
ആദ്യ സെഷന്‍ നിര്‍ണായകം
നാലാംദിനത്തിലെ ആദ്യത്തെ സെഷന്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വളരെ നിര്‍ണായകമായിരിക്കുമെന്നു ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടി. ആദ്യത്തെ ഒരു മണിക്കൂറില്‍ വിക്കറ്റൊന്നും നഷ്ടമായില്ലെങ്കില്‍ ലഞ്ച് ബ്രേക്കിനു ശേഷം ഇന്ത്യന്‍ ടീം കൂടുതല്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യും. അഗ്രസീവായി കളിച്ച് സ്‌കോര്‍ കൂടുതല്‍ ഉയര്‍ത്താന്‍ വേണ്ടിയായിരിക്കും അവര്‍ ശ്രമിക്കുക.
അതിനു ശ്രമിക്കുകയാണെങ്കില്‍ ഇന്ത്യക്കു ഇപ്പോഴും ഈ ടെസ്റ്റില്‍ ഒരു റിസല്‍റ്റ് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. അതിനു വേണ്ടി ക്യാപ്റ്റന്‍ രോഹിത് ശര്‍ കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണെന്നും കനേരിയ നിരീക്ഷിച്ചു.

മികച്ച താരങ്ങളുണ്ട്
അഗ്രസീവായി ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരങ്ങള്‍ ഇന്ത്യന്‍ നിരയിലുണ്ട്. ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ തുടങ്ങിയവരെല്ലാം വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ മിടുക്കരാണ്. വിരാട് കോലിക്കും സ്‌ട്രൈക്ക് ഉയര്‍ത്തി വേഗത്തില്‍ റണ്ണെടുക്കാന്‍ കഴിയും.
അഗ്രസീവ് ബാറ്റിങിലൂടെ ഓസ്‌ട്രേലിയക്കു മേല്‍ 80-100 റണ്‍സിന്റെയെങ്കിലും ലീഡ് സ്വന്തമാക്കുക എന്നതായിരിക്കണം ഇന്ത്യയുടെ ആദ്യത്തെ ലക്ഷ്യമെന്നും ഡാനിഷ് കനേരിയ വിലയിരുത്തി.
Also Read: IPL 2023: 'ഈ സാല കപ്പ് ആര്‍സിബീടെ'! ഇത്തവണ ഇതു യാഥാര്‍ഥ്യമാവും, കാരണങ്ങള്‍

ഓസീസിനെ ബാറ്റ് ചെയ്യിക്കണം
നാലാംദിനത്തിലെ അവസാനത്തെ ഒരു മണിക്കൂറെങ്കിലും ഓസ്‌ട്രേലിയയെ ബാറ്റ് ചെയ്യിക്കണമെന്നതായിരിക്കണം ഇന്ത്യയുടെ പ്ലാനെന്നു ഡാനിഷ് കനേരിയ ഉപദേശിച്ചു. അതു സംഭവിച്ചാല്‍ മാത്രമേ ഇന്ത്യക്കു ഈ ടെസ്റ്റില്‍ വിജയസാധ്യതയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈയൊരു ചിന്തയോടെയായിരിക്കണം ഇന്ത്യ നാലാം ടെസ്റ്റില്‍ കളിക്കാന്‍ ഇറങ്ങേണ്ടത്. എങ്കില്‍ മാത്രമേ ഈ ടെസ്റ്റില്‍ ഒരു റിസല്‍റ്റ് നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഔട്ട് ഓഫ് ദി ബോക്‌സായി ചിന്തിക്കണം. ആദ്യത്തെ ഒരു മണിക്കൂര്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ബാറ്റ് ചെയ്യണം.
അതിനു ശേഷം അഗ്രസീവായി ബാറ്റ് ചെയ്ത് പരമാവധി റണ്‍സ് കൂട്ടിച്ചേര്‍ക്കണം. തുടര്‍ന്ന് അവസാനത്തെ ഒരു മണിക്കൂറെങ്കിലും ഓസീസിനെക്കൊണ്ട് രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യിക്കണം എന്നിവയായിരിക്കണം ഇന്ത്യയുടെ പ്ലാനെന്നും കനേരിയ വിശദമാക്കി.

ഒന്നോ, രണ്ടോ വിക്കറ്റെടുക്കണം
അവസാനത്തെ ഒരു മണിക്കൂര്‍ ബാറ്റ് ചെയ്യുകയെന്നതു ഓസ്‌ട്രേലിയയെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. കാരണം ഇത്രയും ദൈര്‍ഘ്യമേറിയ ഫീല്‍ഡിങിനു ശേഷം ബാറ്റിങിനായി ഇറങ്ങുമ്പോള്‍ താരങ്ങള്‍ സ്വാഭാവികമായും ക്ഷീണിക്കും. ഇതു കാരണം ബാറ്റ് ചെയ്യുമ്പോള്‍ കാല്‍ പ്രതീക്ഷിച്ചതു പോലെ മുന്നോട്ടു നീങ്ങുകയുമില്ല.
അപ്പോള്‍ നിങ്ങള്‍ ഒരു അവസരം കൂടിയാണ് സൃഷ്ടിച്ചെടുക്കുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ വിക്കറ്റ് ലഭിക്കാനുള്ള സാധ്യത കൂടിയാണ് തെളിയുന്നത്. അവസാന ഒരു മണിക്കൂറില്‍ ഓസീസിനെക്കൊണ്ട് ബാറ്റ് ചെയ്യിക്കുകയും രണ്ടു വിക്കറ്റുകളെങ്കിലും ഈ സമയത്തു നേടുകയും ചെയ്താല്‍ അതു വിജയത്തിലേക്കുള്ള വഴി തുറക്കും.
ഓസീസ് ഇതോടെ ബാക്ക് ഫൂട്ടിലുമാവും. അവസാന ദിനം ക്രീസില്‍ പിടിച്ചുനിന്ന് കളി സമനിലയാക്കുവാനായിരിക്കും ഓസീസ് ശ്രമിക്കുക. അപ്പോള്‍ ഓസീസിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനായിരിക്കണം ഇന്ത്യ ശ്രമിക്കേണ്ടത്. ഇതു സമനിലയിലേക്കു നീങ്ങുന്ന ഈ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയസാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും ഡാനിഷ് കനേരിയ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications
