IND vs AUS: സൂര്യ കളിച്ചത് മോശം ഷോട്ട്! ഒരു കാര്യം ചെയ്യാമായിരുന്നു, ഉപദേശിച്ച് രോഹിത്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ ഫ്‌ളോപ്പായി മാറിയ സൂര്യകുമാര്‍ യാദവിനെ പിന്തുണച്ച് നായകന്‍ രോഹിത് ശര്‍മ. പരമ്പരയിലെ മൂന്നു കളിയിലും ഗോള്‍ഡന്‍ ഡെക്കായ അദ്ദേഹം നാണംകെട്ടിരുന്നു.
ആദ്യത്തെ രണ്ടു മല്‍സങ്ങളിലും സൂര്യയുടെ വിക്കറ്റ് പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിന് ആയിരുന്നെങ്കില്‍ അവസാന മാച്ചില്‍ സ്പിന്നര്‍ ആഷ്ടണ്‍ ഏഗര്‍ക്കുമായിരുന്നു. രണ്ടു മല്‍സരങ്ങളിലും സൂര്യയെ സമാനമായ രീതിയില്‍ സ്റ്റാര്‍ക്ക് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. എന്നാല്‍ അവസാന മാച്ചില്‍ ബൗള്‍ഡായിട്ടണ് താരം ക്രീസ് വിട്ടത്.
ചെന്നൈയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 21 റണ്‍സിന്റെ പരാജയമാണ് ഇന്ത്യക്കു നേരിട്ടത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 1-2നു കൈവിടുകയും ചെയ്തിരുന്നു. ആദ്യ മല്‍സരത്തില്‍ ജയിച്ചുകൊണ്ട് തുടങ്ങിയ ശേഷമാണ് ഇന്ത്യക്കു ഇങ്ങനെയൊരു തിരിച്ചടിയുണ്ടായത്.
ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും സൂര്യ ബാറ്റ് ചെയ്തത് നാലാം നമ്പറിലായിരുന്നു. എന്നാല്‍ അവസാന മാച്ചില്‍ കെഎല്‍ രാഹുലിനെ ഈ പൊസിഷനിലേക്കു പ്രോമോട്ട് ചെയ്ത ഇന്ത്യ സൂര്യയെ ഏഴാംസ്ഥാനത്തേക്കു മാറ്റുകയായിരുന്നു. പക്ഷെ ഇന്ത്യയുടെ ഈ പരീക്ഷണവും പാളുകയായിരുന്നു.

മൂന്നു ബോളുകളേ കളിച്ചുളളൂ
സൂര്യകുമാര്‍ യാദവിന്റെ മോശം പ്രകടനത്തെ നിര്‍ഭാഗ്യകരമെന്നായിരുന്നു രോഹിത് ശര്‍മ വിശേഷിപ്പിച്ചത്. സൂര്യ വെറും മൂന്നു ബോളുകള്‍ മാത്രമേ കളിച്ചിട്ടുള്ളൂ.
നിങ്ങള്‍ക്കു ഇതിലേക്കു എത്രത്തോളം നോക്കാന്‍ കഴിയുമെന്നു എനിക്കറിയില്ല. ഈ മല്‍സരത്തില്‍ മികച്ചൊരു ബോളിലാണ് സൂര്യ പുറത്തായതെന്നു ഞാന്‍ കരുതുന്നില്ല.
അവന്‍ തിരഞ്ഞെടുത്തത് ഒരു മോശം ഷോട്ടായിരുന്നു. സൂര്യക്കു മുന്നോട്ട് കയറി ഷോട്് കളിക്കാമായിരുന്നു.
ബെസറ്റ് ഏതാണെന്നു അവനറിയാം. സ്പിന്നിനെ വളരെ നന്നായി സൂര്യ നേരിടാറുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നമ്മള്‍ ഇതു കണ്ടുകൊണ്ടിരിക്കുന്നതാണ്.
അതുകൊണ്ടാണ് ഈ മല്‍സരത്തില്‍ സൂര്യയെ ബാറ്റിങില്‍ താഴേക്കു ഇറക്കി അവസാന 15-20 ഓവറുകള്‍ നല്‍കിയത്. അവിടെ അവന് തന്റെ സ്വതസിദ്ധമായ ഗെയിം കളിക്കാനും സാധിക്കുമായിരുന്നുവെന്നും രോഹിത് വിശദമാക്കി.

സൂര്യയെ പിന്തുണച്ച് ദ്രാവിഡും
സൂര്യകുമാ യാദവിനെ പിന്തുണച്ച് നേരത്തേ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡും സംസാരിച്ചിരുന്നു. ചെന്നൈയിലെ മൂന്നാം ഏകദിനത്തിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇത്.
സൂര്യയുടെ കാര്യത്തില്‍ വലിയ ആശങ്കയൊന്നുമില്ല. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും വളരെ മികച്ച രണ്ടു ബോളുകളിലാണ് അവന്‍ പുറത്തായത്.
സൂര്യയെ സംബന്ധിച്ച് ഒരു കാര്യം അവന്‍ ഏകദിനം പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ്. ടി20 അല്‍പ്പം വ്യത്യാസമുള്ളതാണ്. ടി20യില്‍ സൂര്യ 10 വര്‍ഷം ഐപിഎല്ലില്‍ കളിച്ചിട്ടുള്ളതാണ്.
ടി20യില്‍ ഒരുപാട് മല്‍സരങ്ങളില്‍ അവന്‍ കളിച്ചുകഴിഞ്ഞു. വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്ന നിരവധി മല്‍സരങ്ങളും ഇക്കൂട്ടത്തിലുണ്ട്.
ടി20യില്‍ കുറേ കളിച്ചെങ്കിലും ഏകദിനത്തില്‍ അത്രത്തോളം മല്‍സരങ്ങള്‍ കളിച്ച പരിചയം സൂര്യക്കില്ല. അതുകൊണ്ടു തന്നെ നമ്മള്‍ അവനു കുറച്ചു സമയം നല്‍കുകയും ക്ഷമ കാണിക്കുകയും വേണം.
വളരെ നന്നായി സൂര്യ ഏകദിനത്തിലും പെര്‍ഫോം ചെയ്യുന്നത് തീര്‍ച്ചയായും നമുക്കു കാണന്‍ സാധിക്കുമെന്നുമായിരുന്നു ദ്രാവിഡിന്റെ വാക്കുകള്‍.

നാണക്കേടിന്റെ റെക്കോര്‍ഡ്
ഏകദിനത്തില്‍ തുടര്‍ച്ചയായ മൂന്നു മല്‍സരങ്ങൡ ഗോള്‍ഡന്‍ ഡെക്കായതോടെ നാണക്കേടിന്റെ എലൈറ്റ് ക്ലബ്ബിലും അംഗമായിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. ഈ തിരിച്ചടി നേരിട്ട ഇന്ത്യയുടെ ആറാമത്തെ താരം കൂടിയാണ് അദ്ദേഹം.
ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഈ ക്ലബ്ബില്‍ ഉണ്ടെന്നതാണ് അദ്ഭുതകരമായ കാര്യം. എന്നാല്‍ മറ്റുള്ള നാലു പേരും ബൗളര്‍മാരാണ്. അനില്‍ കുംബ്ലെ, സഹീര്‍ ഖാന്‍, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരാണ് ഇവര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications