IND vs AUS: കോലിയെങ്ങനെ ഔട്ടാവും? റീപ്ലേയില്‍ എല്ലാം വ്യക്തം, അംപയര്‍ക്കു നിയമമറിയില്ല!

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ വിരാട് കോലിയുടെ പുറത്താവല്‍ വിവാദത്തില്‍. സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്ത് ഫിഫ്റ്റിയിലേക്കു മുന്നേറവെയായിരുന്നു വിവാദപരമായ രീതിയില്‍ അദ്ദേഹം പുറത്തായത്. കന്നി മല്‍സരം കളിച്ച സ്പിന്നര്‍ മാറ്റ് ക്യുനെമാനിന്റെ ബൗളിങില്‍ കോലി വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. 84 ബോളില്‍ നാലു ബൗണ്ടറികളോടെ 44 റണ്‍സാണ് അദ്ദേഹം നേടിയത്.
50ാം ഓവറിലെ മൂന്നാമത്തെ ബോളിലായിരുന്നു കോലിയുടെ പുറത്താവല്‍. ഫ്രണ്ട് ഫൂട്ടില്‍ അദ്ദേഹം പ്രതിരോധിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ ബോള്‍ കണക്ട് ചെയ്യാനായില്ല. ബാറ്റിനിടയിലൂടെ പാഡില്‍ പതിക്കുകയും ചെയ്തു. ബൗളറും ഓസീസ് താരങ്ങളും ശക്തമായി അപ്പീല്‍ ചെയ്തതോടെ അംപയര്‍ നിതിന്‍ മേനോന്‍ ഔട്ട് വിധിക്കുകയും ചെയ്തു. കോലി ഉടന്‍ തന്നെ റിവ്യു എടുക്കുകയായിരുന്നു. റീപ്ലേയില്‍ കോലിയുടെ ബാറ്റിലു പാഡിലും ഒരേ സമയത്താണോ ബോള്‍ പതിച്ചതെന്ന സംശയമാണ് ഉയര്‍ന്നത്. വ്യത്യസ്ത ആംഗിളുകളില്‍ അംപയര്‍ ഇതു പരിശോധിച്ചെങ്കിലും ഇതു വ്യക്തമായി മനസ്സിലാക്കാനായില്ല. മതിയായ തെളിവ് ലഭിക്കാതെ വരുമ്പോള്‍ സാധാരണയായി ബാറ്റര്‍ക്ക് അനുകൂലമായാണ് വിധി വരാറുള്ളത്. പക്ഷെ തേര്‍ഡ് അംപയറുടെ വിധി കോലിക്ക് എതിരായിരുന്നു.
ഇതോടെ കടുത്ത അതൃപ്തിയോടെയാണ് അദ്ദേഹം ക്രീസ് വിട്ടത്. തുടര്‍ന്ന് ഡഗൗട്ടില്‍ മടങ്ങിയെത്തിയ ശേഷം അവിടെ റീപ്ലേയില്‍ ഇതു കണ്ട കോലി രോഷം പ്രകടിപ്പിക്കുന്നതും അത് എങ്ങനെ ഔട്ടാവുമെന്നും ആംഗ്യം കാണിക്കുന്നതും കാണാമായിരുന്നു. കോലിയുടെ ഈ പുറത്താവലിനു പിന്നാലെ ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. അംപയറെ രൂക്ഷമായാണ് പലരും വിമര്‍ശിച്ചത്.

നിമയം പറയുന്നത്
എംസിസിയടെ നിയമാവലിയിലെ 36ാം അധ്യായത്തില്‍ എല്‍ബിഡബ്ല്യുവിനെക്കുറിച്ചുള്ള നിര്‍വചനം ഇങ്ങനെയാണ്- ബോള്‍ ഒരേ സമയത്തു ബാറ്റിലും പാഡിലും ടച്ച് ചെയ്തായി കണ്ടെത്തിയാല്‍ ബാറ്റര്‍ നോട്ടൗട്ടായിരിക്കും. അതുകൊണ്ടു വിരാട് കോലിക്കെതിരേ വലിയ അബദ്ധമാണ് അംപയറുടെ ഭാഗത്തു നിന്നും സംഭവിച്ചിരിക്കുന്നതെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
വിരാട് കോലിക്കെതിരായ തീരുമാനത്തിന് തേര്‍ഡ് അംപയര്‍ക്കെതിരേ ബിസിസിഐ പരാതി നല്‍കാന്‍ എന്തെങ്കിലും ചാന്‍സുണ്ടോയെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.
Also Read: 360 ഡിഗ്രി ബാറ്റര്‍ മാത്രമല്ല, ഫിറ്റ്‌നസിലും സൂര്യ സ്റ്റാറാണ്- എന്താണ് കാരണം? നോക്കാം

അംപയര്‍ക്കു നിയമം അറിയുമോ?
അംപയര്‍ക്കു യഥാര്‍ഥത്തില്‍ എല്‍ബിഡബ്ല്യുവിനെക്കുറിച്ചുള്ള നിയമങ്ങള്‍ ശരിക്കും അറിയുമോ? രണ്ടാം തവണയാണ് ഇത്തരമൊരു വിധി അംപയറുടെ ഭാഗത്തു നിന്നും സംഭവിക്കുന്നത്. രണ്ടും വിരാട് കോലിക്കെതിരേ തന്നെയാണത് മറ്റൊരു നിര്‍ഭാഗ്യം.
ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യം തന്നെയാണ്. ഐസിസി ഇക്കാര്യത്തില്‍ ഉടന്‍ എന്തെങ്കിലും ചെയ്‌തേ തീരൂവെന്നും ഒരു യൂസര്‍ തുറന്നടിച്ചു.
Also Read: IPL 2023: ബുംറ- ആര്‍ച്ചര്‍ ജോടി ഹിറ്റെന്ന് ഉറപ്പിക്കാന്‍ വരട്ടെ! ഭാജിയുടെ മുന്നറിയിപ്പ്

അംപയര്‍ നിയമത്തിന് എതിര്!
ക്രിക്കറ്റിലെ നിയമപ്രകാരം ബാറ്റിലും പാഡിലും ഒരേ സമയത്തു ബോള്‍ പതിക്കുകയാണെങ്കില്‍ ബാറ്റില്‍ ആദ്യം ബോള്‍ പതിച്ചതായി കണക്കാക്കണം, നോട്ടൗട്ട് നല്‍കുകയും വേണം. പക്ഷെ തേര്‍ഡ് അംപയര്‍ നിയമത്തിന് എതിരാണെന്നാണ് തോന്നുന്നതെന്നു ഒരു യൂസര്‍ പ്രതികരിച്ചു.
വിരാട് കോലിക്കെതിരേ വിധി പുറപ്പെടുവിച്ചത് തേര്‍ഡ് അംപയറാണോ, അതോ തേര്‍ഡ് ക്ലാസ് അംപയറാണോയെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.
മുന്‍ അംപയര്‍ സ്റ്റീവ് ബക്‌നര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറോടു നേരത്തേ ചെയ്തതാണ് ഇപ്പോള്‍ വിരാട് കോലിക്കെതിരേ അംപയര്‍ നിതിന്‍ മേനോനും ചെയ്യുന്നത്. അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും തേര്‍ഡ് അംപയര്‍ നേരത്തേ തിരുത്തിയിട്ടുണ്ട്. പക്ഷെ ഇത്തവണ ബാറ്റില്‍ തട്ടിയ ശേഷമാണ് പാഡില്‍ കൊണ്ടതെന്നു വ്യക്തമായിട്ടും തേര്‍ഡ് അംപയറും നിതിന്‍ മേനോന്റെ വിധി ശരി വച്ചിരിക്കുകയാണന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications