For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഖവാജയ്ക്കു സെഞ്ച്വറി, വന്‍ സ്‌കോറിലേക്ക് ഓസീസ്

നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിട്ടുനില്‍ക്കുകയാണ്

khawaja

അഹമ്മദാബാദ്: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയ വലിയ സ്‌കോറിലേക്കു നീങ്ങുന്നു. കഴിഞ്ഞ മൂന്നു ടെസ്റ്റുകളില്‍ നിന്നും വ്യത്യസ്തമായി ബാറ്റിങ് ഈസിയായ പിച്ചില്‍ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ഓസീസ് നാലിനു 255 റണ്‍സെന്ന ശക്തമായ നിലയിലാണ്. പങ്കാളികളെ നഷ്ടമായെങ്കിലും ക്രീസില്‍ നങ്കൂരമിട്ടു കളിച്ച് സെഞ്ച്വറി നേടിയ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ് ഓസീസ് ഇന്നിങ്‌സിനു അടിത്തറയിട്ടത്.

104 റണ്‍സെടുത്ത ഖവാജയ്ക്കു കൂട്ടായി ക്രീസിലുള്ളത് സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ് (49*). നാലിന് 170 റണ്‍സെന്ന നിലയിലാണ് ഖവാജയും ഗ്രീനും ക്രീസില്‍ ഒരുമിച്ചത്. അപരാജിതമായ അഞ്ചാം വിക്കറ്റില്‍ 116 ബോളില്‍ നിന്നും 85 റണ്‍സ് ടീം സ്‌കോറിലേക്കു ഇരുവരും കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. മുന്‍ ടെസ്റ്റുകളെപ്പോലെ ഈ മല്‍സരം മൂന്നു ദിവസം കൊണ്ട് അവസാനിക്കില്ലെന്നാണ് പിച്ച് തെളിയിക്കുന്നത്.

രക്ഷകനായി ഖവാജ

രക്ഷകനായി ഖവാജ

ഈ പരമ്പരയില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവം മികച്ച ബാറ്ററായ ഉസ്മാന്‍ ഖവാജ അതു ശരിയ്ക്കുന്ന പ്രകടനമാണ് ഈ ടെസ്റ്റിലും കാഴ്ചവച്ചത്. തുടക്കം മുതല്‍ ഇന്ത്യയുടെ പേസ്, സ്പിന്‍ ആക്രമണത്തെ വളരെ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം നേരിട്ടത്. 251 ബോളുകളിലാണ് 15 ഫോറുകളോടെ ഖവാജ 104 റണ്ണെടുത്തത്. ഇന്ത്യക്കെതിരേ അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറി കൂടിയാണിത്.

ട്രാവിസ് ഹെഡ് (32), മാര്‍നസ് ലബ്യുഷെയ്ന്‍ (3), നായകന്‍ സറ്റീവ് സ്മിത്ത് (38), പീറ്റര്‍ ഹാന്‍ഡ്‌സോംബ് (17) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിനു നഷ്ടമായത്.ഓപ്പണിങ് വിക്കറ്റില്‍ ഹെഡിനൊപ്പം 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഖവാജയ്ക്കായിരുന്നു.

ടീം സ്‌കോറിലേക്കു 11 റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും ലബ്യുഷെയ്‌നെ ഷമി ബൗള്‍ഡാക്കി. പക്ഷെ പിന്നീട് ഓസീസ് മികച്ച ബാറ്റിങിലൂടെ ഇന്ത്യയെ പ്രതിരോധത്തിലാക്കുകയായിരുന്നു. ഖവാജയും സമിത്തും ചേര്‍ന്നു മൂന്നാ വിക്കറ്റില്‍ 79 റണ്‍സെടുത്തതോടെ ഓസീസ് ടോട്ടല്‍ 150 കടന്നു. 21 റണ്‍സിന്റെ വ്യത്യാസത്തില്‍ സ്മിത്തും ഹാന്‍ഡ്‌സോംബും മടങ്ങിയെങ്കിലും അഞ്ചാം വിക്കറ്റില്‍ ഖവാജയ്ക്കു കൂട്ടായി ഗ്രീന്‍ വന്നതോടെ ഇന്ത്യക്കു കാര്യങ്ങള്‍ ദുഷ്‌കരമായി.

Also Read: പാകിസ്താനെതിരേ സച്ചിന്‍ രക്ഷപ്പെട്ടു! ഞാന്‍ വീണ്ടും ഔട്ട് നല്‍കും, ആവര്‍ത്തിച്ച് അംപയര്‍

ഇന്ത്യന്‍ ബൗളിങ്

ഇന്ത്യന്‍ ബൗളിങ്

ഇന്ത്യന്‍ ബൗളിങ് നിരയുടെ പ്രകടനമെടുത്താല്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട പേസര്‍ മുഹമ്മദ് ഷമിയാണ് മികച്ചുനിന്നത്. രണ്ടു വിക്കറ്റുകളോടെ അദ്ദേഹം ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചു.

ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകള്‍ വീതം പങ്കിടുകയും ചെയ്തു. ഉമേഷ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കു വിക്കറ്റൊന്നും ലഭിച്ചില്ല. ശ്രേയസ് അയ്യരെ ഒരോവറും ഇന്ത്യ പരീക്ഷിച്ചു.

Also Read: IPL: 'പോരുന്നോ, എന്റെ കൂടെ?', റോയല്‍സിലെത്തിച്ചത് സഞ്ജു! യുവ പേസര്‍ പറയുന്നു

ടോസ് ഓസീസിന്

ടോസ് ഓസീസിന്

ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയക്കു ബാറ്റിങ്. ടോസിനു ശേഷം ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സമിത്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസീസ് കഴിഞ്ഞ ടെസ്റ്റിലെ അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ ഇലവനില്‍ ഒരു മാറ്റമുണ്ടായിരുന്നു.

പേസര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയ ഇന്ത്യ പകരം മുഹമ്മദ് ഷമിയെ തിരിച്ചുവിളിക്കുകയായിരുന്നു. കെഎസ് ഭരതിനു പകരം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍ അരങ്ങേറിയേക്കുമെന്നു സൂചനകളുണ്ടായിരുന്നു. പക്ഷെ ഭരതിനെ തന്നെ ടീമില്‍ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.

നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-1ന്റെ അപരാജിത ലീഡ് സ്വന്തമാക്കി കഴിഞ്ഞെങ്കിലും ഈ മല്‍സരം ഇന്ത്യക്കു സെമി ഫൈനലിനു തുല്യമാണ്. ജയിച്ചാല്‍ ജൂണില്‍ ഓസ്‌ട്രേലിയയുമായി തന്നെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കൊമ്പുകോര്‍ക്കാം.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍),ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്.

ഓസ്‌ട്രേലിയ- ഉസ്മാന്‍ ഖവാജ, ട്രാവിസ് ഹെഡ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), പീറ്റര്‍ ഹാന്‍ഡ്‌സോംബ്, കാമറൂണ്‍ ഗ്രീന്‍, അലെക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലയണ്‍, ടോഡ് മര്‍ഫി, മാത്യു ക്യുനെമാന്‍.

Story first published: Thursday, March 9, 2023, 5:50 [IST]
Other articles published on Mar 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+