IND vs AUS: എലൈറ്റ് ലിസ്റ്റില്‍ ഷമി, ഓസീസിനൊപ്പം ഇന്ത്യയും! ഉജ്ജ്വല നേട്ടം

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ആദ്യ സെഷനില്‍ വലിയൊരു നാഴികക്കല്ല് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. ഓസീസിന്റെ അപകടകാരിയായ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കിയതോടെയാണ് അദ്ദേഹം വമ്പന്‍ നേട്ടം കുറിച്ചത്. ഇതോടെ എലൈറ്റ് ഇന്ത്യന്‍ ബൗളര്‍മാരുടെ നിരയില്‍ ഷമിയും ഇടം പിടിക്കുകയും ചെയ്തിരിക്കുകയാണ്.
നാഗ്പൂരില്‍ നടക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ടോസ് ലഭിച്ചത് ഓസ്‌ട്രേലിയന്‍ നായന്‍കന്‍ പാറ്റ് കമ്മിന്‍സിനായിരുന്നു. അദ്ദേഹം ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. പക്ഷെ ഓസീസ് കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഇന്ത്യയുടെ ന്യൂബോള്‍ ബൗളര്‍മാരായ ഷമിയും മുഹമ്മദ് സിറാജും ആഞ്ഞടിക്കുകയായിരുന്നു.
ഇതോടെ രണ്ടു വിക്കറ്റിനു രണ്ടു റണ്‍സിലേക്കു അവര്‍ തകര്‍ന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ മാര്‍നസ് ലബ്യുഷെയ്ന്‍- സ്റ്റീവ് സ്മിത്ത് ജോടി മികച്ച കൂട്ടുകെട്ടുമായി ഓസീസിനെ കളിയിലേക്കു തിരിച്ചുകൊണ്ടു വരികയായിരുന്നു. രണ്ടു വിക്കറ്റിനു 76 റണ്‍സെന്ന നിലയിലാണ് അവര്‍ ലഞ്ച് ബ്രേക്കിനു പിരിഞ്ഞത്.

ഷമിയുടെ നേട്ടം
ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറിനെ (1) ക്ലീന്‍ ബൗള്‍ഡാക്കിയതോടെഅന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 വിക്കറ്റുകളെന്ന നാഴികക്കല്ലാണ് മുഹമ്മദ് ഷമി പൂര്‍ത്തിക്കിയിരിക്കുന്നത്. ഇതോടെ ഈ നേട്ടം കൈവരിച്ച ഇന്ത്യയുടെ ഒമ്പതാമത്തെ താരമായും അദ്ദേഹം മാറി.
അതു മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 വിക്കറ്റുകള്‍ കൊയ്ത ഏറ്റവുമധികം താരങ്ങളുള്ള ടീമെന്ന ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡിനൊപ്പവും ഇന്ത്യ എത്തി.ഓസീസിന്റെയും ഒമ്പതു ബൗളര്‍മാര്‍ നേരത്തേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400ല്‍ കൂടുതല്‍ വിക്കറ്റുകളെടുത്തിട്ടുണ്ട്. പാകിസ്താന്‍ (എട്ട്), സൗത്താഫ്രിക്ക (7), ഇംഗ്ലണ്ട് (6), ന്യൂസിലാന്‍ഡ് (5), ശ്രീലങ്ക (5), വെസ്റ്റ് ഇന്‍ഡീസ് (4) എന്നിവരാണ് ഈ ലിസ്റ്റിലെ മറ്റുള്ളവര്‍.
Also Read: IND vs AUS: സൂര്യ ടെസ്റ്റിലും കസറും! സംശയം വേണ്ട, ഈ ഇന്നിങ്‌സുകള്‍ തെളിവ്

ടെസ്റ്റില്‍ ബെസ്റ്റ്
മുഹമ്മദ് ഷമിയുടെ അന്താരാഷ്ട്ര കരിയറെടുക്കുകയാണെങ്കില്‍ അദ്ദേഹം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നത് ടെസ്റ്റ് ഫോര്‍മാറ്റിലാണന്നു കാണാം. 60 ടെസ്റ്റുകളില്‍ നിന്നും 217 വിക്കറ്റുകളാണ് ഷമിയുടെ സമ്പാദ്യം. കദിനത്തില്‍ 87 മല്‍സരങ്ങളില്‍ നിന്നും 159ഉം ടി20യില്‍ 23 മല്‍സരങ്ങളില്‍ നിന്നും 24ഉം വിക്കറ്റുകളു അദ്ദേഹം നേടിയിട്ടുണ്ട്.
ടെസ്റ്റില്‍ ആറു തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കാന്‍ ഷമിക്കു സാധിച്ചിട്ടുണ്ട്. 56 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു പേരെ പുറത്താക്കിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം. ഏകദിനത്തില്‍ ഒരു തവണയാണ് അഞ്ചു പേരെ പുറത്താക്കാന്‍ ഷമിക്കായിട്ടുള്ളത്.
Also Read: ലോകകപ്പില്‍ ഉറപ്പായും സഞ്ജു വേണം, തഴഞ്ഞാല്‍ നഷ്ടം ഇന്ത്യക്ക്! അറിയാം

കിടിലന്‍ വിക്കറ്റ്
വെടിക്കെട്ട് ബാറ്റര്‍ ഡേവിഡ് വാര്‍ണറെ നിഷ്പ്രഭനാക്കിയാണ് മുഹമ്മദ് ഷമി തന്റെ കരിയറിലെ നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്. മൂന്നാം ഓവറിലെ ആദ്യ ബോളിലായിരുന്നു വാര്‍ണറുടെ വിക്കറ്റ് അദ്ദേഹം വായുവില്‍ പറപ്പിച്ചത്. പിച്ച് ചെയ്ത ശേഷം അകത്തേക്കു കയറിയ ബോള്‍ പ്രതിരോധിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.
പക്ഷെ ബോളിന്റെ മുവ്‌മെന്റ് മനസ്സിലാക്കുന്നതില്‍ വാര്‍ണര്‍ പരാജയപ്പെട്ടു. മനോഹരമായി സ്വിങ് ചെയ്ത ബോള്‍ വാര്‍ണറുടെ ബാറ്റിനും പാഡിനുമിടയിലൂടെ തുളഞ്ഞുകയറിലാണ് ലെഗ് സ്റ്റംപ് പറപ്പിച്ചത്. എന്താണ് സംഭവിച്ചതെന്നു പോലും മനസ്സിലാവാതെ ഒരു നിമിഷം സ്തബ്ധനായി നി്ന്ന ശേഷം വാര്‍ണര്‍ ക്രീസ് വിടുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications