For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഹിറ്റ്മാന്‍ പവര്‍, സെഞ്ച്വറിയടിച്ചാല്‍ ഇന്ത്യ തോല്‍ക്കില്ല- വമ്പന്‍ റെക്കോഡ്

പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസീസിനെ ചിത്രത്തിലേ ഇല്ലാതാക്കി മൂന്ന് ദിവസം പൂര്‍ത്തിയാവും മുമ്പ് ഇന്ത്യ വിജയം നേടിയെടുക്കുകയായിരുന്നു

1

നാഗ്പൂര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. ഇന്ത്യയുടെ സ്പിന്നര്‍മാര്‍ കളം നിറഞ്ഞാടിയ മത്സരത്തില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസീസിനെ ചിത്രത്തിലേ ഇല്ലാതാക്കി മൂന്ന് ദിവസം പൂര്‍ത്തിയാവും മുമ്പ് ഇന്ത്യ വിജയം നേടിയെടുക്കുകയായിരുന്നു.

ജയത്തോടെ നാല് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തുകയും ചെയ്തു. ഏഴ് വിക്കറ്റും 70 റണ്‍സും നേടിയ രവീന്ദ്ര ജഡേജയാണ് കളിയിലെ താരമായത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ (120) സെഞ്ച്വറിയോടെ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.

ഇന്ത്യയുടെ മറ്റ് പ്രമുഖര്‍ നിരാശപ്പെടുത്തിയപ്പോഴും ഇന്ത്യക്ക് അടിത്തറ പാകിയത് രോഹിത് ശര്‍മയുടെ പ്രകടനമാണെന്ന് പറയാം. 212 പന്തുകള്‍ നേരിട്ട് 15 ഫോറും 2 സിക്‌സും ഉള്‍പ്പെടെ ക്ലാസിക് ഇന്നിങ്‌സാണ് രോഹിത് കാഴ്ചവെച്ചത്.

ഇപ്പോഴിതാ രോഹിത്തിന്റെ സെഞ്ച്വറി പ്രകടനം ചരിത്ര നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. രോഹിത് സെഞ്ച്വറി നേടിയ ടെസ്റ്റ് മത്സരങ്ങളില്‍ ഒന്നില്‍ പോലും ഇന്ത്യ തോറ്റില്ല എന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2013ല്‍ ആദ്യ ടെസ്റ്റ് സെഞ്ച്വറി

2013ല്‍ ആദ്യ ടെസ്റ്റ് സെഞ്ച്വറി

2013ലാണ് രോഹിത്തിന്റെ ആദ്യത്തെ ടെസ്റ്റ് സെഞ്ച്വറി പിറക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ 177 റണ്‍സുമായാണ് അദ്ദേഹം തിളങ്ങിയത്. ഈ മത്സരത്തില്‍ ഇന്ത്യ ഇന്നിങ്‌സിനും 51 റണ്‍സിനുമാണ് ജയിച്ചത്.

ഇതേ വര്‍ഷം ഒരു തവണ കൂടി രോഹിത് സെഞ്ച്വറി നേടി. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലൂടെത്തന്നെയായിരുന്നു ഇത്. 111* റണ്‍സുമായി രോഹിത് പുറത്താവാതെ നിന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 126 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം.

എന്നാല്‍ പിന്നീട് ടെസ്റ്റില്‍ വലിയ ഇടവേള വേണ്ടിവന്നു. 2013 മുതല്‍ ഇന്ത്യയുടെ പരിമിത ഓവറിലെ മുഖ്യ ഓപ്പണറായി രോഹിത് ശര്‍മയുണ്ടെങ്കിലും ടെസ്റ്റില്‍ അദ്ദേഹത്തിന് സ്ഥിരം സ്ഥാനം ലഭിക്കാന്‍ ഏറെ നാളുകള്‍ കാത്തിരിക്കേണ്ടി വന്നു.

Also Read: IND vs AUS: സൂര്യ ഫ്‌ളോപ്പ്, സര്‍ഫറാസിന്റെ ശാപം! ഗില്ലിനെ വിളിക്കൂ- ആരാധക പ്രതികരണം

2017ല്‍ മൂന്നാം സെഞ്ച്വറി

2017ല്‍ മൂന്നാം സെഞ്ച്വറി

2017ല്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് രോഹിത്തിന്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറി. 2017ല്‍ പുറത്താവാതെ 102* റണ്‍സുമായി രോഹിത് കസറി. ഈ മത്സരം ഇന്ത്യ ഇന്നിങ്‌സിനും 239 റണ്‍സിനുമാണ് ജയിച്ചത്. ഈ സെഞ്ച്വറിക്ക് ശേഷം രണ്ട് വര്‍ഷം ഇടവേളയെടുത്താന്‍ രോഹിത് അടുത്ത ടെസ്റ്റ് സെഞ്ച്വറി നേടിയത്.

2019ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 176, 127 റണ്‍സുമായി രോഹിത് മികവ് കാട്ടിയിരുന്നു. ഈ മത്സരം ഇന്ത്യ 203 റണ്‍സിനാണ് ജയിച്ചത്. ഇതേ പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 212 റണ്‍സും അദ്ദേഹം നേടി. ഈ മത്സരം ഇന്നിങ്‌സിനും 202 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്.

Also Read: IND vs AUS: ടെസ്റ്റില്‍ കോലി കിതക്കുന്നു! വീണ്ടും ഫ്‌ളോപ്പ്- 2022മുതലുള്ള കണക്കുകളിതാ

ഏഴാം സെഞ്ച്വറി ഇംഗ്ലണ്ടിനെതിരേ

ഏഴാം സെഞ്ച്വറി ഇംഗ്ലണ്ടിനെതിരേ

2019ന് ശേഷം ഒന്നര വര്‍ഷത്തോളം ഇടവേളയെടുത്താണ് രോഹിത് ഏഴാം സെഞ്ച്വറി നേടിയത്. 2021ല്‍ ഇംഗ്ലണ്ടിനെതിരേ 161 റണ്‍സാണ് രോഹിത് നേടിയത്. ഈ മത്സരം 317 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇംഗ്ലണ്ടിനെതിരേ 127 റണ്‍സ് രോഹിത് അടിച്ച മത്സരത്തില്‍ 157 റണ്‍സിനും ഇന്ത്യ ജയിച്ചു.

ഇപ്പോള്‍ രോഹിത് തന്റെ ഒമ്പതാം ടെസ്റ്റ് സെഞ്ച്വറി ഓസ്‌ട്രേലിയക്കെതിരേ നേടിയപ്പോള്‍ ഇന്ത്യ ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് വിജയിച്ചത്. ഈ നേട്ടം ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ രോഹിത്തിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

രോഹിത്തിനെ സംബന്ധിച്ച് നിര്‍ണ്ണായക പരമ്പരയാണിത്. ഈ പരമ്പരയില്‍ 3-0ന്റെ മാര്‍ജിനില്‍ ജയിക്കാനായില്ലെങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് സാധിക്കില്ല. അതുകൊണ്ട് തന്നെ പരമ്പര നേട്ടത്തിലേക്കെത്തിക്കേണ്ടത് നായകനെന്ന നിലയില്‍ രോഹിത്തിന്റെ ഉത്തരവാദിത്തമാണ്.

Story first published: Saturday, February 11, 2023, 18:26 [IST]
Other articles published on Feb 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+