IND vs AUS: ജഡ്ഡു അഞ്ചാംസ്ഥാനം അര്‍ഹിക്കുന്നില്ല! ഏറ്റവും മോശം ഇന്നിങ്‌സ്, അക്ഷറിനെ വളര്‍ത്തൂ

ഓസട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ രവീന്ദ്ര ജഡേജയെ അഞ്ചാം നമ്പറില്‍ ഇറക്കിയ ഇന്ത്യയുടെ നീക്കം പാളിയിരിക്കുകയാണ്. ബാറ്റിങ് പിച്ചില്‍ മികച്ചൊരു സ്‌കോര്‍ അദ്ദേഹത്തില്‍ നിന്നും ടീം പ്രതീക്ഷിച്ചിരുന്നു. പക്ഷെ തുടക്കം മുതല്‍ റണ്ണെടുക്കാന്‍ പാടുപെട്ട ജഡേജ 28 റണ്‍സെടുത്ത് മടങ്ങുകയായിരുന്നു. 84 ബോളുകള്‍ നേരിട്ട താരം രണ്ടു ഫോറും ഒരു സിക്‌സറുമടിച്ചാണ് ക്രീസ് വിട്ടത്.
അമിത പ്രതിരോധത്തിലൂന്നിയുള്ള ജഡ്ഡുവിന്റെ വിരസമായ ഇന്നിങ്‌സ് അവസാനിപ്പിച്ചത് ടോഡ് മര്‍ഫിയായിരുന്നു. വളരെ മോശം ഷോട്ട് കളിച്ചാണ് താരം സ്വന്തം വിക്കറ്റ് നഷ്ടപ്പെടുത്തിയത്. 107ാം ഓവറിലായിരുന്നു ജഡ്ഡുവിനെ മര്‍ഫി മടക്കിയത്. ഈ ഓവറിലെ ആദ്യ ബോളില്‍ താരം ബൗണ്ടറി നേടിയിരുന്നു. പക്ഷെ എന്നിട്ടും ജഡ്ഡു യാതൊരു ടൈമിങുമില്ലാതെ വായുവില്‍ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. മൂന്നാമത്തെ ബോള്‍ ക്യാച്ചാവുന്നതില്‍ നിന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
പക്ഷെ ഓവറിലെ അവസാന ബോളില്‍ ഈ ഭാഗ്യമുണ്ടായില്ല. മിസ്‌ടൈം ചെയ്ത ഷോട്ട് മിഡ് ഓണില്‍ നേരെ ഉസ്മാന്‍ ഖവാജയുടെ കൈകളിലേക്കു വലികയായിരുന്നു. ഈ ഓവറില്‍ ആറു റണ്‍സ് ഇന്ത്യക്കു ലഭിച്ചിട്ടും അതില്‍ തൃപ്തനാവാതെയാണ് ജഡേജ സ്വന്തം വിക്കറ്റ് മോശം ഷോട്ടിലൂടെ പാഴാക്കിയത്. താരത്തിന്റെ പുറത്താവല്‍ ആരാധകരെ ക്ഷുഭിതരാക്കുകയും അവര്‍ സോഷ്യല്‍ മീഡിയയിലൂടെ ആഞ്ഞടിക്കുകയും ചെയ്തു.

നിരുത്തരവാദപരമായ ഷോട്ട്
കുറച്ച് ലക്കി ഷോട്ടുകള്‍ക്കു ശേഷം തീര്‍ത്തും നിരുത്തരവാദപരമായ ഷോട്ടാണ് രവീന്ദ്ര ജഡേജ കളിച്ചത്. എതിര്‍ ടീമിന്റെ സ്‌കോര്‍ ബോര്‍ഡില്‍ വലിയ സ്‌കോറുണ്ടായിട്ടും സ്വയം നിയന്ത്രിക്കാതെ, അലക്ഷ്യമായി ഷോട്ട് കളിച്ചത് വളരെ മശമാണ്. നിങ്ങള്‍ക്കു സ്‌കോര്‍ ചെയ്യേണ്ടത് ആവശ്യം തന്നെയാണ്. പക്ഷെ അതിനു സുരക്ഷിതമായ ഒരുപാട് ഷോട്ടുകളുണ്ടെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.
അനാവശ്യമായ ലോഫ്റ്റാണ് രവീന്ദ്ര ജഡേജ കളിച്ചത്. നിലംപറ്റിയുള്ള ഡ്രൈവുകളാണ് ഇവിടെ കളിക്കേണ്ടത്. ഇപ്പോള്‍ പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

ഏറ്റവും മോശം ഇന്നിങ്‌സ്
രവീന്ദ്ര ജഡേജ തന്റെ ടെസ്റ്റ് കരിയറില്‍ ഇതുവരെ കളിച്ചിട്ടുള്ളതില്‍ ഏറ്റവും മോശം ഇന്നിങ്‌സായിരുന്നു ഈ മല്‍സരത്തിലേതെന്നായിരുന്നു ഒരു വിമര്‍ശനം.
രവീന്ദ്ര ജഡേജ ആദ്യം അമിത പ്രതിരോധത്തിലൂന്നി കളിക്കുകയായിരുന്നു. പിന്നെ അശ്രദ്ധമായ ഷോട്ടിലൂടെ വിക്കറ്റ് പാഴാക്കുകയും ചെയ്തതായി ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
Also Read: IPL 2023: 'തലയുടെ' പടിയിറക്കം ടീമുകള്‍ ഭയക്കണം! വെറുംകൈയോടെ പോവില്ല, കാരണങ്ങള്‍

എവിടെ അക്ഷര്‍?
എന്തുകൊണ്ടാണ് നന്നായി ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന അക്ഷര്‍ പട്ടേലിനെ ഇന്ത്യ മുന്‍ നിരയിലേക്കു ബാറ്റ് ചെയ്യാന്‍ അയക്കുന്നില്ലെന്നു എനിക്കു മനസ്സിലാവുന്നില്ല. വിരാട് കോലിയോടൊപ്പം നല്ലൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ അക്ഷറിനു സാധിക്കുമായിരുന്നുവെന്നും ഒരു യൂസര്‍ കുറിച്ചു.
രവീന്ദ്ര ജഡേജ വളരെ ഓവര്‍ റേറ്റഡ് ആയിട്ടുള്ള ക്രിക്കറ്ററാണ്. അദ്ദേഹത്തിനു അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനുള്ള അര്‍ഹതയില്ല. ജഡ്ഡുവിനേക്കാള്‍ നല്ലത് അക്ഷര്‍ പട്ടേലിനെ വളര്‍ത്തിക്കൊണ്ടു വരുന്നതാണെന്നും ഒരു യൂസര്‍ വിലയിരുത്തി.
Also Read: തീപ്പൊരി! ഉമ്രാന്റെ ബൗളിങിന് എന്താണ് ഇത്ര വേഗത? രഹസ്യമറിയാം

ഒരുപാട് ബോളുകള്‍ പാഴാക്കി
രവീന്ദ്ര ജഡേജ ഒരുപാട് ബോളുകള്‍ പാഴാക്കി. അദ്ദേഹത്തിനു പകരം അഞ്ചാമനായി അക്ഷര്‍ പട്ടേല്‍ കളിച്ചിരുന്നെങ്കില്‍ അതു കൂടുതല്‍ നന്നാവുമായിരുന്നു. അക്ഷര്‍ കൂടുതല്‍ തവണയും നോട്ടൗട്ടായി ക്രീസില്‍ തുടര്‍ന്നിരുന്നതായും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications