Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഏകദിന ചരിത്രത്തില്‍ ഈ ദുരന്തം ഇന്ത്യക്ക് ഇതാദ്യം! നാണംകെട്ട് രോഹിത്

ROHIT SHARMA

ഓസ്‌ട്രേലിയുമായുള്ള രണ്ടാം ഏകദിനത്തില്‍ വന്‍ പരാജയം രുചിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ ആദ്യ കളി ജയിച്ച ഇന്ത്യ രോഹിത് ശര്‍മ നായകനായി തിരിച്ചെത്തിയതോടെ വന്‍ ദുരന്തത്തിലേക്കു വീഴുകയായുരുന്നു.

വിശാഖപട്ടണത്തു നടന്ന മാച്ചില്‍ പത്തു വിക്കറ്റിനാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്. ആദ്യ ബാറ്റിങില്‍ കൂപ്പുകുത്തിയ ആതിഥേയര്‍ പിന്നീട് ബൗളിങിലും നിഷ്പ്രഭരായി. ഈ ജയത്തോടെ ഓസീസ് പരമ്പരയില്‍ 1-1ന് ഒപ്പമെത്തുകയും ചെയ്തിരിക്കുകയാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു നിയോഗിക്കപ്പെട് ഇന്ത്യക്കു ന്യൂബോള്‍ ബൗളിങ് ആക്രണത്തില്‍ പിടിച്ചുനില്‍ക്കാനായില്ല. 26 ഓവറില്‍ വെറും 117ന് ഇന്ത്യ ഓള്‍ഔട്ടായി. മറുപടിയില്‍ ഓസീസ് 11 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി.

മിച്ചെല്‍ മാര്‍ഷിന്റെയും (66*) ട്രാവിസ് ഹെഡിന്റെയും (51*) ഫിഫ്റ്റികള്‍ ഓസീസ് വിജയം എളുപ്പമാക്കുകയായിരുന്നു. ഈ പരാജയത്തോടെ നാണക്കേടിന്റെ വലിയൊരു റെക്കോര്‍ഡും ഇന്ത്യന്‍ നായകന്‍ രോഹിത്തിനെ തേടിയെത്തിയിരിക്കുകയാണ്. വിശദമായി നോക്കാം.

ഏറ്റവും വലിയ പരാജയം

ഏറ്റവും വലിയ പരാജയം

ഏകദിനത്തില്‍ ശേഷിച്ച ബോളുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യക്കെതിരേ ഒരു ടീമിന്റെ ഏറ്റവും വലിയ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. 234 ബോളുകള്‍ ബാക്കിനില്‍ക്കവെയായിരുന്നു രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയുടെ വിജയം.

2019ല്‍ ഇന്ത്യക്കെതിരേ 212 ബോളുകള്‍ ശേഷിക്കെ ന്യൂസിലാന്‍ഡ് വിജയം കൊയ്തതായിരുന്നു നേരത്തേയുള്ള ഓള്‍ടൈം റെക്കോര്‍ഡ്. ഇതാണ് സ്റ്റീവ് സ്മിത്ത് നയിച്ച ഓസ്‌ട്രേലിയ ഇപ്പോള്‍ പഴങ്കഥയാക്കിയിരിക്കുന്നത്.

ഈ ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ശ്രീലങ്കയാണ്. 2019ല്‍ 209 ബോളുകള്‍ ബാക്കിനില്‍ക്കെയും 2012ല്‍ 181 ബോളുകള്‍ ശേഷിക്കെയും അവര്‍ ഇന്ത്യയെ കെട്ടുകെട്ടിച്ചിരുന്നു.

മാത്രല്ല രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യക്കു മാസങ്ങള്‍ക്കിടെ നേരിട്ട രണ്ടാമത്തെ പത്തു വിക്കറ്റ് തോല്‍വി കൂടിയാണിത്.

അവസാനമായി കഴിഞ്ഞ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടന്ന ടി20 ലോകകപ്പിലായിരുന്നു ഇന്ത്യക്കു ഇത്തരമൊരു നാണക്കേടുണ്ടായത്. അന്നു സെമി ഫൈനലില്‍ ഇംഗ്ലണ്ട് ഇന്ത്യയെ പത്തു വിക്കറ്റിനു കശാപ്പ് ചെയ്യുകയായിരുന്നു.

Also Read: അക്രം, മഗ്രാത്ത്, വോണ്‍ ഇവരെ കോലി നേരിട്ടിട്ടുണ്ടോ? സച്ചിനോളമെത്തില്ല ഒരാളും

150നു താഴെ കൂടുതല്‍ തവണ ഓള്‍ഔട്ട്

150നു താഴെ കൂടുതല്‍ തവണ ഓള്‍ഔട്ട്

ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ മറ്റൊരു നാണക്കേട് കൂടി ഈ കളിയില്‍ രോഹിത് ശര്‍മയെ തേടിയെത്തി. ഏകദിനത്തില്‍ ഏറ്റവുമധികം തവണ 150ല്‍ താഴെ സ്‌കോറിന പുറത്തായ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി അദ്ദേഹം മാറി.

ഇതു മൂന്നാം തവണയാണ് രോഹിത്തിനു കീഴില്‍ ഇന്ത്യ 150ല്‍ താഴെ സ്‌കോറിനുഓള്‍ഔട്ടായത്. 25 മല്‍സരങ്ങളില്‍ നിന്നാണിത്.

200 മല്‍സരങ്ങളില്‍ നിന്നും രണ്ടു തവണ 150ല്‍ താഴെ പുറത്തായ എംഎസ് ധോണിയാണ് രണ്ടാംസ്ഥാനത്ത്. പക്ഷെ വിരാട് കോലിക്കു കീഴില്‍ 95 മല്‍സരങ്ങളില്‍ ഒരിക്കല്‍പ്പോലും ഇന്ത്യക്കു ഈ തിരിച്ചടിയുണ്ടായിട്ടില്ല.

Also Read: ധോണിയുടെ ധൈര്യം സമ്മതിക്കണം! ഈ തീരുമാനം മറ്റാര് എടുക്കും? അറിയാം

30 വര്‍ത്തിനിടെ രണ്ടു തവണ

30 വര്‍ത്തിനിടെ രണ്ടു തവണ

കഴിഞ്ഞ 30 വര്‍ഷത്തെ കണക്കുകളെടുത്താല്‍ ഏകദിനത്തില്‍ ഇന്ത്യന്‍ ടീം രണ്ടു തവണയാണ് സ്വന്തം നാട്ടില്‍ 120ല്‍ താഴെ സ്‌കോറിനു ഓള്‍ഔട്ടായത്. രണ്ടും രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു.

2017ല്‍ ശ്രീലങ്കയ്‌ക്കെതിരേ 112 റണ്‍സിനു ഇന്ത്യന്‍ ടീം കൂടാരം കയറിയിരുന്നു. ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരേ വിശാഖപട്ടണത്തു 117 റണ്‍സിനും ഇന്ത്യ ഓള്‍ഔട്ടായിരിക്കുകയാണ്.

Story first published: Sunday, March 19, 2023, 19:43 [IST]
Other articles published on Mar 19, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+