IND vs AUS: സച്ചിന്‍ പോലും റിഷഭിനു പിന്നില്‍! ടെസ്റ്റില്‍ വിലയറിഞ്ഞ് ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര ആവേശകരമായി പുരോഗമിക്കവെ ഇന്ത്യന്‍ ടീം ഏറ്റവുമധികം മിസ്സ് ചെയ്യുന്നത് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയാണ്. കാരണം ടെസ്റ്റില്‍ അഗ്രസീവ് ഇന്നിങ്‌സുകളിലൂടെ നേരത്തേ ടീമിനായി പല മാച്ച് വിന്നിങ് പ്രകടനങ്ങളും അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്.
2020-21ലെ കഴിഞ്ഞ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ 2-1ന് ഇന്ത്യ തകര്‍ത്തപ്പോള്‍ റിഷഭ് കസറിയിരുന്നു. ഇത്തവണത്തെ പരമ്പരയിലും താരത്തിന്റെ മിന്നുന്ന പ്രകടനങ്ങള്‍ ഇന്ത്യ പ്രതീക്ഷിച്ചിരിക്കെയായിരുന്നു അപ്രതീക്ഷിത വില്ലനായി കാറപകടം സംഭവിച്ചത്. കാറപകടത്തില്‍ പരിക്കേറ്റ ശേഷം വിശ്രമിക്കുന്ന റിഷഭിന് എപ്പോള്‍ മല്‍സരരംഗത്തേക്കു മടങ്ങിയെത്താന്‍ സാധിക്കുമെന്ന കാര്യം വ്യക്തമല്ല.
റിഷഭിനു പകരം ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ കെഎസ് ഭരതാണ് ഇന്ത്യയുടെ വിക്കറ്റ് കാക്കുന്നത്. താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം കൂടിയായിരുന്നു ഈ പരമ്പരയിലേത്. പക്ഷെ കളിച്ച രണ്ട് ഇന്നിങ്‌സുകളിലും യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ ഭരതിനായിട്ടില്ല.
ആദ്യ ടെസ്റ്റില്‍ എട്ടു റണ്‍സിനു താരം പുറത്താവുകയായിരുന്നു. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലാവട്ടെ ആറു റണ്‍സിനും ഭരത് ക്രീസ് വിട്ടു. ഇതോടെയാണ് റിഷഭ് ടെസ്റ്റില്‍ ടീമിനെ സംബന്ധിച്ച് എത്ര മാത്രം പ്രധാനപ്പെട്ട താരമായിരുന്നുവെന്ന് ആരാധകര്‍ തിരിച്ചറിഞ്ഞത്.

ശരാശരിയില്‍ തലപ്പത്ത്
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കുറഞ്ഞത് 500 റണ്‍സെങ്കിലും നേടിയ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവുമുയര്‍ന്ന ബാറ്റിങ് ശരാശരിയുള്ളത് റിഷഭ് പന്തിനാണ്. 62.4 ശരാശിയില്‍ റിഷഭ് വാരിക്കൂട്ടിയത്.
ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലും പിന്നിലാണ്. 56.2 ശരാശരിയില്‍ 3262 റണ്‍സുമായി സച്ചിന്‍ രണ്ടാംസ്ഥാനത്താണ്.
ചേതേശ്വര്‍ പുജാര (ശരാശരി 52.7, റണ്‍സ് 1900), വിവിഎസ് ലക്ഷ്മണ്‍ (ശരാശരി 49.6, റണ്‍സ് 2434), മുരളി വിജയ് (ശരാശരി 47.2, റണ്‍സ് 1324), വിരാട് കോലി (ശരാശരി 47, റണ്‍സ് 1694), വീരേന്ദര്‍ സെവാഗ് (ശരാശരി 41.3, റണ്‍സ് 1738), രാഹുല്‍ ദ്രാവിഡ് (ശരാശരി 39.6, റണ്‍സ് 2143), രോഹിത് ശര്‍മ (ശരാശരി 37.7, റണ്‍സ് 528), അജിങ്ക്യ രഹാനെ (ശരാശരി 37.5, റണ്‍സ് 1090) എന്നിവരാണ് ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Also Read: 360 ഡിഗ്രി ബാറ്റര്‍ മാത്രമല്ല, ഫിറ്റ്‌നസിലും സൂര്യ സ്റ്റാറാണ്- എന്താണ് കാരണം? നോക്കാം

സെഞ്ച്വറികളില്‍ രണ്ടാമന്‍
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുള്ള ടെസ്റ്റിലെ പ്രകടനമെടുത്താല്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയവരില്‍ രണ്ടാംസ്ഥാനത്തും റിഷഭ് പന്തുണ്ട്. ചേതേശ്വര്‍ പുജാരയ്‌ക്കൊപ്പം രണ്ടാംസ്ഥാനം പങ്കിടുകയാണ് റിഷഭ്. അഞ്ചു വീതം സെഞ്ച്വറികളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇരുവരും അടിച്ചെടുത്തത്.
ഒന്നാംസ്ഥാനം വിരാട് കോലിയും നിലവില ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്നു പങ്കിടുകയാണ്. രണ്ടു പേരും ആറു വീതം ടെസ്റ്റ് സെഞ്ച്വറികള്‍ ഈ കാലയളവില്‍ തങ്ങളുടെ പേരില്‍ കുറിച്ചിട്ടുണ്ട്.
66 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി ആറു സെഞ്ച്വറികളടിച്ചതെങ്കില്‍ രോഹിത്തിന് ഇത്രയും സെഞ്ച്വറികള്‍ക്കു വേണ്ടി 35 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. റിഷഭ് 56 ഇന്നിങ്‌സുകളില്‍ നിന്നും പുജാര 73 ഇന്നിങ്‌സുകളില്‍ നിന്നുമാണ് അഞ്ചു വീതം സെഞ്ച്വറികളടിച്ചത്.

ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ്
കഴിഞ്ഞ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരം റിഷഭ് പന്തായിരുന്നു. 12 ഇന്നിങ്‌സുകളില്‍ നിന്നും 61.81 ശരാശരിയില്‍ താരം സ്‌കോര്‍ ചെയ്തത് 680 റണ്‍സായിരുന്നു. 90.90 ശരാശരിയിലായിരുന്നു ഇത്.
രണ്ടു സെഞ്ച്വറികളും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഐസിസിയുടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ടെസ്റ്റ് ഇലവനില്‍ ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക താരവും റിഷഭായിരുന്നു.അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയറെടുത്താല്‍ 33 മല്‍സങ്ങളില്‍ നിന്നും സമ്പാദ്യം 2271 റണ്‍സാണ്. അഞ്ചു സെഞ്ച്വറികളും 11 ഫിഫ്‌റികളും ഇതിലുള്‍പ്പെടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications