IND vs AUS: കൂട്ടുകെട്ടില്‍ റെക്കോര്‍ഡിട്ട് ടീം ഇന്ത്യ! ചരിത്രത്തില്‍ രണ്ടാംതവണ മാത്രം, അറിയാം

ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിങില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം. ബാറ്റിങ് കൂട്ടുകെട്ടിന്റെ കാര്യത്തിലാണ് രോഹിത് ശര്‍മയും സംഘവും ചരിത്രം കുറിച്ചത്. റെഡ് ബോള്‍ ക്രിക്കറ്റിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ രണ്ടാം തവണ മാത്രമാണ് ഇന്ത്യന്‍ ടീമിനു ഈ നേട്ടം കുറിക്കാനായത്. അതുകൊണ്ടു തന്നെ ഈ റെക്കോര്‍ഡ് വളരെ സ്‌പെഷ്യലായി മാറുകയും ചെയ്യുന്നു.
ഓസീസിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലിലേക്കു ഇന്ത്യ പൊരുതുകയാണ്. 480 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് ഓസീസ് ആദ്യ ഇന്നിങ്‌സില്‍ നേടിയത്. ബാറ്റിങിനെ അകമഴിഞ്ഞു തുണയ്ക്കുന്ന അഹമ്മദാബാദിലെ പിച്ചില്‍ ഇന്ത്യയും ഇതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ്.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 135 ഓവറില്‍ ഇന്ത്യ നാലിനു 389 റണ്‍സെന്ന ശക്തമായ നിലയിലാണ്. ആറു വിക്കറ്റുകള്‍ ശേഷിക്കെ ഓസീസിനൊപ്പമെത്താന്‍ ഇന്ത്യക്കു 91 റണ്‍സ് കൂടി വേണം. ഈ മല്‍സരത്തില്‍ ഇന്ത്യ ബാറ്റിങില്‍ കുറിച്ച റെക്കോര്‍ഡിനെക്കുറിച്ചറിയാം.

ആദ്യ അഞ്ചു വിക്കറ്റിലും 50 പ്ലസ് കൂട്ടുകെട്ട്
ടെസ്റ്റില്‍ ഒരിന്നിങ്‌സില്‍ ടോപ്പ് ഫൈവിലെ എല്ലാ വിക്കറ്റിലും ഫിഫ്റ്റി പ്ലസ് റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഇന്ത്യ ചരിത്രം കുറിച്ചിരിക്കുന്നത്.
ചരിത്രത്തില്‍ നേരത്തേ ഒരിക്കല്‍ മാത്രമേ ആദ്യ അഞ്ചു വിക്കറ്റില്‍ ഓരോന്നിലും 50ന് മുകളില്‍ റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഇന്ത്യക്കായിട്ടുള്ളൂ. 1993ലായിരുന്നു ആദ്യമായി ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. ഇപ്പോള്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ വീണ്ടും ഇതാവര്‍ത്തിച്ചിരിക്കുകയാണ്.
Also Read: IPL 2023: 'തലയുടെ' പടിയിറക്കം ടീമുകള്‍ ഭയക്കണം! വെറുംകൈയോടെ പോവില്ല, കാരണങ്ങള്‍

ഇന്ത്യയുടെ കൂട്ടുകെട്ടുകള്‍
ഇന്ത്യുടെ ടോപ്പ് ഫൈവിലെ ഒരു കൂട്ടുകെട്ട് 100ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ ബാക്കിയുളള ജോടികളെല്ലാം 50 പ്ലസ് റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു.
ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മ- ശുഭ്മന്‍ ഗില്‍ സഖ്യം 74 റണ്‍സാണ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്.
രണ്ടാം വിക്കറ്റില്‍ ഗില്‍- ചേതേശ്വര്‍ പുജാര ജോടി 112 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മൂന്നാം വിക്കറ്റില്‍ ഗില്‍- വിരാട് കോലി സഖ്യം 58 റണ്‍സാണ് അടിച്ചെടുത്തത്. ഗില്‍ മടങ്ങിയ ശേഷം രവീന്ദ്ര ജഡേജയാണ് ക്രീസിലെത്തിയത്.
കോലിയും ജഡ്ഡുവും ചേര്‍ന്ന് 64 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അഞ്ചാം വിക്കറ്റില്‍ കെഎസ് ഭരതായിരുന്നു കോലിയുടെ ബാറ്റിങ് പങ്കാളി. ഇരുവരും ചേര്‍ന്ന് 84 റണ്‍സിന്റെ കൂട്ടകെട്ടുണ്ടാക്കുകയും ചെയ്തു.

ഇന്ത്യക്കു ജയിക്കണം
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഈ ടെസ്റ്റില്‍ ജയിക്കേണ്ടത് അനിവാര്യമാണ്. നാലു ടെസ്റ്റുകളുടെ പരമ്പര കൈവിടില്ലെന്നു ഉറപ്പിച്ചെങ്കിലും ഇന്ത്യ അതുകൊണ്ട് ഹാപ്പിയല്ല. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു ടിക്കറ്റെടുക്കാന്‍ ഇന്ത്യക്കു ജയിക്കേണ്ടതുണ്ട്.
മല്‍സരം സമനിലയാവുകയോ, ഇന്ത്യ പരാജയപ്പെടുകയോ ചെയ്താല്‍ ഫൈനല്‍ സാധ്യത തുലാസിലാവും. അങ്ങനെ സംഭവിച്ചാല്‍ ഇപ്പോള്‍ നടക്കുന്ന ന്യൂസിലാന്‍ഡ്- ശ്രീലങ്ക ടെസ്റ്റ് പരമ്പര ഇന്ത്യക്കു നിര്‍ണായകമാവും. പരമ്പര ലങ്ക തൂത്താവാരാതിരുന്നാല്‍ ഇന്ത്യ ഫൈനല്‍ കളിക്കും. മറിച്ചാണെങ്കില്‍ ലങ്കയാവും ഫൈനലിലെത്തുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications