IND vs AUS: മൂന്നാമങ്കം ജയിച്ചാല്‍ രോഹിത്തിനെ കാത്ത് ചരിത്രം! മറ്റൊരു ക്യാപ്റ്റനുമില്ല, അറിയാം

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിനു മാര്‍ച്ച് ഒന്നിനു തുടക്കമാവുകയാണ്. ഇന്‍ഡോറാണ് മൂന്നാമങ്കത്തിനു വേദിയാവുന്നത്. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ഓസീസിനു മേല്‍ ഏകപക്ഷീയ വിജയം ആഘോഷിച്ച രോഹിത് ശര്‍മയും സംഘവും മൂന്നാം ടെസ്റ്റിലും ഇതാവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.
നാഗ്പൂര്‍, ഡല്‍ഹി എന്നീവിടങ്ങളില്‍ നടന്ന കഴിഞ്ഞ രണ്ടു ടെസ്റ്റുകളും ജയിക്കാന്‍ ഇന്ത്യക്കു മൂന്നു ദിവസം മാത്രമേ വേണ്ടിവന്നുള്ളൂ. ആദ്യ ടെ്സ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമായിരുന്നു കംഗാരുപ്പടയെ ഇന്ത്യ കശാപ്പ് ചെയ്തത്. ഡല്‍ഹിയിലെ രണ്ടം ടെസ്റ്റില്‍ ആറു വിക്കറ്റിന്റെ വിജയവും ഇന്ത്യ ആഘോഷിക്കുകയായിരുന്നു.
ഇന്ത്യയുടെ ടെസ്റ്റ് നായകനെന്ന നിലയില്‍ വമ്പന്‍ റെക്കോര്‍ഡാണ് മൂന്നാം ടെസ്റ്റില്‍ രോഹിത്തിനെ കാത്തിരിക്കുന്നത്. ഈ ടെസ്റ്റില്‍ വിജയിക്കാനായാല്‍ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ റെക്കോര്‍ഡും അദ്ദേഹം തകര്‍ക്കും. ഹിറ്റ്മാനെ കാത്തിരിക്കുന്ന റെക്കോര്‍ഡ് എന്താണെന്നു പരിശോധിക്കാം.

തുടര്‍ച്ചയായ അഞ്ചാം ജയം
ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റ് വിജയമാണ് ഇന്‍ഡോറില്‍ രോഹിത് ശര്‍മയുടെ ലക്ഷ്യം. ഇതോടെ പുതിയൊരു ലോക റെക്കോര്‍ഡിനും ഹിറ്റ്മാന്‍ അവകാശിയാവും. കഴിഞ്ഞ 50 വര്‍ഷത്തെ ടെസ്റ്റ് ചരിത്ത്രില്‍ ആദ്യത്തെ നാലു ടെസ്റ്റുകളിലും ജയിച്ച ലോകത്തിലെ ആദ്യത്തെ ക്യാപ്റ്റനായി രോഹിത് മാറും.
നിലവില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി, പാകിസ്താന്റെ നിലവിലെ ക്യാപ്റ്റന്‍ ബാബര്‍ ആസം എന്നിവര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് അദ്ദേഹം. ധോണിക്കും ബാബറിനും ടെസ്റ്റില്‍ നായകനായുള്ള ആദ്യത്തെ നാലു ടെസ്റ്റുകളിലും വിജയിക്കാന്‍ സാധിച്ചിരുന്നു.
Also Read: വീരുവിനെപ്പോലെ ദ്രാവിഡ് കളിച്ചാല്‍ എങ്ങനെയിരിക്കും? ഒരു തവണ ശ്രമിച്ചു! അറിയാം

മറ്റൊരു നാഴികക്കല്ല് കൂടി
മൂന്നാം ടെസ്റ്റില്‍ മറ്റൊരു നാഴികക്കല്ലും രോഹിത് ശര്‍മയെ കാത്തിരിക്കുന്നുണ്ട്. ടീം വിജയിച്ച മല്‍സരങ്ങളില്‍ 400 സിക്‌സറുകളടിച്ച താരമെന്ന അപൂര്‍വ്വ നേട്ടത്തിനു തൊട്ടരികിലാണ് അദ്ദേഹം. അടുത്ത ടെസ്റ്റില്‍ ഇന്ത്യ വിജയിക്കുകയും ഒപ്പം രോഹിത് ഒരു സിക്‌സറെങ്കിലും നേടുകയും ചെയ്താല്‍ 400 സിക്‌സറുകള്‍ പൂര്‍ത്തിയാക്കാം.
ഈ ലിസ്റ്റില്‍ രോഹിത്തിന് അരികില്‍പ്പോലും ലോക ക്രിക്കറ്റിലെ മറ്റാരും തന്നെയില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഹിറ്റ്മാന്‍ 400ന് അരികിലെത്തി നില്‍ക്കുമ്പോള്‍ മറ്റാര്‍ക്കും 300 സിക്‌സറുകള്‍ പോലും തികയ്ക്കാനായിട്ടില്ല.
299 സിക്‌സറുകളുള്ള പാകിസ്താന്റെ മുന്‍ ഇതിഹാസ താരം ഷാഹിദ് അഫ്രീഡിയാണ് രണ്ടാംസ്ഥാനത്ത്. മൂന്നാംസ്ഥാനത്തുള്ളത് യൂനിവേഴ്‌സല്‍ ബോസെന്നറിയപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ്. അദ്ദേഹത്തിന്റെ സമ്പാദ്യം 276 സിക്‌സറുകളാണ്. ന്യൂസിലാന്‍ഡിന്റെ വെറ്ററന്‍ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിനാണ് (272) നാലാംസ്ഥാനം.

ക്യാപ്റ്റനായുള്ള തുടക്കം
കഴിഞ്ഞ വര്‍ഷമാദ്യമാണ് വിരാട് കോലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ചതോടെ പകരക്കാരനായി രോഹിത് ശര്‍മയെ ചുമതലയേല്‍പ്പിച്ചത്. പക്ഷെ പരിക്കുകള്‍ കാരണം പല ടെസ്റ്റുകളും അദ്ദേഹത്തിനു നഷ്ടമായി.
ഒടുവില്‍ ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ രോഹിത് നായകനായി തുടങ്ങിയത്. ആദ്യ ടെസ്റ്റില്‍ ലങ്കയെ ഇന്നിങ്‌സിനും 222 റണ്‍സിനും തകര്‍ത്ത് അദ്ദേഹം പുതിയ തുടക്കം ഗംഭീരമാക്കുകയും ചെയ്തു.
രണ്ടാം ടെസ്റ്റിലും ഇന്ത്യ ആധിപത്യം ആവര്‍ത്തിച്ചു. 238 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പര ടീം തൂത്തുവാരുകയും ചെയ്യുകയായിരുന്നു. അതിനു ശേഷം രോഹിത് നയിക്കുന്ന ടെസ്റ്റ് പരമ്പരയാണ് ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications