Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: കോലിക്കരുത്തില്‍ ഇന്ത്യക്കു ലീഡ്, നാലാമങ്കം സമനിലയിലേക്ക്

VIRAT KOHLI

അഹമ്മദാബാദ്: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് സമനിലയിലേക്കു നീങ്ങുന്നു. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഈ മല്‍സരം സമനിലയില്‍ തന്നെ കലാശിക്കുമെന്നുറപ്പാണ്. പക്ഷെ ഇന്ത്യയെ സംബന്ധിച്ച് ആഗ്രഹിക്കുന്ന ഒരു റിസല്‍റ്റായിരിക്കില്ല അത്. കാരണം ഈ ടെസ്റ്റില്‍ ജയിച്ചിരുന്നെങ്കില്‍ ഇന്ത്യക്കു ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇടം പിടിക്കായിരുന്നു.

ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 480 റണ്‍സിനു ഇതേ നാണയത്തിലുള്ള മറുപടിയാണ് ഇന്ത്യ നല്‍കിയത്. വിരാട് കോലിയുടെ (186) തകര്‍പ്പന്‍ ഇന്നിങ്‌സിലേറി ഇന്ത്യ 571 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. 91 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡാണ് ഇന്ത്യക്കു ലഭിച്ചത്. നാലാംദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ മൂന്നു റണ്‍സെടുത്തിട്ടുണ്ട്. ട്രാവിസ് ഹെഡും (3) മാത്യു ക്യുനെമാനുമാണ് (0) ക്രീസില്‍. ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു വേണ്ടത് 88 റണ്‍സാണ്.

കോലി ഷോ

കോലി ഷോ

മൂന്നാംദിനത്തിലെ പ്രധാന ആകര്‍ഷണം ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറി ആയിരുന്നെങ്കില്‍ ഇന്നത്തെ ഹൈലൈറ്റ് വിരാട് കോലിയുടെ ഗംഭീര പ്രകടനമായിരുന്നു. 2019 ആഗസ്റ്റിനു ശേഷം ടെസ്റ്റില്‍ ഒരു സെഞ്ച്വറിയില്ലാതെ വലഞ്ഞ അദ്ദേഹം ഈ കാത്തിരിപ്പിന് അറുതിയിടുകയായിരുന്നു. കരിയറിലെ 75ാമത് സെഞ്ച്വറി കൂടിയാണ് കോലി പൂര്‍ത്തിയാക്കിയത്.364 ബോളില്‍ 15 ഫോറുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ കിടിലന്‍ ഇന്നിങ്‌സ്.

അക്ഷര്‍ പട്ടേല്‍ (79) ഒരിക്കല്‍ക്കൂടി ബാറ്റിങില്‍ മിന്നിച്ചപ്പോള്‍ കെഎസ് ഭരത് (44), രവീന്ദ്ര ജഡേജ (28) എന്നിവരും ടീം സ്‌കോറിലേക്കു ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. ആര്‍ അശ്വിന്‍ (7), ഉമേഷ് യാദവ് (0), മുഹമ്മദ് ഷമി (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. എന്നാല്‍ പുറംവേദനയെത്തുടര്‍ന്നു സ്‌കാനിങിനു വിധേയനായതിനാല്‍ ശ്രേയസ് അയ്യര്‍ ഇന്ത്യക്കായി ബാറ്റിങിനു ഇറങ്ങിയില്ല.

ഇന്ത്യയുടെ ടോപ് സിക്‌സിലെ ആറു കൂട്ടുകെട്ടുകളും ഫിഫ്റ്റി പ്ലസ് റണ്‍സ് അടിച്ചെടുത്തുവെന്നതാണ് ശ്രദ്ധേയായ കാര്യം. ടെസ്റ്റ് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.

Also Read: തീപ്പൊരി! ഉമ്രാന്റെ ബൗളിങിന് എന്താണ് ഇത്ര വേഗത? രഹസ്യമറിയാം

തകര്‍പ്പന്‍ കൂട്ടുകെട്ടുകള്‍

തകര്‍പ്പന്‍ കൂട്ടുകെട്ടുകള്‍

തകര്‍പ്പന്‍ കൂട്ടുകെട്ടുകളാണ് ഈ ടെസ്റ്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഇന്ത്യയെ സഹായിച്ചത്. ഏറ്റവും മികച്ച കൂട്ടുകെട്ട് കണ്ടത് ആറാം വിക്കറ്റില്‍ വിരാട് കോലിയും അക്ഷര്‍ പട്ടേലും തമ്മിലായിരുന്നു. 162 റണ്‍സാണ് ടീം സ്‌കോറിലേക്കു ഇരുവരും കൂട്ടിച്ചേര്‍ത്തത്. ടീം സ്‌കോര്‍ 393ല്‍ വച്ച് ഒരുമിച്ച ഈ ജോടി 555ല്‍ വച്ചാണ് വേര്‍പിരിഞ്ഞത്.

വളരെ അഗ്രസീവ് ബാറ്റിങായിരുന്നു അക്ഷര്‍ മല്‍സരത്തില്‍ കാഴ്ചവച്ചത്. 115 ബോളില്‍ അഞ്ചു ഫോറും നാലു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പരമ്പരയില്‍ താരത്തിന്റെ മൂന്നാമത്തെ ഫിഫ്റ്റി കൂടിയാണിത്. മൂന്നിനു 289 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ ഇന്നു കളി പുനരാരംഭിച്ചത്. കോലിയും രവീന്ദ്ര ജഡേജയും ചേര്‍ന്നു 64 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു.

പിന്നീട് കോലിയും ഭരതും ചേര്‍ന്നു 84 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കി. കന്നി ഫിഫ്റ്റിക്കു ആറു റണ്‍സകലെ ഭരത് പുറത്താവുകയായിരുന്നു. തുടര്‍ന്നാണ് കോലി- അക്ഷര്‍ സഖ്യം ഒരുമിച്ചത്. ഓസ്‌ട്രേലിയക്കു വേണ്ടി നതാന്‍ ലയണും ടോഡ് മര്‍ഫിയും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Also Read: IPL 2023: 'തലയുടെ' പടിയിറക്കം ടീമുകള്‍ ഭയക്കണം! വെറുംകൈയോടെ പോവില്ല, കാരണങ്ങള്‍

ഗില്ലിന്‍റെ ഇന്നിങ്സ്

ഗില്ലിന്‍റെ ഇന്നിങ്സ്

നായകന്‍ രോഹിത് ശര്‍മ (35), ശുഭ്മന്‍ ഗില്‍ (128), ചേതേശര്‍ പുജാര (42) എന്നിവരുടെ വിക്കറ്റുകളായിരുന്നു മൂന്നാംദിനം ഇന്ത്യക്കു നഷ്ടമായത്. ഇന്ത്യയിലെ കന്നി ടെസ്റ്റ് സെഞ്ച്വറി കൂടിയാണ് ഗില്‍ ഈ മല്‍സരത്തില്‍ നേടിയത്. 235 ബോളുകള്‍ നേരിട്ട താരം 12 ഫോറും ഒരു സിക്‌സറുമടിച്ചു. ഓപ്പണിങ് വിക്കറ്റില്‍ രോഹിത്- ഗില്‍ ജോടി 74 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു.

രണ്ടാം വിക്കറ്റില്‍ ഗില്ലിനു കൂട്ടായി പുജാര വന്നതോടെ ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്താര്‍ജിച്ചു. ഇരുവരും ചേര്‍ന്ന് 113 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ടീം ശക്തമായ നിലയിലെത്തി.

പുജാരയെ വിക്കറ്റിനു മുന്നില്‍ കുരുക്കി ടോഡ് മര്‍ഫിയാണ് ഇന്ത്യന്‍ കുതിപ്പിന് തടയിട്ടത്. പിന്നീട് ഗില്‍- കോലി ജോടി 58 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി. മികച്ച ഫോമില്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്ന ഗില്ലിനെ വീഴ്്ത്തിയത് നതാന്‍ ലയോണായിരുന്നു. ചെറിയൊരു അശ്രദ്ധ താരത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കി.

Story first published: Sunday, March 12, 2023, 6:42 [IST]
Other articles published on Mar 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+