Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഏഷ്യാ കപ്പ് ദുരന്തം മറക്കാന്‍ ഇന്ത്യ, ആദ്യ ടി20ക്ക് മൊഹാലി റെഡി- പ്രിവ്യു, സാധ്യതാ 11

മൊഹാലി: ഏഷ്യാ കപ്പിലേറ്റ ദുരന്തം മറന്ന് ടീം ഇന്ത്യ അടുത്ത പോരാട്ടത്തിനു ഇറങ്ങുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നു ടി20കളുടെ പരമ്പരയ്ക്കു ചൊവ്വാഴ്ച തുടക്കമാവും. ലോക ഒന്നാം നമ്പര്‍ ടീമാണ് ഇന്ത്യയെങ്കില്‍ ടി20യില്‍ നിലവിലെ ലോക ചാംപ്യന്‍മാരാണ്. അതുകൊണ്ടു തന്നെ ക്രിക്കറ്റ് പ്രേമികള്‍ വലിയ ആകാംക്ഷയിലാണ് പരമ്പരയെ കാത്തിരിക്കുന്നത്.

1

രോഹിത് ശര്‍മയെ സംബന്ധിച്ച് വരാനിരിക്കുന്ന ടി20 പരമ്പരയ്ക്കു മുമ്പ് മികച്ചൊരു റിഹേഴ്‌സല്‍ കൂടിയാണ് ഈ പരമ്പര. ലോകകപ്പിന്റെ ആതിഥേയരായ ഓസീസും ജയത്തില്‍ കുറഞ്ഞതൊന്നും പരമ്പരയില്‍ ലക്ഷ്യമിടുന്നില്ല. ചൊവ്വാഴ്ച രാത്രി 7.30 മുതല്‍ മൊഹാലിയിലാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള ആദ്യ ടി20 പോരാട്ടം. മല്‍സരം സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും കാണാം.

2

ഇന്ത്യന്‍ ടി20 ടീമിനെ സംബന്ധിച്ച് നിലവിലെ ഏറ്റവും വലിയ പ്രശ്‌നം പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുന്നതിലുള്ള ആശയക്കുഴപ്പമാണ്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ടീമിനു ഏറ്റവും വലിയ തിരിച്ചടിയായതും ഇതു തന്നെയായിരുന്നു. ഓസീസുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യക്കു ഈ അനിശ്ചിതത്വം അവസാനിപ്പിക്കേണ്ടതുണ്ട്. ലോകകപ്പിനുള്ള ഏറ്റവും ശക്തമായ പ്ലെയിങ് ഇലവനെ ഇന്ത്യക്കു ഈ പരമ്പരയില്‍ തീരുമാനിക്കേണ്ടതുണ്ട്. ചില പൊസിഷനുകളില്‍ ആരെ വേണമെന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന. അതിനുള്ള ഉത്തരം കൂടിയാണ് ടി20 പരമ്പരയില്‍ ഇന്ത്യ തേടുന്നത്.

3

ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ ആരാവുമെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള പ്രധാന ചോദ്യം. റിഷഭ് പന്തും ദിനേശ് കാര്‍ത്തികും തമ്മിലാണ് ടീമിലെ സ്ഥാനത്തിനായുള്ള പിടിവലി. ഇവരിലൊരാള്‍ക്കു മാത്രമേ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുകയുള്ളൂ.
നിലവില്‍ ഫിനിഷറായാണ് ഡിക്കെയെ ഇന്ത്യ കണ്ടുവച്ചിരിക്കുന്നതെങ്കിലും വിക്കറ്റ് കീപ്പിങ് കൂടി അദ്ദേഹത്തിനു ഏറ്റെടുക്കേണ്ടി വന്നേക്കും.

4

ടി20യില്‍ ഇതുവരെ കളിച്ച മല്‍സരങ്ങളില്‍ ബാറ്ററെന്ന നിലയില്‍ ഇംപാക്ടുണ്ടാക്കാന്‍ റിഷഭിനായിട്ടില്ല. അതിനാല്‍ തന്നെ താരത്തെ ഒഴിവാക്കി ഫിനിഷിങിനൊപ്പം വിക്കറ്റ് കീപ്പിങ് കൂടി കാര്‍ത്തികിനെ ഏല്‍പ്പിക്കണമെന്ന ആവശ്യം ശക്തമാണ്. രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും ഇക്കാര്യത്തില്‍ എന്തു തീരുമാനിക്കുന്നുവെന്നതാണ് അറിയാനുള്ളത്.

T20 World Cup: റിഷഭിന് ടീമിലിടം, തഴയപ്പെട്ടതില്‍ നിരാശയുണ്ടോ?, തുറന്ന് പറഞ്ഞ് സഞ്ജു രംഗത്ത്

5

പരിക്കുകാരണം ഏഷ്യാ കപ്പ് നഷ്ടമായ പേസ് ജോടികളായ ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ തിരിച്ചുവരവ് കൂടിയായിരിക്കും ഓസ്‌ട്രേലിക്കെതിരായ പരമ്പരയില്‍ കാണുക. ഏഷ്യാ കപ്പില്‍ ഇവരുടെ അഭാവം ഇന്ത്യന്‍ ബൗളിങിനെ ദുര്‍ബലമാക്കിയിരുന്നു. ഓസീസിനെതിരേ ഇന്ത്യന്‍ ബൗളിങ് കൂടുതല്‍ ശക്തമാക്കാന്‍ ഇരുവരുടെയും സാന്നിധ്യം സഹായിക്കും.

6

പരിക്കേറ്റ് പുറത്തിരിക്കുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു പകരം മറ്റൊരു ഇടംകൈയന്‍ അക്ഷര്‍ പട്ടേലായിരിക്കും ഇന്ത്യക്കായി കളിക്കുക. ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയ്ക്കു പരമ്പരയില്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ല. അതേസമയം, കൊവിഡ് പിടിപെട്ടതിനാല്‍ പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി ഈ പരമ്പരയില്‍ കളിക്കില്ലെന്നാണ് വിവരം.

'അവനെ ഔട്ട് ഓഫ് ഫോമായി കണ്ടിട്ടില്ല', ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാനെ പ്രശംസിച്ച് നരെയ്ന്‍

7

മൊഹാലിയിലെ പിച്ചിലേക്കു വന്നാല്‍ വളരെ ഫ്‌ളാറ്റായിട്ടുള്ള പിച്ചാണ് ഇവിടുത്തേത്. ബൗളര്‍മാര്‍ക്കു പിച്ചില്‍ നിന്നും കാര്യമായ പ്രയോജനം ലഭിക്കില്ല. ഇവിടുത്തെ ചരിത്രം നോക്കിയാല്‍ ഉയര്‍ന്ന സ്‌കോര്‍ പിറന്ന മല്‍സരങ്ങളാണ് മുമ്പ് നടന്നിട്ടുള്ളത്. ഇവിടെ ഒന്നാമിന്നിങ്‌സിലെ ശരാശരി ടീം സ്‌കോര്‍ 150 ആണ്. അതുകൊണ്ടു തന്നെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനും 170-180 സ്‌കോര്‍ നേടാനായെങ്കില്‍ മാത്രമേ വിജയസാധ്യതയുള്ളൂ.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്/ ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ.

ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, കാമറോണ്‍ ഗ്രീന്‍, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, ഡാനിയേല്‍ സാംസ്, ജോഷ് ഹേസല്‍വുഡ്, ആദം സാംപ, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍.

Story first published: Sunday, September 18, 2022, 12:03 [IST]
Other articles published on Sep 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+