Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 'രോഹിത്തിനെ കണ്ട് പഠിക്കൂ', ആ രീതി പിന്തുടരണം! ഓസീസിനെ ഉപദേശിച്ച് ഹസി

1

സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് മത്സരത്തിലും ഓസ്‌ട്രേലിയ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. കരുത്തുറ്റ താരനിരയുമായി 2004ലെ ടെസ്റ്റ് പരമ്പര നേട്ടം ഓസ്‌ട്രേലിയ ആവര്‍ത്തിക്കുമെന്ന് പറഞ്ഞാണ് എത്തിയതെങ്കിലും ഒന്ന് പൊരുതാന്‍ പോലും ആവാതെയാണ് മുട്ടുകുത്തിയത്.

ആദ്യത്തെ രണ്ട് മത്സരത്തിലും മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യ കംഗാരുക്കളെ കൂട്ടിലടച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ശേഷിക്കുന്ന രണ്ട് മത്സരത്തിലും ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ഓസീസ്.

എന്നാല്‍ പരിക്ക് ടീമിനെ തളര്‍ത്തുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെയെല്ലാം പരിക്ക് ഓസ്‌ട്രേലിയയെ തളര്‍ത്തി. ഇന്ത്യയുടെ സ്പിന്‍ മികവിന് മുന്നിലാണ് ഓസീസ് തകര്‍ന്നടിഞ്ഞത്.

രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും പന്തുകൊണ്ട് വിസ്മയിപ്പിക്കുന്നു. വാലറ്റത്തെ ഇന്ത്യന്‍ ബാറ്റിങ്ങും ടീമിന് കരുത്തേകുന്നു. പ്രധാനമായും സ്പിന്‍ ബൗളര്‍മാരുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്. ഇപ്പോഴിതാ ഇന്ത്യന്‍ സ്പിന്‍ നിരക്ക് മുന്നില്‍ തകരുന്ന ഓസ്‌ട്രേലിയക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് മൈക്ക് ഹസി.

രോഹിത്തിനെ കണ്ട് പഠിക്കണം

രോഹിത്തിനെ കണ്ട് പഠിക്കണം

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ്ങാണ് ഓസ്‌ട്രേലിയ കണ്ട് പഠിക്കേണ്ടതെന്നാണ് ഹസി ഉപദേശിച്ചത്. ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ രോഹിത് രണ്ടാം മത്സരത്തിലും മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് മത്സരത്തില്‍ നിന്ന് 61 ശരാശരിയില്‍ 183 റണ്‍സാണ് അദ്ദേഹം നേടിയത്.

'രോഹിത് ബാറ്റ് ചെയ്യുന്നത് നോക്കുക. പേസിനെയും സ്പിന്നിനെയും ഭയമില്ലാതെ നേരിടുന്നു. റണ്‍സുയര്‍ത്താന്‍ ശ്രമിക്കുന്നു. ഇന്ത്യയുടെ സ്പിന്നര്‍മാരെ ഭയപ്പെടുന്ന ശൈലിയാണ് ഓസീസിന്റേത്. എന്നാല്‍ രോഹിത്തിനെപ്പോലെ ആധിപത്യം കാട്ടി റണ്‍സുയര്‍ത്തുകയാണ് വേണ്ടത്'- ടെലഗ്രാഫിനോട് സംസാരിക്കവെ ഹസി പറഞ്ഞു.

Also Read: ദ്രാവിഡിന്റെ വാക്ക് കേട്ടു! സെവാഗിന് വിക്കറ്റും നഷ്ടമായി- സംഭവം വെളിപ്പെടുത്തി ആകാശ്

സ്പിന്നിനെ ഭയക്കുന്നു

സ്പിന്നിനെ ഭയക്കുന്നു

ഇന്ത്യന്‍ പിച്ചുകളില്‍ ഇന്ത്യയുടെ സ്പിന്നര്‍മാരുടെ മികവ് എല്ലാവരും ഭയപ്പെടുത്തുന്നതാണ്. അശ്വിനും ജഡേജയും ബുദ്ധിമാന്മാരായ ബൗളര്‍മാരാണ്. ഇരുവരുടെയും പ്രകടനമാണ് ഓസീസിന്റെ വലിയ തലവേദന. പല ഓസീസ് താരങ്ങളും ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരാണ്.

എന്നാല്‍ ഇന്ത്യയുടെ സ്പിന്‍ നിരക്ക് മുന്നില്‍ അടിപതറുന്നു. പരമ്പരക്ക് മുമ്പ് അശ്വിന്റെ അപരനെ ഉപയോഗിച്ച് പരിശീലനം നടത്തിയിട്ടും ഓസ്‌ട്രേലിയക്ക് രക്ഷയില്ല. സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍ എന്നിവരിലാണ് ഓസീസിന്റെ ബാറ്റിങ് പ്രതീക്ഷ.

എന്നാല്‍ രണ്ട് പേര്‍ക്കും ബാറ്റിങ്ങില്‍ കാര്യമായ സംഭാവന ചെയ്യാനായിട്ടില്ല. ഓസീസ് താരങ്ങള്‍ സ്പിന്നിനെ ഭയക്കുന്നു. ഈ മനോഭാവത്തില്‍ വ്യത്യാസം വരേണ്ടത് തിരിച്ചുവരവ് നടത്താന്‍ ഓസ്‌ട്രേലിയക്ക് അത്യാവശ്യമാണ്.

നായകനായി സ്മിത്ത്

നായകനായി സ്മിത്ത്

മൂന്നാം മത്സരത്തില്‍ ഓസീസിനെ നയിക്കാന്‍ പാറ്റ് കമ്മിന്‍സുണ്ടാവില്ല. അദ്ദേഹത്തിന്റെ അമ്മക്ക് അസുഖം ബാധിച്ചതിനാല്‍ നാട്ടില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ സ്റ്റീവ് സ്മിത്താണ് ഓസീസിനെ നയിക്കുന്നത്.

സ്മിത്ത് നായകസ്ഥാനത്തേക്കെത്തുന്നത് ഇന്ത്യക്ക് വെല്ലുവിളി തന്നെയാണ്. ഇന്ത്യന്‍ പിച്ചിനെയും ഇന്ത്യന്‍ താരങ്ങളെയും നന്നായി അറിയാവുന്ന സ്മിത്ത് രോഹിത്തിനെയും സംഘത്തിനെയും വിറപ്പിക്കാന്‍ കഴിവുള്ള നായകനാണ്.

ആദ്യ രണ്ട് മത്സരം തോറ്റെങ്കിലും ഓസ്‌ട്രേലിയയുടെ ടീം കരുത്ത് മികച്ചതാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം മത്സരത്തില്‍ കാമറൂണ്‍ ഗ്രീന്‍ ഓസീസ് നിരയിലേക്ക് തിരിച്ചെത്തിയേക്കും.മധ്യനിരയില്‍ നിലവില്‍ ഓസ്‌ട്രേലിയ പ്രതിസന്ധി നേരിടുന്നു. എന്നാല്‍ ഗ്രീന്‍ തിരിച്ചെത്തിയാല്‍ കംഗാരുക്കള്‍ക്കത് വലിയ ആത്മവിശ്വാസം നല്‍കും.

Also Read: വേഗത്തില്‍ പന്തെറിയും, നന്നായി ബാറ്റും ചെയ്യും- താന്‍ ഹര്‍ദിക്കിനെപ്പോലെയെന്ന് ദീപക്

ഇന്ത്യയുടെ ബാറ്റിങ് മെച്ചപ്പെടണം

ഇന്ത്യയുടെ ബാറ്റിങ് മെച്ചപ്പെടണം

ഇന്ത്യ ആദ്യ രണ്ട് മത്സരം ജയിച്ചെങ്കിലും ബാറ്റിങ് നിരയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ചില ഒറ്റയാള്‍ പ്രകടനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയുടെ ബാറ്റിങ് പോരാ. ബൗളര്‍മാരുടെ മികവിലാണ് നിലവില്‍ ടീം ജയിക്കുന്നത്.

അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കവെ ഇന്ത്യയുടെ ബാറ്റിങ് നിര മെച്ചപ്പെടാത്ത പക്ഷം തിരിച്ചടി നേരിടാന്‍ സാധ്യതകളേറെ.

Story first published: Saturday, February 25, 2023, 8:42 [IST]
Other articles published on Feb 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+