For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സെഞ്ച്വറിയോടെ മിന്നിച്ച് ഗില്‍, കോലിയും കസറി- ഇന്ത്യ പൊരുതുന്നു

മൂന്നാം ദിനത്തിലെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനം മത്സരത്തില്‍ നിര്‍ണ്ണായകമാവും

1

അഹമ്മദാബാദ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നാലാം ടെസ്റ്റില്‍ പോരാട്ടം കടുപ്പിച്ച് ഇന്ത്യ. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 289 റണ്‍സെന്ന നിലയിലാണ്. വിരാട് കോലിയും (59) രവീന്ദ്ര ജഡേജയുമാണ് (16) ക്രീസില്‍. കോലി 5 ബൗണ്ടറികള്‍ നേടിയപ്പോള്‍ ഒരു സിക്‌സാണ് ജഡേജ പറത്തിയത്.

ഏഴ് വിക്കറ്റുകള്‍ ശേഷിക്കെ ഓസ്‌ട്രേലിയയെക്കാള്‍ റണ്‍സിന് പിന്നിലാണ് ഇന്ത്യ. ഓസ്‌ട്രേലിയയുടെ 480 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് കരുത്തായത് ശുബ്മാന്‍ ഗില്ലിന്റെ (128) തകര്‍പ്പന്‍ സെഞ്ച്വറിയാണ്.

നാലാം ദിനം അതിവേഗം ബാറ്റുയര്‍ത്തി ലീഡിലേക്കെത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. വിരാട് കോലി മികച്ച ഫോമില്‍ ബാറ്റ് ചെയ്യവെ ഇടവേളക്ക് ശേഷം സെഞ്ച്വറിയും ആരാധകര്‍ പ്രതീക്ഷിക്കുന്നു.

ശുബ്മാന് തകര്‍പ്പന്‍ സെഞ്ച്വറി

ശുബ്മാന് തകര്‍പ്പന്‍ സെഞ്ച്വറി

മൂന്നാം ദിനത്തില്‍ ഇന്ത്യക്ക് കരുത്തായത് ശുബ്മാന്‍ ഗില്ലിന്റെ ബാറ്റിങ്ങാണ്. നിര്‍ണ്ണായക സെഞ്ച്വറിയോടെ ഇന്ത്യക്ക് അടിത്തറ പാകിയാണ് ഗില്‍ കളം വിട്ടത്. 235 പന്തുകള്‍ നേരിട്ട് 12 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് ഗില്‍ 128 റണ്‍സ് നേടിയത്. ക്ലാസിക് ഷോട്ടുകള്‍ ഉള്‍പ്പെടെ മനോഹരമായ പ്രകടനമാണ് ഗില്‍ കാഴ്ചവെച്ചത്.

സ്‌കോര്‍ബോര്‍ഡില്‍ 74 റണ്‍സുള്ളപ്പോഴാണ് രോഹിത് ശര്‍മയെ നഷ്ടമായത്. 58 പന്തില്‍ 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 35 റണ്‍സ് നേടിയ രോഹിത്തിനെ മാത്യു കൂനെമാനാണ് പുറത്താക്കിയത്. വലിയ ഷോട്ടിന് ശ്രമിച്ച രോഹിത് മാര്‍നസ് ലബ്യുഷെയ്‌ന് അനായാസ ക്യാച്ച് നല്‍കുകയായിരുന്നു.

Also Read: ലോകകപ്പ് നേടിയതോ ക്യാപ്റ്റനായതോ അല്ല, ജീവിതം മാറിയത് അവിടെ! വെളിപ്പെടുത്തി കോലി

മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് കരുത്തായി

മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് കരുത്തായി

മൂന്നാം വിക്കറ്റില്‍ ചേതേശ്വര്‍ പുജാരയും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് 113 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഇത് ഇന്ത്യയുടെ കുതിപ്പിന് കരുത്തേകി. 121 പന്തില്‍ 3 ബൗണ്ടറി ഉള്‍പ്പെടെ 42 റണ്‍സാണ് പുജാര നേടിയത്. ഓസ്‌ട്രേലിയക്കെതിരേ 2000 ടെസ്റ്റ് റണ്‍സെന്ന നാഴികക്കല്ല് പിന്നിടാവും പുജാരക്കായി. ടോഡ് മര്‍ഫിക്ക് മുന്നില്‍ കുരുങ്ങിയാണ് പുജാരയുടെ മടക്കം.

നാലാം വിക്കറ്റില്‍ വിരാട് കോലിയും ഗില്ലും ചേര്‍ന്ന് 58 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ ഗില്ലിനെ നതാന്‍ ലിയോണ്‍ എല്‍ബിയില്‍ കുടുക്കി.

 ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ്

ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ്

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 480 എന്ന വമ്പന്‍ സ്‌കോറാണ് നേടിയത്. സ്പിന്നിന് വലിയ പിന്തുണ ലഭിക്കാതെ വന്നതോടെ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ കത്തിക്കയറുകയായിരുന്നു. ഉസ്മാന്‍ ഖ്വാജയുടെയും കാമറൂണ്‍ ഗ്രീനിന്റെയും സെഞ്ച്വറി പ്രകടനങ്ങളാണ് ഓസീസിന് കരുത്തായത്.

422 പന്തുകള്‍ നേരിട്ട് 180 റണ്‍സാണ് ഖ്വാജ നേടിയത്. 21 ബൗണ്ടറികള്‍ ഉള്‍പ്പെടെയായിരുന്നു ഖ്വാജയുടെ ഗംഭീര ബാറ്റിങ്. യുവതാരം കാമറൂണ്‍ ഗ്രീനും ഓസീസിനായി അവസരത്തിനൊത്ത് ഉയര്‍ന്നു.170 പന്തുകളില്‍ നിന്ന് 114 റണ്‍സാണ് ഗ്രീനിന്റെ സമ്പാദ്യം. 18 ബൗണ്ടറികളും ഇതില്‍ ഉള്‍പ്പെടും.

ഓസീസിന്റെ വാലറ്റവും നിര്‍ണ്ണായക റണ്‍സ് നേടിക്കൊടുത്തു. യുവ സ്പിന്നര്‍ ടോഡ് മര്‍ഫി (41), നതാന്‍ ലിയോണ്‍ (34) എന്നിവര്‍ നിര്‍ണ്ണായക റണ്‍സാണ് സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തത്.

Also Read: കളത്തിലെത്തിയാല്‍ സച്ചിനോട് മിണ്ടില്ല! അത് ഓസീസിന്റെ തന്ത്രം- വെളിപ്പെടുത്തി ബ്രെറ്റ് ലീ

അശ്വിന്റെ ആറ് വിക്കറ്റ് പ്രകടനം

അശ്വിന്റെ ആറ് വിക്കറ്റ് പ്രകടനം

ഒരു ഘട്ടത്തില്‍ 500ന് മുകളില്‍ പോകേണ്ടിയിരുന്ന ഓസീസ് ഇന്നിങ്‌സിനെ 480ലൊതുക്കിയത് ആര്‍ അശ്വിന്റെ സ്പിന്‍ പ്രകടനമാണ്. 47.2 ഓവറില്‍ 15 മെയ്ഡനടക്കം 91 റണ്‍സ് വിട്ടുകൊടുത്താണ് അശ്വിന്റെ ആറ് വിക്കറ്റ് പ്രകടനം.

ട്രവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ടോഡ് മര്‍ഫി എന്നിവരുടെ വിക്കറ്റാണ് അശ്വിന്‍ നേടിയത്. ഇന്ത്യയില്‍ 26 അഞ്ച് വിക്കറ്റ് പ്രകടനത്തോടെ അനില്‍ കുംബ്ലെയുടെ വമ്പന്‍ റെക്കോഡും അശ്വിന്‍ തകര്‍ത്തു. മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റുകള്‍ പങ്കിട്ടു.

Story first published: Saturday, March 11, 2023, 7:44 [IST]
Other articles published on Mar 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+