
50 ഏകദിന ഇന്നിങ്‌സില്‍ നിന്ന് കൂടുതല്‍ റണ്‍സ്
50 ഏകദിന ഇന്നിങ്‌സില്‍ നിന്ന് കൂടുതല്‍ റണ്‍സുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ രാഹുലിന് സാധിച്ചിരിക്കുകയാണ്. 50 ഏകദിന ഇന്നിങ്‌സില്‍ നിന്ന് 46.3 ശരാശരിയില്‍ 1945 റണ്‍സാണ് രാഹുല്‍ നേടിയത്.
ശിഖര്‍ ധവാന്‍ മാത്രമാണ് ഈ റെക്കോഡില്‍ രാഹുലിന് മുന്നിലുള്ളത്. 2049 റണ്‍സാണ് രാഹുലിന്റെ പേരിലുള്ളത്. വിരാട് കോലി 50 ഏകദിന ഇന്നിങ്‌സില്‍ നിന്ന് നേടിയത് 1919 റണ്‍സാണ്. കോലി ഇടവേളക്ക് ശേഷം ഫോമിലേക്ക് തിരിച്ചെത്തിയെങ്കിലും മുംബൈയില്‍ ഫോമിലേക്കെത്താന്‍ അദ്ദേഹത്തിനായില്ല.
നാല് റണ്‍സെടുത്ത കോലിയെ മിച്ചല്‍ സ്റ്റാര്‍ക്ക് എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ഇടം കൈയന്‍ പേസര്‍ക്ക് മുന്നിലാണ് കോലി വീണ്ടും കുടുങ്ങിയത്. സ്റ്റാര്‍ക്ക് ആദ്യമായാണ് കോലിയെ ഏകദിനത്തില്‍ പുറത്താക്കുന്നത്.
Also Read: WTC FINAL: കെ എല്‍ രാഹുല്‍ പ്ലേയിങ് 11ലെത്തും! പുതിയ റോള്‍, ഇഷാന്‍ പ്രതീക്ഷിക്കേണ്ട

ധോണിയുടെ റെക്കോഡും പഴങ്കഥ
എംഎസ് ധോണിയുടെ റെക്കോഡും മുംബൈയിലെ പ്രകടനത്തോടെ രാഹുല്‍ തകര്‍ത്തു. അഞ്ചാം നമ്പറിലോ അതിന് താഴെയോ ഇന്ത്യക്കായി ബാറ്റ് ചെയ്ത് ഏറ്റവും മികച്ച ശരാശരിയില്‍ കളിച്ച താരമെന്ന നേട്ടത്തിലാണ് രാഹുല്‍ തലപ്പത്തേക്കെത്തിയത്.
57.23 ആണ് രാഹുലിന്റെ മുംബൈയിലെ പ്രകടനത്തിന്റെ ശരാശരി. ഇതിന് മുമ്പ് എംഎസ് ധോണിയുടെ 47.02 ആയിരുന്നു ഈ പട്ടികയിലെ മികച്ച ശരാശരി. ഇപ്പോള്‍ അത് രാഹുല്‍ സ്വന്തമാക്കിയിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡ്, കേദാര്‍ ജാദവ്‌സ യുവരാജ് സിങ്, രോഹിത് ശര്‍മ എന്നിവരെയെല്ലാം മറികടക്കാനും രാഹുലിനായി.

അഭിമാന നേട്ടത്തില്‍ ജഡേജ
മുംബൈയില്‍ കളിയിലെ താരമായതോടെ ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ തവണ കളിയിലെ താരമായ ഇന്ത്യക്കാരില്‍ മൂന്നാം സ്ഥാനത്തേക്കെത്താന്‍ രവീന്ദ്ര ജഡേജക്കായി. ഇത് ആറാം തവണയാണ് ഓസീസിനെതിരായ മത്സരത്തില്‍ ജഡേജ കളിയിലെ താരമാവുന്നത്.
യുവരാജ് സിങ്ങും രോഹിത് ശര്‍മയും ആറ് തവണ വീതം തന്നെ ഓസ്‌ട്രേലിയക്കെതിരേ കളിയിലെ താരമായിട്ടുണ്ട്. 9 തവണ ഈ നേട്ടത്തിലെത്തിയ വിരാട് കോലി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 17 തവണ കളിയിലെ താരമായി സച്ചിന്‍ തലപ്പത്ത് നില്‍ക്കുകയാണ്.
Also Read: IND vs AUS ODI: സൂര്യയും ഇഷാനും ദുരന്തങ്ങള്‍, ഇനിയും ടീമില്‍ വേണ്ട! സഞ്ജുവിനായി മുറവിളി

മറ്റ് പ്രധാന റെക്കോഡുകള്‍
മറ്റ് ചില പ്രധാന റെക്കോഡുകളും മുംബൈയില്‍ പിറന്നു. ഓസ്‌ട്രേലിയയെ ഏറ്റവും കുറഞ്ഞ ഓവറില്‍ ഇന്ത്യ ഓള്‍ഔട്ടാക്കിയ റെക്കോഡ് മുംബൈ മത്സരത്തിലാണ് പിറന്നത്. 35.4 ഓവറില്‍ 188 റണ്‍സിനാണ് ഓസ്‌ട്രേലിയ ക്ലീന്‍ബൗള്‍ഡായത്. ഇതിന് മുമ്പ് 2001ല്‍ ഇന്‍ഡോറില്‍ 35.5 ഓവറില്‍ 181 റണ്‍സില്‍ ഇന്ത്യ ഓസീസിനെ കൂടാരം കയറ്റിയിരുന്നു.
വിരാട് കോലി നാല് റണ്‍സില്‍ പുറത്തായെങ്കിലും വമ്പനൊരു റെക്കോഡ് താരം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ വിജയത്തില്‍ ഏറ്റവും കൂടുതല്‍ ഭാഗമാവുന്ന താരങ്ങളില്‍ എംഎസ് ധോണിക്കൊപ്പം രണ്ടാം സ്ഥാനത്താണ് കോലിയുള്ളത്. രണ്ട് പേരും 295 മത്സരങ്ങളാണ് ജയിച്ചത്. 307 ജയങ്ങളുമായി സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തലപ്പത്ത്.


Click it and Unblock the Notifications
