IND vs AUS: സ്മിത്തിനെ തളയ്ക്കാന്‍ ഇന്ത്യക്കു സ്മിത്ത് തന്നെ വേണം, ലോകത്തെ രണ്ടാമന്‍!

ഓസ്‌ട്രേലിയക്കെതിരേ ചെന്നൈയില്‍ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ വന്‍ നേട്ടം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയതോടെയായിരുന്നു.
അപകടകാരിയായ സ്മിത്തിനെ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ഹാര്‍ദിക് മടക്കുകയായിരുന്നു. നേരിട്ട മൂന്നാമത്തെ ബോളിലായരുന്നു സ്മിത്ത് വീണത്. ഓഫ് സ്റ്റംപിന് പുറത്തേക്കുപോയ ബോളില്‍ അദ്ദേഹം ഡ്രൈവിനു ശ്രമിക്കുകയായിരുന്നു.
പക്ഷെ എഡ്ജായ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്റെ കൈകളിലൊതുങ്ങുകയായിരുന്നു. ബോളിന്റെ ലൈനിലേക്കു പോവാതെ ശരീരത്തില്‍ നിന്നും അകന്ന് ഷോട്ട് കളിക്കാന്‍ തുനിഞ്ഞതാണ് സ്മിത്തിനു വിനയായത്.
ഇതോടെ ഏകദിനത്തില്‍ സ്മിത്തിനെ ഏറ്റവുമധികം തവണ പുറത്താക്കിയ ബൗളറെന്ന ഒാള്‍ടൈം റെക്കോര്‍ഡിന് തൊട്ടരികെ ഹാര്‍ദിക് എത്തുകയും ചെയ്തിരിക്കുകയാണ്. വിശദമായി അറിയാം.

അഞ്ചാം തവണ
ഏകദിന ക്രിക്കറ്റില്‍ ഇതു അഞ്ചാം തവണയാണ് സ്റ്റീവ് സ്മിത്തിനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കിയിരിക്കുന്നത്. ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദിന്റെ പേരിലാണ് നിലവില്‍ ഓള്‍ടൈം റെക്കോര്‍ഡ്. ആറു തവണ അദ്ദേഹം സ്മിത്തിന്റെ വിക്കറ്റെടുത്തിട്ടുണ്ട്.
അതേസമയം, ലോക ക്രിക്കറ്റില്‍ ഏറ്റവുമധികം തവണ സ്മിത്തിന്റെ വിക്കറ്റെടുത്ത ഫാസ്റ്റ് ബൗളറെന്ന നിലയില്‍ ഹാര്‍ദിക്കിന് തീര്‍ച്ചയായും അഭിമാനിക്കാം. അദ്ദേഹത്തിന്റെ തൊട്ടരികിലൊന്നും ആരും തന്നെയില്ല.
മൂന്നു തവണ വീതം പുറത്താക്കിയ ട്രെന്റ് ബോള്‍ട്ട്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, സ്റ്റുവര്‍ട്ട് ബ്രോഡ് മോയിന്‍ അലി, മാര്‍ക്ക് വുഡ് എന്നിവര്‍ മൂന്നാംസ്ഥാനം പങ്കിടുകയാണ്.
Also Read: IPL 2023: എന്തൊരടി, വിഷ്ണുവിന്റെ ബാറ്റിങ് കണ്ട് എല്ലാവരും ഞെട്ടി! വൈറലായി വീഡിയോ

തകര്‍പ്പന്‍ റെക്കോര്‍ഡ്
ഏകദിന ക്രിക്കറ്റില്‍ ബാറ്ററെന്ന നിലയിലും ബൗളറെന്ന നിലയിലും ഹാര്‍ദിക് പാണ്ഡ്യയുടെ ഫേവറിറ്റ് എതിരാളികള്‍ കൂടിയാണ് ഓസ്‌ട്രേലിയ. അവര്‍ക്കെതിരേ ഗംഭീര റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്.
ബാറ്റിങില്‍ ഓസ്‌ട്രേലിയക്കെതിരേ ഏകദിത്തില്‍ ഹാര്‍ദിക്കിന്റെ ശരാശരി 56ഉം സ്‌ട്രൈക്ക് റേറ്റ് 112.95ഉം ആണ്. ബൗളിങിലാവട്ടെ 31.09 ശരാശിയില്‍ ഇതുവരെ 11 വിക്കറ്റുകളും നേടിക്കഴിഞ്ഞു.

ഓസ്‌ട്രേലിയക്കു ഭേദപ്പെട്ട സ്‌കോര്‍
ഫൈനലിനു സമാനമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മല്‍സരത്തില്‍ ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്‌കോറിലേക്കു നീങ്ങുകയാണ്. 42 ഓവര്‍ കഴിയുമ്പോള്‍ അവര്‍ ഏഴു വിക്കറ്റിനു 220 റണ്‍സെടുത്തിട്ടുണ്ട്.
മികച്ച തുടക്കത്തിനു ശേഷമായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ ഉജ്ജ്വല ബൗളിങ് ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്. ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 67 റണ്‍സെന്ന നിലയിലായിരുന്നു അവര്‍.
എന്നാല്‍ ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, മിച്ചെല്‍ മാര്‍ഷ് എന്നിവരെ അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ ഓസീസിനു മൂക്കുകയറിട്ടു. ഹാര്‍ദിക്കിനെക്കൂടാതെ സ്പിന്നര്‍ കുല്‍ദീപ് യാദവും ഇന്ത്യക്കു വേണ്ടി മൂന്നു വിക്കറ്റുകളെടുത്തു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ-രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ഓസ്ട്രലേിയ- ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചെല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത് (ക്യാപ്റ്റന്‍), മാര്‍നസ് ലബ്യുഷെയ്ന്‍, അലക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍) മാര്‍ക്കസ് സ്റ്റോയ്‌നിസ്, ആഷ്ടണ്‍ ഏഗര്‍, ഷോണ്‍ ആബട്ട്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ആദം സാപ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications