IND vs AUS: ഇത്രക്ക് ചീപ്പാണോ കോലി! മാന്യതയില്ല- ഭരത്തിനെ അധിക്ഷേപിച്ചു, വീഡിയോ വൈറല്‍

അഹമ്മദാബാദ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് അഹമ്മദാബാദില്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഓസ്‌ട്രേലിയയുടെ 480 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ശുബ്മാന്‍ ഗില്ലിന്റെയും വിരാട് കോലിയുടെയും സെഞ്ച്വറിക്കരുത്തില്‍ ലീഡിലേക്കെത്തിയിരിക്കുകയാണ്.
നാലാം ദിനം ആരാധകര്‍ ഏറെ നാളുകളായി കാത്തിരുന്ന വിരാട് കോലിയുടെ സെഞ്ച്വറി പ്രകടനമാണ് കണ്ടത്. ക്ലാസിക് ബാറ്റിങ്ങുമായി നിലയുറപ്പിച്ച് കരിയറിലെ 75ാം അന്താരാഷ്ട്ര സെഞ്ച്വറിയും 28ാം ടെസ്റ്റ് സെഞ്ച്വറിയുമാണ് കോലി സ്വന്തമാക്കിയത്.
കോലിയുടെ സെഞ്ച്വറി പ്രകടനം വാഴ്ത്തപ്പെടുമ്പോഴും മത്സരത്തിനിടെ കോലി കെ എസ് ഭരത്തിനെ ആധിക്ഷേപിച്ചുവെന്ന തരത്തില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കോലിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

യുവതാരമാണെന്ന് പരിഗണിച്ചില്ല
ഒരു സിംഗിളിനായുള്ള ശ്രമത്തിനിടെയാണ് വിവാദ സംഭവം ഉണ്ടായിരിക്കുന്നത്. ലെഗ് സൈഡിലേക്ക് ഷോട്ടെടുത്ത കോലി സിംഗിളിനായി ഓടി. എന്നാല്‍ നോണ്‍സ്‌ട്രൈക്കില്‍ നിന്ന കെ എസ് ഭരത് അപ്പോള്‍ത്തന്നെ നോ പറയുന്നുണ്ടായിരുന്നു.
എന്നാല്‍ ഇത് ശ്രദ്ധിക്കാതെ പകുതിയോളം ഓടിയെത്തിയ കോലി പിന്നീട് തിരിച്ചോടി ക്രീസിലെത്തി. സ്‌ട്രൈക്കിലെത്തിയ ശേഷം കോലി ഭരത്തിനെ ഭയപ്പെടുത്തുന്ന രീതിയില്‍ നോക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
കോലി എന്തൊക്കെയോ പറയുന്നതും വീഡിയോയില്‍ കാണാം. കോലി ഭരത്തിനെ അധിക്ഷേപിച്ചുവെന്നാണ് ആരാധകര്‍ വിമര്‍ശനമായി ഉയര്‍ത്തുന്നത്. കോലി മുന്‍ നായകനും സൂപ്പര്‍ താരവുമാണ്. ഭരത്തിനെപ്പോലൊരു യുവതാരത്തോട് ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലായിരുന്നുവെന്നാണ് ആരാധക പക്ഷം.
Also Read: WPL: നാലിലും തോറ്റ് ആര്‍സിബി, പാരമ്പര്യം കാത്തു! ക്യാപ്റ്റന്‍ സ്മൃതി പറയുന്നതിങ്ങനെ

കോലി പ്രകോപിതനാവാന്‍ കാരണമുണ്ട്
അഹമ്മദാബാദില്‍ സെഞ്ച്വറി ലക്ഷ്യത്തോടെ കോലി ബാറ്റ് ചെയ്യുകയായിരുന്നു. 1200 ദിവസത്തിലധികമായുള്ള കാത്തിരിപ്പിന് വിരാമമിടാന്‍ കോലി ശ്രമിക്കവെയാണ് ഭരത്തുമായുള്ള ആശയക്കുഴപ്പം ഉണ്ടാവുന്നത്. ആ സമയത്ത് കോലി 67 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു.
സെഞ്ച്വറി അതിയായി ആഗ്രഹിച്ചിരുന്നതിനാലാണ് ആ സമയത്തെ ആശയക്കുഴപ്പം ഉണ്ടാവുന്നത്. ഇതാണ് കോലിയെ പ്രകോപിതനാക്കിയതും ഭരത്തിനെ അധിക്ഷേപിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്താനും കാരണം. കോലിയില്‍ നിന്ന് അല്‍പ്പം കൂടി മാന്യത പ്രതീക്ഷിച്ചിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
ആദ്യ മൂന്ന് മത്സരത്തിലും തിളങ്ങാതിരുന്ന കെ എസ് ഭരത് നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 44 റണ്‍സാണ് നേടിയത്. രണ്ട് ഫോറും 3 സിക്‌സും താരം പറത്തി. നിര്‍ണ്ണായക സമയത്ത് നിര്‍ണ്ണായക ബാറ്റിങ് പ്രകടനമാണ് ഭരത് കാഴ്ചവെച്ചത്.
Also Read: 2020ല്‍ വിരമിച്ചു, എന്നിട്ടും എന്തുകൊണ്ട്് ധോണി ലെജന്റ്‌സ് ലീഗ് കളിക്കുന്നില്ല? അറിയാം

തകര്‍പ്പന്‍ സെഞ്ച്വറിയുമായി കോലി
നീണ്ട കാത്തിരിപ്പിനൊടുവിലാണ് വിരാട് കോലി തന്റെ ടെസ്റ്റ് സെഞ്ച്വറി നേടിയെടുത്തത്. ഏകദിനത്തിലും ടി20യിലും സെഞ്ച്വറി പ്രകടനത്തോടെ മടങ്ങിവരാന്‍ കോലിക്കായെങ്കിലും ടെസ്റ്റില്‍ 2019 നവംബറിന് ശേഷം ഒരു തവണ പോലും സെഞ്ച്വറി നേട്ടമുണ്ടായില്ല.
അതുകൊണ്ട് തന്നെ കോലി വളരെയധികം ആഗ്രഹിച്ച സെഞ്ച്വറിയാണ് അഹമ്മദാബാദില്‍ പിറന്നത്. ഇതിന്റെ സന്തോഷം കോലിക്കുമുണ്ടായിരുന്നു. ബാറ്റുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്ത് കഴുത്തിലെ മാലയില്‍ മുത്തമിട്ടാണ് കോലി തിരിച്ചുവരവ് ആഘോഷിച്ചത്.
എന്നാല്‍ കോലി സെഞ്ച്വറിക്കായി അമിത പ്രതിരോധത്തിലൂന്നി കളിച്ചെന്നും ഇത് ഇന്ത്യയുടെ വിജയ സാധ്യതകളെ കുറച്ചുവെന്നും വിമര്‍ശനം ഉയരുന്നുണ്ട്. അതിവേഗത്തില്‍ ബാറ്റ് ചെയ്യാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നതെന്നും കോലിയുടേത് സെല്‍ഫിഷ് ഇന്നിങ്‌സാണെന്നും ചില ആരാധകര്‍ വിമര്‍ശിക്കുന്നു.

ലീഡെടുത്ത് ഇന്ത്യ
അഹമ്മദാബാദ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ 480 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ലീഡിലേക്കെത്തിയിരിക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യയുടെ ലീഡ് 50 റണ്‍സ് പിന്നിട്ടിരിക്കുകയാണ്. മൂന്നാം സെക്ഷനില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്.
അവസാന സെക്ഷനില്‍ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനിറക്കി ഒന്നോ രണ്ടോ വിക്കറ്റ് നേടുകയാവും ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ വിജയത്തിലേക്കെത്തുക ഇന്ത്യക്ക് കടുപ്പമായിരിക്കും. സമനിലയില്‍ മത്സരം അവസാനിക്കാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications