IND vs AUS: സ്റ്റാര്‍ക്കിനെതിരേ സൂര്യക്കു ഒരു വഴിയേ ഉള്ളൂ! മുന്‍ ഓസീസ് നായകന്റെ ഉപദേശം

ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിനു ടീം ഇന്ത്യ കച്ചമുറുക്കവെ എല്ലാ കണ്ണുകളും സൂര്യകുമാര്‍ യാദവിലേക്കാണ്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളും ആദ്യ ബോളില്‍ ഗോള്‍ഡന്‍ ഡെക്കായി നാണംകെട്ടതിനാല്‍ അദദേഹത്തിനു മാനംകാക്കാന്‍ മൂന്നാമങ്കത്തില്‍ തിളങ്ങിയേ തീരൂ.
ഓസ്‌ട്രേലിയയുടെ സൂപ്പര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കായിരുന്നു കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും സൂര്യയെ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. സമാനമായ രീതിയിലാണ് താരം രണ്ടിന്നിങ്‌സുകളിലും വിക്കറ്റ് നഷ്ടപ്പെടുത്തിയത്.
മൂന്നാം ഏകദിനത്തില്‍ വീണ്ടുമൊരിക്കല്‍ക്കൂടി സ്റ്റാര്‍ക്കിനു മുന്നില്‍ ഡെക്കായി നാണക്കേടിന്റെ പടുകുഴിയിലേക്കു വീഴാന്‍ സ്‌കൈ ആഗ്രഹിക്കില്ല. താന്‍ ആരാണെന്നു തീര്‍ച്ചയായും ലോകത്തിനു കാണിച്ചു കൊടുക്കേണ്ടതുണ്ട്.
അതിനിടെ സ്റ്റാര്‍ക്കെതിരേ എങ്ങനെ രക്ഷപ്പെടാമെന്നതിനെക്കുറിച്ച് സൂര്യക്കു ഉപദേശം നല്‍കിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ച്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൂര്യ ഒരു കാര്യം ശ്രദ്ധിക്കണം
ചെന്നൈയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനെ നേരിടുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോണ്‍ ഫിഞ്ച് നല്‍കിയിരിക്കുന്ന ഉപദേശം.
മനോഹരമായ രണ്ടു ബോളുകളിലാണ് സൂര്യയെ സ്റ്റാര്‍ക്ക് കഴിഞ്ഞ ഇന്നിങ്‌സുകളില്‍ പുറത്താക്കിയത്. പക്ഷെ എവിടെയായിക്കും സ്റ്റാര്‍ക്ക് ഇനി ബൗള്‍ ചെയ്യാന്‍ പോവുന്നതെന്നു സൂര്യക്കു അറിയാം.
ആദ്യത്തെ കുറച്ചു ബോളുകളില്‍ സ്റ്റാര്‍ക്കിനെതിരേ കൂടുതല്‍ ഷാര്‍പ്പായി നില്‍ക്കാനായിരിക്കണം സൂര്യ ശ്രമിക്കേണ്ടത്.
വളരെ സൂക്ഷ്മതയോടെ തുടക്കത്തിലെ ബോളുകളെ അതിജീവിക്കാനായാല്‍ സൂര്യക്കു തിരിച്ചുവരാന്‍ സാധിക്കുമെന്നും ഫിഞ്ച് അഭിപ്രായപ്പെട്ടു.
Also Read: IPL 2023: മിസ്സാക്കരുത് ഈ സൂപ്പര്‍ മാച്ചുകള്‍, നഷ്ടം നിങ്ങള്‍ക്ക്! അറിയാം

ഗില്ലിനു അതൃപ്തിയുണ്ടാവും
മൂന്നു ഫോര്‍മാറ്റുകളിലെയും തന്റെ മികച്ച ഫോം ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ പുറത്തെടുക്കാന്‍ കഴിയാതെ പോയതില്‍ ശുഭ്മന്‍ ഗില്ലിനു സ്വയം തന്നോടു തന്നെ അതൃപ്തിയുണ്ടാവുമെന്നു ആരോണ്‍ ഫിഞ്ച് പറഞ്ഞു.
ശുഭ്മന്‍ ഗില്‍ കഴിഞ്ഞ രണ്ടു കളിയിലും ലൂസ് ഷോട്ടുകള്‍ കളിച്ചാണ് പുറത്തായതെന്നു ഞാന്‍ കരുതുന്നു. ഇത്രയും മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ ഈ രീതിയില്‍ ഔട്ടായതില്‍ താരത്തിനു നിരാശയുണ്ടാവും.
മികച്ച ബോളുകളിലായിരുന്നില്ല ബാക്ക്‌വേര്‍ഡ് പോയിന്റില്‍ ക്യാച്ച് നല്‍കി ഗില്‍ ക്രീസ് വിട്ടത്. ഒരു ഓപ്പണിങ് ബാറ്ററെന്ന നിലയില്‍ വളരെ മികച്ചൊരു ബോളിലാണ് പുറത്തായതെങ്കില്‍ നിങ്ങള്‍ അതു അംഗീകരിക്കും.
പക്ഷെ വളരെ മികച്ച ഫോമില്‍ നില്‍ക്കവെ മോശം ഷോട്ടുകള്‍ കളിച്ച് പുറത്തായാല്‍ ആര്‍ക്കും നിരാശയുണ്ടാവുമെന്നും ഫിഞ്ച് വിശദമാക്കി.
Also Read: IPL 2023: സഞ്ജൂ സൂപ്പറല്ലേ... ഈ റെക്കോര്‍ഡ് മറ്റൊരു ക്യാപ്റ്റനുമില്ല! അറിയാം

സൂര്യയെ താഴേക്ക് ഇറക്കും
മൂന്നാം ഏകദിനത്തിലും സൂര്യകുമാര്‍ യാദവിനെ പ്ലെയിങ് ഇലവനില്‍ നിന്നും ഇന്ത്യ ഒഴിവാക്കാന്‍ സാധ്യതയില്ല. ഒരു അവസരം കൂടി അദ്ദേഹത്തിനു നല്‍കാനായിരിക്കും ടീം ശ്രമിക്കുക.
എന്നാല്‍ ശ്രേയസ് അയ്യരുടെ ബാറ്റിങ് പൊസിഷനായ നാലാം നമ്പറില്‍ ഫ്‌ളോപ്പായതിനാല്‍ സൂര്യയെ ആറാം നമ്പറിലേക്കു മാറ്റാന്‍ ഇന്ത്യക്കു പ്ലാനുണ്ട്. കാരണം ആറിലേക്കു മാറിയാല്‍ ടി20യിലേതു പോലെ അധികം ബോളുകളെ അദ്ദേഹത്തിനു നേരിടേണ്ടി വരില്ല.
ഇതു സ്വതസിദ്ധമായ ശൈസിയില്‍ സൂര്യയെ ബാറ്റ് ചെയ്യാന്‍ സഹായിക്കുമെന്നും ടീം മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു.
സൂര്യയെ ആറിലേക്കു തരംതാഴ്ത്തിയാല്‍ നാലാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിക്കുക വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കായിരിക്കും. നേരത്തേ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ഈ പൊസിഷനില്‍ ഇറങ്ങി മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനായിരുന്നു.
ഹാര്‍ദിക്കിനു ശേഷം അഞ്ചാമനായി പതിവുപോലെ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ തന്നെയായിരിക്കും ഇറങ്ങുക. ആറാമനായി ഫിനിഷറുടെ റോളായിരിക്കും സൂര്യക്കു ലഭിക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications