Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സ്പിന്‍ കെണിയില്‍ കംഗാരുപ്പടയുടെ കഥ കഴിഞ്ഞു, ഇന്നിങ്‌സ് ജയവുമായി ഇന്ത്യ

india

നാഗ്പൂര്‍: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ നാണംകെടുത്തി ഇന്ത്യ. രണ്ടാമിന്നിങ്‌സിലും ഇന്ത്യയൊരുക്കിയ സ്പിന്‍ കെണിയില്‍ കുരുങ്ങി കംഗാരുപ്പടയ്ക്കു ദാരുണ അന്ത്യം സംഭവിക്കുകയായിരുന്നു. മല്‍സരം രണ്ടു ദിവസം ബാക്കിനില്‍ക്കെ 132 റണ്‍സിനും ഇന്നിങ്‌സിനും ഓസീസിനെ ഇന്ത്യ തീര്‍ക്കുകയായിരുന്നു.

223 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം മൂന്നാം ദിനം ലഞ്ച് ബ്രേക്കിനു ശേഷമിറങ്ങിയ ഓസീസ് ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞു. വെറും 91 റണ്‍സില്‍ അവരുടെ രണ്ടാമിന്നിങ്‌സ് അവസാനിച്ചു. സ്പിന്നര്‍മാരെ എങ്ങനെ നേരിടണമെന്നു പോലും മറന്ന് ഓസീസ് ബാറ്റര്‍മാര്‍ ഒന്നിനു പിറകെ ഒന്നായി കൂടാരം കയറി. സ്‌കോര്‍: ഓസ്ട്രലിയ 177, 91 & ഇന്ത്യ 400. ഈ വിജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തിയിരിക്കുകയാണ്. അടുത്ത ടെസ്റ്റ് 17 മുതല്‍ ഡല്‍ഹിയില്‍ നടക്കും.

അശ്വിന്റെ ഫൈര്‍

അശ്വിന്റെ ഫൈര്‍

ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകളുമായി ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിച്ചത് രവീന്ദ്ര ജഡേജ ആയിരുന്നെങ്കില്‍ രണ്ടാമിന്നിങ്‌സില്‍ ആര്‍ അശ്വിന്റെ ഊഴമായിരുന്നു. അഞ്ചു വിക്കറ്റുകളുമായി അദ്ദേഹം ഓസീസിന്റെ അന്തകനായി മാറി. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും രണ്ടു വീതം വിക്കറ്റുകള്‍ പങ്കിടുകയും ചെയ്തു.

അഞ്ചിനു 52 റണ്‍സിലേക്കു കൂപ്പുകുത്തിയ ഓസീസിന് പിന്നിടൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ് അസാധ്യമായിരുന്നു. സ്റ്റീവ് സ്മിത്തിനൊഴികെ (25*) ഓസീസ് നിരയില്‍ മറ്റാര്‍ക്കും ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനു മുന്നില്‍ യാതൊരു ക്ലൂവുമില്ലായിരുന്നു. മാര്‍നസ് ലബ്യുഷെയ്ന്‍ (17), ഡേവിഡ് വാര്‍ണര്‍ (10), അലെക്‌സ് കറേ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

മികച്ച ലീഡുമായി ഇന്ത്യ

മികച്ച ലീഡുമായി ഇന്ത്യ

ഒന്നാമിന്നങ്‌സില്‍ നേടിയ 223 റണ്‍സിന്റെ ആധികാരിക ലീഡാണ് ഇന്ത്യയുടെ വിജയമുറപ്പാക്കിയത്. ഇതോടെ തന്നെ ഓസീസ് കടുത്ത സമ്മര്‍ദ്ദത്തിലായരുന്നു. ഏഴു വിക്കറ്റിനു 321 റസെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 400 റണ്‍സെടുത്ത് ഇന്നിങ്്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ടീം സ്‌കോറിലേക്കു ഏഴു റണ്‍സ് കൂടി ചേര്‍ക്കവെ രവീന്ദ്ര ജഡേജ (70) പുറത്തായെങ്കിലും അക്ഷര്‍ പട്ടേല്‍ (84), മുഹമ്മദ് ഷമി (37) എന്നിവരുടെ പ്രകടനം ടീമിനെ 400ല്‍ എത്തിക്കുകയായിരുന്നു. അക്ഷര്‍ 174 ബോളില്‍ 10 ഫോറും ഒരു സിക്‌സറുമടിച്ചു. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച ഷമി 47 ബോളിലാണ് മൂന്നു സിക്‌സറും രണ്ടു ഫോറുമടക്കം 37 റണ്‍സ് സ്‌കോര്‍ ചെയ്തത്. ഓസീസിനായി അരങ്ങേറ്റ മല്‍സരം കളിച്ച ടോഡ് മര്‍ഫി ഏഴു വിക്കറ്റുകള്‍ പിഴുതു. പാറ്റ് കമ്മിന്‍സിനു രണ്ടു വിക്കറ്റ് ലഭിച്ചു.

Also Read:IND vs AUS: ഒരു സെഞ്ച്വറി, രണ്ട് ഫിഫ്റ്റി- ഓസീസ് ഹിറ്റ്മാന്റെ വീക്ക്‌നെസ്! അറിയാം

രക്ഷകനായി രോഹിത്

രക്ഷകനായി രോഹിത്

രണ്ടാംദിനം ഇന്ത്യന്‍ ഇന്നിങ്‌സിലെ വലിയ തകര്‍ച്ചയിലേക്കു വീഴാതെ താങ്ങിനിര്‍ത്തിയത് നായകന്‍ രോഹിത് ശര്‍മയായിരുന്നു. ടോപ്പ് സിക്‌സില്‍ ഇന്ത്യയുടെ മറ്റുള്ളവരെല്ലാം ബാറ്റിങില്‍ ഫ്‌ളോപ്പായപ്പോള്‍ അദ്ദേഹം നായകന്റെ ഇന്നിങ്‌സാണ് കെട്ടഴിച്ചത്. 120 റണ്‍സോടെ രോഹിത് ടീമിന്റെ അമരക്കാരനായി. 212 ബോളുകള്‍ നേരിട്ട അദ്ദേഹം 15 ഫോറും രണ്ടു സിക്‌സറുമടിച്ചു.

കെഎല്‍ രാഹുല്‍ (20), നൈറ്റ് വാച്ച്മാനായെത്തിയ ആര്‍ അശ്വിന്‍ (20), ചേതേശ്വര്‍ പുജാര (7), വിരാട് കോലി (12), സൂര്യകുമാര്‍ യാദവ് (8), കെഎസ് ഭരത് (8) എന്നിവരൊന്നും ബാറ്റിങില്‍ കാര്യമായ സംഭാവനകള്‍ നല്‍കാതെ പുറത്തായി.

ഒരു ഘട്ടത്തില്‍ ഇന്ത്യ അഞ്ചിനു 168 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ ആറാം വിക്കറ്റില്‍ ജഡേജയ്‌ക്കൊപ്പം 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി രോഹിത് ടീമിനെ ഭദ്രമായ നിലയിലെത്തിച്ചു.

അരങ്ങേറ്റക്കാരന്‍ ഭരത് പെട്ടെന്നു മടങ്ങിയെങ്കിലും അക്ഷറിനൊപ്പം വീണ്ടുമൊരു ഫിഫ്റ്റി പ്ലസ് സ്‌കോറുമായി ജഡേജ ടീമിന്റെ ലീഡ് 100 കടത്തി. ഓസീസിനായി പുതുമുഖ സ്പിന്നര്‍ ടോഡ് മര്‍ഫി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

Also Read: IND vs AUS: വിക്കറ്റില്ലെങ്കിലെന്ത്? അക്ഷറിന്റെ വിലയറിഞ്ഞ് ഇന്ത്യ! 'വാലിന്റെ' നീളവും കൂടി

ഓസീസിന്റെ പ്രകടനം

ഓസീസിന്റെ പ്രകടനം

നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഓസീസ് നിരയില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി തികയ്ക്കാനായില്ല. 49 റണ്‍സെടുത്ത മാര്‍നസ് ലബ്യുഷെയ്‌നാണ് ഓസീസ് ടോപ്‌സ്‌കോറര്‍. സ്റ്റീവ് സ്മിത്ത് (37), അലെക്‌സ് കറെ (36), പീറ്റര്‍ ഹാന്‍ഡ്‌സോംബ് (31) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

അഞ്ചു വിക്കറ്റുകളെടുത്ത രവീന്ദ്ര ജഡേജയും മൂന്നു പേരെ പുറത്താക്കിയ ആര്‍ അശ്വിനും ചേര്‍ന്നാണ് ഓസീസിന്റെ കഥ കഴിച്ചത്. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

Story first published: Saturday, February 11, 2023, 7:54 [IST]
Other articles published on Feb 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+