Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: വിക്കറ്റ് കീപ്പറും ബൗളറുമാണോ പ്രശ്‌നം? ഇഷാനേക്കാള്‍ 10 മടങ്ങ് മിടുക്കനാണ് ഭരത്!

ISHAN KISHAN

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ചില മാറ്റങ്ങളോടെയായിരിക്കും ഇന്ത്യന്‍ ടീം ഇറങ്ങുക. ഇന്‍ഡോറിലെ മൂന്നാം ടെസ്റ്റിലേറ്റ അപ്രതീക്ഷിത പ്രഹരം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ആദ്യ രണ്ടു ടെസ്റ്റുകളിലും കാര്യമായി വിയര്‍ക്കാതെ മൂന്നു ദിവസം കൊണ്ട് ജയിക്കാന്‍ ഇന്ത്യക്കായിരുന്നു. പക്ഷെ മൂന്നാം ടെസ്റ്റില്‍ ഓസീസ് ഇതേ നാണയത്തില്‍ തിരിച്ചടിക്കുകയായിരുന്നു. ഒമ്പതു വിക്കറ്റിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

മൂന്നാം ടെസ്റ്റില്‍ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയാവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ നാലാമങ്കത്തില്‍ ഇന്ത്യ ഇറങ്ങുകയെന്നാണ് സൂചനകള്‍. വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതിനു പകരം ഇഷാന്‍ കിഷന്‍ ടീമിലേക്കു വന്നേക്കും. ഇഷാന്റെ ടെസ്റ്റിലെ അരങ്ങേറ്റം കൂടിയായിരിക്കും ഇത്. ബൗൡങില്‍ പേസര്‍ മുഹമ്മദ് സിറാജിനു പകരം പരിചയ സമ്പന്നനായ മുഹമ്മദ് ഷമിയെയും ഇന്ത്യ തിരിച്ചുവിളിക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ ടെസറ്റില്‍ ഷമിക്കു വിശ്രമം നല്‍കുകയായിരുന്നു.

റിഷഭ് പന്തിന്റെ ബാക്കപ്പായി കുറച്ചുകാലമായി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായ ഭരത് ഈ പരമ്പരയിലൂടെയാണ് അരങ്ങേറിയത്. വിക്കറ്റ് കീപ്പിങില്‍ മികച്ച പ്രകടനം നടത്താനായെങ്കിലും ബാറ്റിങില്‍ ഭരതിനു തിളങ്ങാനായിട്ടില്ല. ഇതേ തുടര്‍ന്നാണ് അവസാന ടെസ്റ്റില്‍ ഇഷാനെ പരീക്ഷിച്ചു നോക്കാന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ഈ നീക്കത്തെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വിമര്‍ശിച്ചിരിക്കുകയാണ്.

ഭരതാണ് പ്രശ്‌നം

ഭരതാണ് പ്രശ്‌നം

അതെ, കെഎസ് ഭരതാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. അല്ലായിരുന്നുവെങ്കില്‍ ഇന്‍ഡോറിലെ അവസാന ടെസ്റ്റില്‍ നമ്മള്‍ ജയിക്കുമായിരുന്നുവെന്നാണ് പരിഹാസരൂപേണ ഒരു യൂസര്‍ പ്രതികരിച്ചത്.

കെഎസ് ഭരതിനെ ഒഴിവാക്കാന്‍ ഇഷാന്‍ കിഷനെ അവസാന ടെസ്റ്റില്‍ കളിപ്പിക്കുന്നതിലൂടെ സമ്മര്‍ദ്ദം കാരണം ഇന്ത്യ പാനിക്ക് ബട്ടണ്‍ അമര്‍ത്തിയിരിക്കുകയാണെന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

Also Read: IND vs AUS: സൂര്യയെ പുറത്താക്കിയത് നിര്‍ഭാഗ്യമല്ല, അവനാണ്! ടെസ്റ്റ് ഭാവിയെപ്പറ്റി പോണ്ടിങ്

സംഭവിക്കാന്‍ പോവുന്നില്ല

സംഭവിക്കാന്‍ പോവുന്നില്ല

കെഎസ് ഭരതിനു പകരം ഇഷാന്‍ കിഷന്‍ ഇന്ത്യക്കു വേണ്ടി നാലാം ടെസ്റ്റില്‍ കളിക്കുമെന്നതു സംഭവിക്കുമെന്നു എനിക്കു തോന്നുന്നില്ല. തങ്ങള്‍ ടീമിനെ സംബന്ധിച്ച് പ്രധാപ്പെട്ടവരാണെന്നു കളിക്കാര്‍ കരുതുന്നതു വരെ അവര്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ പോവുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിലാണ് ഒരു താരത്തിന്റെ പ്രതിഭ ഏറ്റവും നന്നായി ടെസ്റ്റ് ചെയ്യപ്പെടുകയെന്നും ഒരു യൂസര്‍ കുറിച്ചു.


കെഎല്‍ രാഹുലിന് എല്ലായ്‌പ്പോഴും പിന്തുണ നല്‍കുമെല്ലാം പറഞ്ഞ് ഇപ്പോള്‍ അദ്ദേത്തെ ടീമില്‍ നിന്നും മാറ്റിയിരിക്കുകയാണ്. ഇപ്പോള്‍ ഭരതിനെയും ഈ തരത്തില്‍ ഒഴിവാക്കുന്നതില്‍ ഒരു അര്‍ഥവുമില്ല. കാരണം വളരെ മികച്ച വിക്കറ്റ് കീപ്പറാണ് അദ്ദേഹം.

പ്രത്യേകിച്ചും റിവ്യു എടുക്കുന്നതിലു ക്യാച്ചുകളുടെ കാര്യത്തിലും ഭരത് മിടുക്കനാണ്. അതുകൊണ്ടു തന്നെ ഇഷാന്‍ കിഷനെ കളിപ്പിക്കുമെന്ന സൂചനകള്‍ തെറ്റായി വരണമെന്നു പ്രതീക്ഷിക്കുന്നതായി ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Also Read: ഡിക്കെയ്ക്കു 37 ഒരു പ്രായമേയല്ല, ധോണി പോലും പിന്നില്‍! വമ്പന്‍ റെക്കോര്‍ഡ്

മുന്‍നിര ശരിയാക്കൂ

മുന്‍നിര ശരിയാക്കൂ

എന്തുകൊണ്ടാണ് ആളുകള്‍ക്കു വിക്കറ്റ് കീപ്പറുടെയും ബൗളര്‍മാരുടെയും പ്രകടനത്തില്‍ ഇത്രയും ആശങ്ക? ആദ്യം മുന്‍നിര ശരായാക്കാന്‍ നോക്കൂ. എന്തു തന്നെയായാലും കെഎസ് ഭരത് ഇവിട കുറച്ചു ടെസ്റ്റുകളില്‍ മാത്രമേ കളിക്കാന്‍ പോവുകയുള്ളൂവെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

ഇതു ശരിയാണെങ്കില്‍, വളരെ മോശം കോളും മണ്ടത്തരവുമായിരിക്കും. ഇഷാന്‍ കിഷനേക്കാള്‍ 10 മടങ്ങ് മികച്ച വിക്കറ്റ് കീപ്പറാണ് ഭരത്. ടേണ്‍ ചെയ്യുന്ന പിച്ചില്‍ ക്യാച്ചെടുക്കാനാവാതെ ഇഷാന്‍ പാടുപെടും. മൂന്നു ടെസ്റ്റുകളില്‍ മാത്രം കളിപ്പിച്ച ശേഷം ഒരു വിക്കറ്റ് കീപ്പറെ ഒഴിവാക്കുന്നതില്‍ എന്തു ലോജിക്കാണെന്നും ഒരു യൂസര്‍ ചോദിക്കുന്നു.

ഇതുവരെ കെഎസ് ഭരത് ബാറ്റിങില്‍ ശരാശരി പ്രകടനമാണ് നടത്തിയതെങ്കിലും അടുത്ത ടെസ്റ്റില്‍ ഇഷാന്‍ കിഷനെ ഇറക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ല. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലാണ് വരാനിരിക്കുന്നത്. അതുവരെ ഭരത് ടീമില്‍ തുടരണമന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.

Story first published: Wednesday, March 8, 2023, 15:17 [IST]
Other articles published on Mar 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+