IND vs AUS: ഇതു കെണി തന്നെ! ഇടംകൈയന്‍മാരെ വീഴ്ത്താന്‍ ഇന്ത്യ ചെയ്തത്, അറിയാം

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റിനായി തയ്യാറാക്കിയ നാഗ്പൂരിലെ പിച്ചിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുകയാണ്. ഓസ്‌ട്രേലിയയെ കുരുക്കുന്നതിനായി പിച്ചില്‍ ഇന്ത്യ കൃത്രിമം നടത്തിയെന്ന ആരോപണം ശക്തമാണ്. ഓസീസിന്റെ ചില മുന്‍ കളിക്കാരും വിദഗ്ധരും പിച്ചിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിക്കുകയും ഐസിസി ഇടപെടണമെന്നു ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഓസീസ് ടീമില്‍ ഒരുപാട് ഇടംകൈന്‍ ബാറ്റര്‍മാരുള്ളതിനാല്‍ അതു മനസ്സിലാക്കി അവരെ വീഴ്ത്താന്‍ പിച്ചില്‍ ചില കൃത്രിമങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് ആരോപണമുയരുന്നത്. പിച്ച് തയ്യാറാക്കുന്നതിന്റെ ഫോട്ടോ സഹിതമാണ് ചിലര്‍ ആഞ്ഞടിച്ചിരിക്കുന്നത്. ഈ മല്‍സരത്തില്‍ ഇന്ത്യ വിജയിക്കുകയാണെങ്കില്‍ പിച്ചിനെതിരേ പരാതി നല്‍കുന്നതടക്കമുള്ള നീക്കങ്ങള്‍ ഓസ്‌ട്രേലിയയുടെ ഭാഗത്തു നിന്നുണ്ടായേക്കാം.

ഇടതുഭാഗം ഒഴിച്ചിട്ടു
ഗ്രൗണ്ട് സ്റ്റാഫ് പിച്ച് തയ്യാറാക്കുന്നതിന്റെ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ഓസ്‌ട്രേലിയയുടെ ചില ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു സംശയിക്കേണ്ടി വരും. പിച്ചിലെ എല്ലായിടവും ഗ്രൗണ്ട് സ്റ്റാഫ് നനച്ചതായി കാണാമെങ്കിലും ഇടംകൈയന്‍ ബാറ്ററുടെ ലെഗ് സ്റ്റംപ് ഏരിയക്കു പുറത്ത് വളരെ വരണ്ട് കിടക്കുന്നത് വ്യക്തമാണ്. ഇവിടെ മാത്രം നനയ്ക്കാതെ പിച്ചിനെ കൂടുതല്‍ വരണ്ടതാക്കി തീര്‍ത്ത് സ്പിന്നര്‍മാര്‍ക്കു ആനുകൂല്യം ലഭിക്കുന്നതിനു വേണ്ടിയാണ് ഇതെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.
Also Read: സൂപ്പര്‍ ഫിറ്റ് ശ്രേയസ്- എന്താണ് രഹസ്യം? ഭക്ഷണക്രമം, വര്‍ക്കൗട്ട് എല്ലാമറിയാം

ഓസീസ് ബാറ്റിങ് നിര
ഓസ്‌ട്രേലിയയുടെ ബാറ്റിങ് ലൈനപ്പെടുത്താല്‍ ആദ്യത്തെ ഏഴു പേരില്‍ അഞ്ചു പേരും ഇടംകൈയന്‍ ബാറ്റര്‍മാരാണ്. ഇതു കൂടി കണക്കിലെടുത്താണ് ഇന്ത്യ ഈ തരത്തില്‍ ക്രീസിന്റെ ഇടതു ഭാഗം മാത്രം ഒഴിവാക്കി ബാക്കിയെല്ലായിടത്തും മികച്ചതാക്കിയെടുത്തതെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.
ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ഉസ്മാന്‍ ഖവാജയും ഇടംകൈയന്‍ ബാറ്റര്‍മാരാണ്. മാറ്റ് റെന്‍ഷോ, അലെക്‌സ് കറേ, ടോഡ് മര്‍ഫി എന്നിവരും ഓസീസ് ലൈനപ്പില്‍ ഇടംകൈയന്‍ ബാറ്റര്‍മാരാണ്.
Also Read: ലോകകപ്പില്‍ ഉറപ്പായും സഞ്ജു വേണം, തഴഞ്ഞാല്‍ നഷ്ടം ഇന്ത്യക്ക്! അറിയാം

ഫ്‌ളോപ്പായി ഓപ്പണര്‍മാര്‍
നാഗ്പൂര്‍ ടെസ്റ്റിലെ പിച്ചില്‍ ഇടംകൈയന്‍മാരെ വീഴ്ത്താന്‍ ഇന്ത്യയൊരുക്കിയ പ്ലാന്‍ വിജയം കാണുന്നുവെന്നാണ് കളിയുടെ തുടക്കം തെളിയിക്കുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്കു മികച്ച ഫോമിലുള്ള രണ്ടു ഇടംകൈയന്‍ ഓപ്പണര്‍മാരെയും മൂന്നോവറിനുള്ളില്‍ നഷ്ടമായി.
ഡേവിഡ് വാര്‍ണര്‍ക്കും ഉസ്മാന്‍ ഖവാജയ്ക്കും ഓരോ റണ്‍സ് മാത്രമേ നേടാനായുള്ളൂ. രണ്ടാം ഓവറിലെ ആദ്യ ബോളില്‍ ഖവാജയെ മുഹമ്മദ് സിറാജ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിലെ ആദ്യ ബോളില്‍ അപകടകാരിയായ വാര്‍ണറെ മുഹമ്മദ് ഷമി ക്ലീന്‍ ബൗള്‍ഡുമാക്കി. ഇതോടെ ഓസീസിന് രണ്ടിന് രണ്ടിലേക്കു വീഴുകയും ചെയ്തു.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, മാറ്റ് റെന്‍ഷോ, പീറ്റര്‍ അലെക്‌സ് കറേ (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളന്‍ഡ്, നതാന്‍ ലിയോണ്‍, ടോഡ് മര്‍ഫി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications