IND vs AUS: രോഹിത്തില്ല, ഗില്ലിനൊപ്പം അവന്‍ ഓപ്പണറാവും! വ്യക്തമാക്കി ഹര്‍ദിക്

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്ന് മത്സര ഏകദിന പരമ്പരക്ക് നാളെ മുംബൈയില്‍ തുടക്കമാവുകയാണ്. ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനുള്ളതിനാല്‍ ഓസ്‌ട്രേലിയന്‍ പരമ്പരയെ വലിയ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്.
അതുകൊണ്ട് തന്നെ തകര്‍പ്പന്‍ താരനിരയേയും ഇന്ത്യ ഒപ്പം കൂട്ടിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ നയിക്കാന്‍ നായകന്‍ രോഹിത് ശര്‍മയുണ്ടാവില്ല. രോഹിത്തിന്റെ അഭാവത്തില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്.
രോഹിത് ആദ്യ മത്സരം കളിക്കാത്തതിനാല്‍ത്തന്നെ ഇന്ത്യയുടെ ഓപ്പണിങ്ങില്‍ ആരൊക്കെയെന്നതാണ് പ്രധാന ചോദ്യം. ശുബ്മാന്‍ ഗില്ലിന് സ്ഥാനം ഉറപ്പാണെങ്കിലും ഒപ്പം കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരിലാരെന്നതാണ് ആശയക്കുഴപ്പം.
ഇപ്പോഴിതാ ഒന്നാം ഏകദിനത്തിലെ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നായകന്‍ ഹര്‍ദിക് പാണ്ഡ്യ. ശുബ്മാനൊപ്പം രാഹുലല്ല ഇഷാനാവും ഓപ്പണറാവുകയെന്നാണ് ഹര്‍ദിക് വ്യക്തമാക്കിയത്.

ശുബ്മാന്‍-ഇഷാന്‍ ഓപ്പണിങ്
ഓപ്പണിങ്ങില്‍ ഇഷാന്‍ കിഷനും ശുബ്മാന്‍ ഗില്ലുമെത്തുമെന്ന് ക്യാപ്റ്റന്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ശുബ്മാന്‍ ഗില്ലിന്റെ സമീപകാല പ്രകടനങ്ങളെല്ലാം പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ ഇഷാന്‍ കിഷന്റെ കാര്യം അങ്ങനെയല്ല.
ബംഗ്ലാദേശിനെതിരായ ഇരട്ട സെഞ്ച്വറി പ്രകടനത്തിന് ശേഷം ഇഷാന്‍ മോശം ഫോമിലാണ്. അടുത്തിടെയൊന്നും മികവ് കാട്ടാത്ത ഇഷാനെ വീണ്ടും ഓപ്പണിങ്ങിലേക്കെത്തിക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാവാനാണ് സാധ്യത.
ഇടം കൈയനാണെന്നതാണ് ഇഷാന് മുന്‍തൂക്കം ലഭിക്കാനുള്ള കാരം. ശുബ്മാന്‍ ഗില്‍ വലം കൈയന്‍ ബാറ്റ്‌സ്മാനായതിനാല്‍ ഒപ്പം ഇടം കൈയനെന്ന നിലയിലാണ് ഇഷാനെത്തുന്ന്. ഇഷാന്റെ കരിയറില്‍ത്തന്നെ നിര്‍ണ്ണായകമാവുന്ന പരമ്പരയായി ഇത് മാറുമെന്നുറപ്പ്.

രാഹുല്‍ മധ്യനിരയില്‍ കളിക്കും
ഇന്ത്യയുടെ മധ്യനിരയില്‍ ശ്രേയസ് അയ്യരുണ്ടാവില്ല. പരിക്കേറ്റ ശ്രേയസിന് പകരം നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് കളിക്കുമെന്നുറപ്പാണ്. പരിക്കേറ്റ ശ്രേയസിന് പകരക്കാരനെ ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നാലാം നമ്പറില്‍ സൂര്യകുമാര്‍ കളിക്കും.
അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുലെത്തുമെന്നാണ് വിവരം. ഇഷാന്‍ പ്ലേയിങ് 11ലുണ്ടെങ്കിലും വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലാവും ഉണ്ടാവുക. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ മുഖ്യ വിക്കറ്റ് കീപ്പറാക്കുന്നത് കെ എല്‍ രാഹുലിനെയാവും.
അതുകൊണ്ട് തന്നെ രാഹുലിനെ ഇന്ത്യ പ്ലേയിങ് 11 നിലനിര്‍ത്തുമെന്നുറപ്പ്. സമീപകാലത്തായി മോശം ഫോമിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന താരമാണ് രാഹുല്‍. അതുകൊണ്ട് താരത്തിന് എല്ലാവരുടെയും വായടപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്.
Also Read: IND vs AUS: പ്ലേയിങ് 11 ആരൊക്കെ? ഇന്ത്യക്ക് മുന്നില്‍ മൂന്ന് ചോദ്യങ്ങള്‍! രാഹുല്‍ വേണോ?

WTC ഫൈനല്‍ കളിക്കാനില്ലെന്ന് ഹര്‍ദിക്
ഇത്തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനുള്ള യോഗ്യത ഇന്ത്യ നേടിയെടുത്തിട്ടുണ്ട്. ഫൈനലില്‍ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയുടെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് പേസ് ഓള്‍റൗണ്ടറുടെ അഭാവമാണ്.
ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന് പറയുന്നവര്‍ ഏറെയാണ്. ഹര്‍ദിക് ടെസ്റ്റിലേക്ക് മടങ്ങിവരവിന് തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകളും സജീവമായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ ഹര്‍ദിക് തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ്.

ധാര്‍മികത നോക്കുമ്പോള്‍ ശരിയല്ല
'ഞാന്‍ ധാര്‍മ്മികമായി വളരെ ശക്തനായ താരമാണ്. ഇത്തവണത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു മത്സരത്തില്‍ പോലും ഞാന്‍ കളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പെട്ടെന്നൊരു താരത്തിന്റെ സ്ഥാനത്തിലേക്കെത്താന്‍ ആഗ്രഹിക്കുന്നില്ല. ധാര്‍മികമായി അത് ശരിയല്ല.
ടെസ്റ്റിലേക്ക് എത്തണമെന്നുണ്ടെങ്കില്‍ പരമ്പര കളിച്ച് ഞാന്‍ സ്ഥാനം നേടിയെടുക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഞാനുണ്ടാവില്ല- ഹര്‍ദിക് പറഞ്ഞു. ഇന്ത്യയുടെ ഭാവി നായകനെന്ന നിലയില്‍ വാഴ്ത്തപ്പെടുന്നവനാണ് ഹര്‍ദിക്.
പരിമിത ഓവറില്‍ ഇതിനോടകം നായകസ്ഥാനം നേടിയെടുത്ത ഹര്‍ദിക് പരിമിത ഓവറില്‍ത്തന്നെ കൂടുതല്‍ ശ്രദ്ധ നല്‍കിയേക്കും. അതുകൊണ്ട് തന്നെ ടെസ്റ്റിലേക്ക് മടങ്ങിവരവ് ഉണ്ടായേക്കില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications