IND vs AUS: സെഞ്ച്വറി നേടാമായിരുന്നു, പക്ഷെ! അക്ഷറിന് നിര്‍ണ്ണായക ഉപദേശവുമായി ഗവാസ്‌കര്‍

അഹമ്മദാബാദ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നാലാം ടെസ്റ്റില്‍ ഇന്ത്യക്കായി വിരാട് കോലിയും ശുബ്മാന്‍ ഗില്ലും നേടിയ സെഞ്ച്വറിയോടൊപ്പം തിളങ്ങി നില്‍ക്കുന്ന ഫിഫ്റ്റിയാണ് അക്ഷര്‍ പട്ടേല്‍ നേടിയത്. ടൂര്‍ണമെന്റിലെ അക്ഷറിന്റെ മൂന്നാമത്തെ അര്‍ധ സെഞ്ച്വറി പ്രകടനമായിരുന്നു ഇത്.
കന്നി ടെസ്റ്റ് സെഞ്ച്വറിയിലേക്ക് അക്ഷര്‍ എത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും 113 പന്തില്‍ 79 റണ്‍സുമായാണ് അദ്ദേഹം മടങ്ങിയത്. അഞ്ച് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ ആധിപത്യം കാട്ടുന്ന പ്രകടനമായിരുന്നു ഇത്. അക്ഷറിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന് മിച്ചല്‍ സ്റ്റാര്‍ക്കാണ് വിരാമമിട്ടത്.
ഷോട്ടിന് ശ്രമിച്ച അക്ഷര്‍ പ്ലേ ഡൗണാവുകയായിരുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള അക്ഷറിന്റെ ശ്രമമാണ് വിക്കറ്റില്‍ കലാശിച്ചത്. അക്ഷര്‍ സെഞ്ച്വറി അര്‍ഹിച്ചിരുന്നെങ്കിലും നേടാന്‍ സാധിക്കാതെ പോവുകയായിരുന്നു.
ഇപ്പോഴിതാ അക്ഷര്‍ പട്ടേലിന് നിര്‍ണ്ണായക ഉപദേശം നല്‍കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍.

അപൂര്‍വ്വമായി ലഭിക്കുന്ന അവസരം
അടുത്ത തവണ സെഞ്ച്വറി നഷ്ടപ്പെടുത്തരുത്. വളരെ വിരളമായ സാഹചര്യത്തിലെ നിങ്ങള്‍ക്ക് സെഞ്ച്വറി നേടാനുള്ള അവസരം ലഭിക്കുകയുള്ളു. ആ സാഹചര്യം മുതലാക്കുക' എന്നാണ് അക്ഷറിനെ അഭിനന്ദിച്ചതിന് ശേഷം ഗവാസ്‌കര്‍ പറഞ്ഞത്.
ടെസ്റ്റില്‍ ഏഴാമതോ എട്ടാമതോ ബാറ്റ് ചെയ്യുന്ന താരമാണ് അക്ഷര്‍. അതുകൊണ്ട് തന്നെ ഈ ബാറ്റിങ് പൊസിഷനിലിറങ്ങി സെഞ്ച്വറി നേടുകയെന്നത് പ്രയാസമുള്ള കാര്യമാണെന്നതില്‍ തര്‍ക്കമില്ല. ഗവാസ്‌കര്‍ പറഞ്ഞതുപോലെ ചുരുക്കം ചില സാഹചര്യത്തിലെ ഇത്തരം അവസരങ്ങള്‍ ലഭിക്കുകയുള്ളൂ.
അതിനെ മുതലാക്കി സെഞ്ച്വറിയിലേക്ക് എത്തേണ്ടതായുണ്ട്. ഇനി ഇത്തരമൊരു സുവര്‍ണ്ണാവസരം ലഭിക്കാന്‍ അക്ഷര്‍ ഏറെ കാത്തിരിക്കേണ്ടിവരുമെന്നുറപ്പ്. അതുകൊണ്ട് തന്നെ അക്ഷര്‍ നഷ്ടപ്പെടുത്തിയത് സുവര്‍ണ്ണാവസരമാണെന്ന് പറയാം.
Also Read: WTC 2023: അശ്വിന്‍ വേണ്ട! കീപ്പര്‍ സര്‍പ്രൈസ്, ഫൈനലില്‍ ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

ഗവാസ്‌കറിന് നന്ദി പറഞ്ഞ് അക്ഷര്‍
അക്ഷറിന്റെ ബാറ്റിങ് പ്രകടനത്തെ അഭിനന്ദിച്ചതിന് സുനില്‍ ഗവാസ്‌കറോട് അക്ഷര്‍ നന്ദി പറയുകയും ചെയ്തു. ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് അക്ഷര്‍ കാഴ്ചവെച്ചത്.
അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 264 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ മൂന്ന് ഫിഫ്റ്റിയും ഉള്‍പ്പെടും. ഒരു ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഏഴാം നമ്പറിലോ അതിന് താഴെയോ ബാറ്റ് ചെയ്ത് ഏറ്റവും കൂടുതല്‍ റണ്‍സടിച്ച രണ്ടാമത്തെ ബാറ്റ്‌സ്മാനായി അക്ഷര്‍ മാറിക്കഴിഞ്ഞു.
ഇന്ത്യയുടെ പല പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ക്കും തിളങ്ങാന്‍ സാധിക്കാത്ത സാഹചര്യത്തിലും ബാറ്റുകൊണ്ട് അക്ഷര്‍ അത്ഭുതപ്പെടുത്തി. സ്പിന്‍ ബൗളിങ്ങില്‍ അക്ഷറിന് കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും ബാറ്റുകൊണ്ട് ഇന്ത്യക്കായി നിര്‍ണ്ണായക പ്രകടനം നടത്താന്‍ അക്ഷറിന് സാധിച്ചു.
പരിമിത ഓവറില്‍ മാത്രമല്ല ടെസ്റ്റിലും ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുന്ന താരമെന്ന നിലയിലേക്ക് അക്ഷര്‍ വളര്‍ന്നുകഴിഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും അക്ഷറിന് ഇടം പ്രതീക്ഷിക്കാം.
Also Read: IND vs AUS: വീണ്ടും ക്യാച്ച് വിട്ടു, ഭരത് എന്താണ് കാട്ടുന്നത്! തലയില്‍ കൈവെച്ച് രോഹിത്

ഫൈനല്‍ ഉറപ്പിച്ച് ഇന്ത്യ
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സീറ്റുറപ്പിച്ച് ഇന്ത്യ. ന്യൂസീലന്‍ഡ് ശ്രീലങ്കയെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ ഫൈനല്‍ ബര്‍ത്തുറപ്പിച്ചത്. ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് സമനിലയില്‍ കലാശിക്കുമെന്നുറപ്പാണ്.
ആദ്യ രണ്ട് ടെസ്റ്റും ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ ജയം ഓസ്‌ട്രേലിയ നേടി. നാലാം ടെസ്റ്റ് സമനിലയിലായാലും പരമ്പര നേടാന്‍ ഇന്ത്യക്കാവും. തുടര്‍ച്ചയായി മൂന്ന് തവണയും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടമെന്ന നേട്ടത്തിലേക്ക് ഇന്ത്യയെത്തും.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടമാണുള്ളത്. ഓവലിലാണ് മത്സരം. ഇംഗ്ലണ്ടിലെ പേസ് സാഹചര്യത്തില്‍ ഓസ്‌ട്രേലിയക്കാണ് മുന്‍തൂക്കം. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റണ്ണേഴ്‌സപ്പായ ഇന്ത്യക്ക് ഇത്തവണ അത്ഭുതം കാട്ടാനാവുമോയെന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications