
ഓപ്പണറായി 13,000 റണ്‍സ്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയില്‍ 13,000 റണ്‍സെന്ന നാഴികക്കല്ലാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ പൂര്‍ത്തിയക്കാന്‍ കച്ചമുറുക്കുന്നത്. ഇതിനായി രണ്ടു മല്‍സരങ്ങളില്‍ നിന്നും 70 റണ്‍സാണ് അദ്ദേഹത്തിനു വേണ്ടത്. നിലവില്‍ 12,930 റണ്‍സാണ് സമ്പാദ്യം. 70 റണ്‍സ് കൂടി നേടിയാല്‍ 13,000 റണ്‍സ് ക്ലബ്ബില്‍ അംഗമായ ഇന്ത്യയുടെ മൂന്നാമത്തെ ഓപ്പണറായി രോഹിത് മാറും.
നിലവില്‍ മുന്‍ ഇതിഹാസ താരങ്ങളായ വീരേന്ദര്‍ സെവാഗും സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ് നേരത്തേ 13,000ത്തിനു മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ള ഓപ്പണര്‍മാര്‍. വീരുവിന്റെ പേരിലാണ് ഓള്‍ടൗം റെക്കോര്‍ഡ്. ഓപ്പണറായി അദ്ദേഹം വാരിക്കൂട്ടിയത് 16,119 റണ്‍സ്. 15,335 റണ്‍സുള്ള സച്ചിന്‍ രണ്ടാംസ്ഥാനത്തുമുണ്ട്.
രോഹിത്തു പിന്നില്‍ നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ (12,258), ശിഖര്‍ ധവാന്‍ (10,867) എന്നിവരാണ്.
Also Read: IND vs AUS: സ്പിന്നര്‍മാര്‍ക്കെതിരേ കോലിക്ക് എന്തു പറ്റി? 2021ലെ റെക്കോര്‍ഡ് തകര്‍ന്നു

സച്ചിനൊപ്പമെത്തും
13,000 റണ്‍സ് കൂടാതെ മറ്റൊരു റെക്കോര്‍ഡും ഈ പരമ്പരയില്‍ രോഹിത് ശര്‍മയെ കാത്തിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേ ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറികളെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഓള്‍ടൈം റെക്കോര്‍ഡിന് തൊട്ടരികിലാണ് അദ്ദേഹം. ഒരു സെഞ്ച്വറിയാണ് സച്ചിനൊപ്പമെത്താന്‍ ഹിറ്റ്മാന് വേണ്ടത്.
ഒമ്പതു സെഞ്ച്വറികളോടെയാണ് സച്ചിന്‍ എലൈറ്റ് ക്ലബ്ബില്‍ തലപ്പത്തു നില്‍ക്കുന്നത്. എട്ടു സെഞ്ച്വറികളുള്ള രോഹിത് തൊട്ടുതാഴെയുണ്ട്. രോഹിത്തിനെക്കൂടാതെ വിരാട് കോലിക്കും എട്ടു സെഞ്ച്വറികളുണ്ട്. കോലി, രോഹിത് ഇവരില്‍ ആരായിരിക്കും ആദ്യം സച്ചിനൊപ്പെത്തുകയെന്നാണ് അറിയാനുള്ളത്.
കോലിക്കു പിന്നില്‍ മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഡെസ്മണ്ട് ഹെയ്ന്‍സ് (ആറു സെഞ്ച്വറി) സൗത്താഫ്രിക്കയുടെ ഫഫ് ഡുപ്ലെസി (5) എന്നിവരാണുള്ളത്.
Also Read: IPL 2023: രണ്ടു പേര്‍ വിചാരിച്ചാല്‍ മുംബൈ ജയിക്കും! വമ്പന്‍ പ്രവചനവുമായി ഗവാസ്‌കര്‍

ഏകദിന പരമ്പരയ്ക്കുള്ള ടീം
ഇന്ത്യ- രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍, രണ്ടും മൂന്നും ഏകദിനങ്ങളില്‍ മാത്രം), ഹാര്‍ദിക് പാണ്ഡ്യ (ആദ്യ കളിയില്‍ ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്, ഷര്‍ദുല്‍ ടാക്കൂര്‍, ജയ്ദേവ് ഉനദ്കട്ട്.
ഓസ്ട്രേലിയ- സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, മാര്‍നസ് ലബുഷെയ്ന്‍, മിച്ചെല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, സീന്‍ ആബട്ട്, ആഷ്ടണ്‍ ഏഗര്‍, അലക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), നഥാന്‍ എല്ലിസ്, ജോഷ് ഇംഗ്ലിസ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ആദം സാംപ.


Click it and Unblock the Notifications












