IND vs AUS: സ്പിന്നര്‍മാര്‍ക്കെതിരേ കോലിക്ക് എന്തു പറ്റി? 2021ലെ റെക്കോര്‍ഡ് തകര്‍ന്നു

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയുടെ വമ്പന്‍ തിരിച്ചുവരവായിരുന്നു സമാപിച്ച ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ കണ്ടത്. നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് അദ്ദേഹം റെഡ് ബോള്‍ ക്രിക്കറ്റില്‍ സെഞ്ച്വറി വരള്‍ച്ചയ്ക്കു അറുതിയിട്ടത് ഈ പരമ്പരയിലൂടെയായിരുന്നു.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലായിരുന്നു കാത്തിരുന്ന കോലിയുടെ സെഞ്ച്വറി. 186 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 2019 ആഗസ്റ്റിനു ശേഷം കോലിയുടെ ആദ്യ ടെസ്റ്റ് സെഞ്ച്വറി കൂടിയായിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശുമായുള്ള പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് സെഞ്ച്വറി.
എന്നാല്‍ വലിയൊരു തിരിച്ചടി ഈ പരമ്പരയില്‍ കോലിക്കു നേരിട്ടിരുന്നു. സ്പിന്നര്‍മാര്‍ക്കു വിക്കറ്റ് സമ്മാനിച്ച കാര്യത്തിലായിരുന്നു. നേരത്തേ സ്പിന്‍ ബൗളിങിനെ വളരെ അനായാസം കൈകാര്യം ചെയ്തിരുന്ന ബാറ്ററായിരുന്നു അദ്ദേഹം. പക്ഷെ ഇപ്പോള്‍ സ്പിന്നര്‍മാര്‍ ബൗള്‍ ചെയ്യാനെത്തുമ്പോഴേക്കും കോലി പുറത്താവുമോയെന്ന ആശങ്കയാണ് ആരാധകര്‍ക്കുള്ളത്. ഓസ്‌ട്രേലിയയുമായുള്ള പരമ്പരയില്‍ അദ്ദേഹം കുറിച്ച മോശം റെക്കോര്‍ഡിനെക്കുറിച്ചറിയാം.

കൂടൂതല്‍ തവണ സ്പിന്നര്‍മാര്‍ക്കു വിക്കറ്റ്
വിരാട് കോലിയെ കൂടുതല്‍ തവണ സ്പിന്നര്‍മാര്‍ പുറത്താക്കിയ ടെസ്റ്റ് പരമ്പരയായി ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫ മാറിയിരിക്കുകയാണ്. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ആറു ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ഇവയിലെല്ലം കോലിയുടെ വിക്കറ്റെടുത്തത് സ്പിന്നര്‍മാരാണെന്നതാണ് കൗതുകകരമായ കാര്യം.
നേരത്തേ കോലി ഏറ്റവുമധികം തവണ സ്പിര്‍മാര്‍ക്കു വിക്കറ്റ് സമ്മാനിച്ചത് 2021ല്‍ ഇംഗ്ലണ്ടുമായുള്ള പരമ്പരയിലായിരുന്നു. അന്നു അഞ്ചു തവണയായിരുന്നു സ്പിന്നര്‍മാര്‍ അദ്ദേഹത്തിന്റെ വിക്കറ്റ് പിഴുതത്. ഇതാണ് കോലി ഇത്തവണ ആറാക്കി തിരുത്തിയത്.
Also Read: WTC: ഫൈനലില്‍ ഭരതും ഇഷാനും വേണ്ട! പകരം അവനാണ് ബെസ്റ്റ്, സര്‍പ്രൈസ് നിര്‍ദേശം

നാലു തവണയും മര്‍ഫി
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ നാഗ്പൂരിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ വിരാട് കോലിയുടെ വിക്കറ്റ് അരങ്ങേറ്റക്കാരനായ സ്പിന്നര്‍ ടോഡ് മര്‍ഫിക്കായിരുന്നു. 12 റണ്‍സെടുത്ത അദ്ദേഹത്തെ വിക്കറ്റ് കീപ്പര്‍ അലെക്‌സ് ക്യാരി പിടികൂടുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്കു ബാറ്റ് ചെയ്യേണ്ടിവന്നില്ല.
ഡല്‍ഹിയിലെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ അരങ്ങേറ്റക്കാരന്‍ മാത്യു ക്യുനെമാനായിരുന്നു കോലിയുടെ വിക്കറ്റ്. 44 റണ്‍സെടുത്ത അദേഹം വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ മര്‍ഫിയുടെ ബൗളിങില്‍ കോലിയെ (20) വിക്കറ്റ് കീപ്പര്‍ ക്യാരി സ്റ്റംപ് ചെയ്ത് പുറത്താക്കി.
മൂന്നാം ടെസ്റ്റ് ഇന്‍ഡോറിലായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 22 റണ്‍സെടുത്ത കോലിയെ മര്‍ഫി വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. രണ്ടാമിന്നിങ്‌സിലും അദ്ദേഹത്തിനു തിളങ്ങാനായില്ല. 13 റണ്‍സെടുത്ത കോലിയെ ക്യുനെമാന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി.
അഹമ്മദാബാദിലെ അവസാന ടെസ്റ്റില്‍ ഒരിന്നിങ്‌സിസാണ് ഇന്ത്യ ബാറ്റ് ചെയ്തത്. 186 റണ്‍സെടുത്ത കോലിയെ മര്‍ഫിയുടെ ബൗളിങില്‍ മാര്‍നസ് ലബ്യുഷെയ്ന്‍ പിടികൂടുകയായിരുന്നു.
WTC Final: ഫൈനലിലെത്തിച്ച അക്ഷറിനെ ഇന്ത്യ കൈവിടും! പകരം നറുക്കുവീഴുക അവന്?

ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍
പരമ്പരയിലുടനീളം സ്പിന്നര്‍മാര്‍ക്കു വിക്കറ്റ് സമ്മാനിച്ചുവെന്ന തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യയുടെ ടോപ്‌സ്‌കോററാവന്‍ വിരാട് കോലിക്കു സാധിച്ചു. ആറു ഇന്നിങ്‌സുകളില്‍ നിന്നും 49.50 ശരാശരിയില്‍ 297 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറി ഇതിലുള്‍പ്പെടുന്നു.
നാലാം ടെസ്റ്റ് വരെ നായകന്‍ രോഹിത് ശര്‍മയായിരുന്നു (242 റണ്‍സ്) ടീമിന്റെ ടോപ്‌സ്‌കോറര്‍. എന്നാല്‍ അവസാന ടെസ്റ്റില്‍ 186 റണ്‍സ് അടിച്ചെടുത്തതോടെ കോലി തലത്തേക്കു കയറുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications