
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം ടി20 മല്‍സരങ്ങളില്‍ വിജയിച്ച ടീമെന്ന പാകിസ്താന്റെ റെക്കോര്‍ഡാണ് ഇന്ത്യ തിരുത്താന്‍ ഒരുങ്ങുന്നത്. ഈ വര്‍ഷം ഇതിനകം 25 ടി20കളിലാണ് രോഹിത് ശര്‍മയും സംഘവും കളിച്ചത്. ഇതില്‍ 19ലും വിജയം കൊയ്യാന്‍ മെന്‍ ഇന്‍ ബ്ലൂവിനു സാധിച്ചു.
നിലവില്‍ പാകിസ്താന്റെ പേരിലാണ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം വിജയങ്ങളെന്ന ഓള്‍ടൈം റെക്കോര്‍ഡ്. കഴിഞ്ഞ വര്‍ഷമായിരുന്നു അവര്‍ ഈ നേട്ടം കുറിച്ചത്. അന്നു 29 മല്‍സരങ്ങളില്‍ കളിച്ച പാക് പട 20ലു വെന്നിക്കൊടി പാറിച്ചിരുന്നു.

ഓസ്‌ട്രേലിയക്കെതിരേ മൊഹാലിയില്‍ നടക്കുന്ന ആദ്യ ടി20യില്‍ വിജയിക്കാനായാല്‍ 20 വിജയങ്ങളെന്ന പാകിസ്താന്റെ റെക്കോര്‍ഡിനൊപ്പം ഇന്ത്യയുമെത്തും. ഈ പരമ്പരയില്‍ തന്നെ പാകിസ്താന്റെ റെക്കോര്‍ഡ് തകര്‍ത്ത് ചരിത്ര തിരുത്താമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ സംഘം.
ഈ വര്‍ഷം ഏഷ്യാ കപ്പില്‍ രണ്ടു മല്‍സരങ്ങളില്‍ (പാകിസ്താന്‍, ശ്രീലങ്ക) തോറ്റ ഇന്ത്യ അതിനു മുമ്പ് സൗത്താഫ്രിക്കയോടു രണ്ടു ടി20കളും വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേ ഓരോ മല്‍സരങ്ങളിലും തോല്‍വി രുചിച്ചു.

രോഹിത് ശര്‍മ കഴിഞ്ഞ നവംബറില്‍ ടി20യിലെ സ്ഥിരം ക്യാപ്റ്റനായ ശേഷം സ്വപ്‌നതുല്യമായ പടയോട്ടമാണ് ഇന്ത്യ നടത്തിയത്. തുടര്‍ച്ചയായി ഏറ്റവുമധികം ടി20 വിജയങ്ങളെന്ന ലോക റെക്കോര്‍ഡിനൊപ്പവും ഇന്ത്യ എത്തിയിരുന്നു. തുടരെ 12 മല്‍സരങ്ങളിലാണ് ടീം അപരാജിത കുതിപ്പ് നടത്തിയത്. ഇതോടെ അഫ്ഗാനിസ്താന്‍, റുമാനിയ എന്നവരുടെ റെക്കോര്‍ഡിനൊപ്പം ഇന്ത്യയുമെത്തുകയായിരുന്നു. ഇന്ത്യയുടെ വിജയക്കുതിപ്പ് അവസാനിപ്പിച്ചത് സൗത്താഫ്രിക്കയായിരുന്നു. ജൂണില്‍ നാട്ടില്‍ നടന്ന പരമ്പരയിലായിരുന്നു ഇത്.
യുവിയുടെ ഒരോവറിലെ ആറു സിക്‌സര്‍, അന്നു ലളിത് മോഡിക്ക് നഷ്ടമായത് പോര്‍ഷെ കാര്‍!

ഈ വര്‍ഷത്തെ ഇന്ത്യയുടെ ടി20 വിജയങ്ങളെടുത്താല്‍ ഫെബ്രുവരിയില്‍ വെസ്റ്റ് ഇന്‍ഡീസിനെ ആറു വിക്കറ്റിനു തകര്‍ത്തായിരുന്നു തുടങ്ങിയത്. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ വിന്‍ഡീസിനെ എട്ടും 17ഉം റണ്‍സിനു തോല്‍പ്പിച്ച് പരമ്പര തൂത്തുവാരി. പിന്നാലെ ശ്രീലങ്കയെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ തൂത്തുവാരി. അതിനു ശേഷം സൗത്താഫ്രിക്കയെ 48 റണ്‍സിനും 82 റണ്‍സിനും തകര്‍ത്തുവിട്ടു.

അയര്‍ലാന്‍ഡുമായുള്ള രണ്ടു ടി20കളുടെ പരമ്പര തൂത്തുവാരിയ ഇന്ത്യ ഇംഗ്ലണ്ടിനെ 50, 49 റണ്‍സുകള്‍ക്കും പരാജയപ്പെടുത്തി. വിന്‍ഡീസിനെതിരേ നാലു കളികളില്‍ ഇന്ത്യ വിജയം കൊയ്തു. അതിനു ശേഷമായിരുന്നു ഏഷ്യാ കപ്പ്. പാകിസ്താന്‍, ഹോങ്കോങ് (ഗ്രൂപ്പുഘട്ടം), അഫ്ഗാനിസ്താന്‍ (സൂപ്പര്‍ ഫോര്‍) എന്നിവരെയാണ് ടൂര്‍ണമന്റില്‍ ഇന്ത്യ തോല്‍പ്പിച്ചത്.വിരാട് കോലി സെഞ്ച്വറി 2019നു ശേഷമുള്ള സെഞ്ച്വറി വരള്‍ച്ചയ്ക്കു വിരാമമിട്ട മല്‍സരത്തില്‍ അഫ്ഗാനിസ്താനെതിരേ 101 റണ്‍സിന്‍ വമ്പന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്. ഓപ്പണറായി ഇറങ്ങിയ കോലി പുറത്താവാതെ 122 റണ്‍സ് അടിച്ചെടുത്തിരുന്നു.


Click it and Unblock the Notifications











