പുറത്തേക്കിറങ്ങി സ്പിന്നര്‍മാരെ പ്രഹരിക്കാനും സ്‌കൈയ്ക്കു കഴിയും. അതുകൊണ്ടു തന്നെ ശുഭ്മന്‍ ഗില്ലിനേക്കാള്‍ സൂര്യ തന്നെയാണ് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കൂടുതല്‍ സ്ഥാനമര്‍ഹിക്കുന്നത്.

Story first published: Wednesday, February 8, 2023, 15:03 [IST]
Other articles published on Feb 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+