Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രാഹുല്‍ 'റിട്ടേണ്‍സ്'! വിമര്‍ശകര്‍ക്ക് വായടക്കാം, വാഴ്ത്തി ആരാധകര്‍

1

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയുടെ 189 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 61 പന്തും അഞ്ച് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് വിജയലക്ഷ്യം മറികടന്നത്.

ഇന്ത്യയുടെ പേരുകേട്ട ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ കെ എല്‍ രാഹുലിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യന്‍ ജയത്തിന് കരുത്തായത്. 91 പന്തുകള്‍ നേരിട്ട് 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് രാഹുല്‍ 75* റണ്‍സ് നേടിയത്.

ക്ഷമയോടെ ക്രീസില്‍ നിന്ന് ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതിന് പിന്നാലെ രാഹുലിനെ വാഴ്ത്തുകയാണ് ആരാധകര്‍. സമീപകാലത്തായി വലിയ വിമര്‍ശനം കേട്ട രാഹുലിനും വലിയ ആശ്വാസമാവുന്ന പ്രകടനമായിരുന്നു ഇത്.

ഹേറ്റേഴ്‌സിനുള്ള ബെസ്റ്റ് മറുപടി

ഹേറ്റേഴ്‌സിനുള്ള ബെസ്റ്റ് മറുപടി

വിമര്‍ശകര്‍ക്കും വിരോധികള്‍ക്കുമുള്ള ബെസ്റ്റ് മറുപടിയാണ് രാഹുല്‍ നല്‍കിയിരിക്കുന്നതെന്നാണ് ആരാധകര്‍ പ്രശംസിക്കുന്നത്. ടെസ്റ്റ് പരമ്പരയില്‍ മോശം പ്രകടനത്തെത്തുടര്‍ന്ന് രാഹുലിനെ ഇന്ത്യ പ്ലേയിങ് 11ല്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ഏകദിന പരമ്പരയിലും രാഹുല്‍ കളിക്കേണ്ടന്ന് അഭിപ്രായപ്പെട്ടവര്‍ ഏറെയാണ്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായെത്തി മധ്യനിരയിലിറങ്ങി ഇന്ത്യയുടെ ഹീറോയായി മാറാന്‍ രാഹുലിന് സാധിച്ചിരിക്കുകയാണ്. വിരോധികള്‍ക്ക് പ്രകടനംകൊണ്ട് തന്നെ രാഹുല്‍ മറുപടി നല്‍കിയിരിക്കുകയാണ്.

ടീം തകര്‍ച്ച നേരിട്ട് വലിയ സമ്മര്‍ദ്ദം നേരിടുന്ന സമയത്ത് തന്റെ അനുഭവസമ്പത്ത് മുതലാക്കിക്കളിച്ച രാഹുലിന് ബിഗ് സല്യൂട്ടെന്നാണ് ആരാധകര്‍ പറയുന്നത്. ചില ആരാധകര്‍ രാഹുലിനോട് മാപ്പ് അപേക്ഷയുമായും രംഗത്തെത്തുന്നുണ്ട്. മുംബൈയില്‍ ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് രാഹുലാണെന്ന് നിസംശയം പറയാം.

Also Read: ട്രിപ്പിള്‍ സെഞ്ച്വറിക്ക് തിടുക്കം കാട്ടി, വിക്കറ്റും പോയി- കാരണം സച്ചിന്‍! സെവാഗ് പറയുന്നു

വിക്കറ്റിന് പിന്നിലും മിന്നിച്ചു

വിക്കറ്റിന് പിന്നിലും മിന്നിച്ചു

വിക്കറ്റ് കീപ്പറെന്ന നിലയില്‍ രാഹുല്‍ പോരെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. ഇവരുടെയെല്ലാം ഈ തോന്നല്‍ മാറ്റുന്ന പ്രകടനമാണ് രാഹുല്‍ കാഴ്ചവെച്ചതെന്ന് പറയാം. വിക്കറ്റിന് പിന്നില്‍ മിന്നല്‍ ഡൈവിങ്ങുകളാണ് രാഹുല്‍ നടത്തിയത്. സ്റ്റീവ് സ്മിത്തിന്റെ തകര്‍പ്പന്‍ ക്യാച്ചും നേടി.

ബൈ ബൗണ്ടറിയാകേണ്ടിയിരുന്ന രണ്ട് പന്തുകളാണ് തകര്‍പ്പന്‍ കീപ്പിങ്ങിലൂടെ രാഹുല്‍ തടുത്തിട്ടത്. ബാറ്റുകൊണ്ട് മാത്രമല്ല കീപ്പറെന്ന നിലയിലും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ രാഹുലിന് സാധിച്ചു.

ജഡേജയുമായി സെഞ്ച്വറി കൂട്ടുകെട്ട്

ജഡേജയുമായി സെഞ്ച്വറി കൂട്ടുകെട്ട്

ആറാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയുമായി 108 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് സൃഷ്ടിച്ചതാണ് ഇന്ത്യക്ക് കരുത്തായത്. 69 പന്തില്‍ 45 റണ്‍സാണ് ജഡേജ നേടിയത്. അഞ്ച് ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടും. രണ്ട് വിക്കറ്റും തകര്‍പ്പന്‍ ക്യാച്ചും ഉള്‍പ്പെടെ ഓള്‍റൗണ്ട് ഷോ കാട്ടിയ ജഡേജയാണ് കളിയിലെ താരമായത്.

കെ എല്‍ രാഹുലിന്റെ ഇന്നിങ്‌സ് വിലമതിക്കാനാവാത്തതാണെങ്കിലും തന്റെ 300ാം അന്താരാഷ്ട്ര മത്സരത്തില്‍ ഓള്‍റൗണ്ട് പ്രകടനം നടത്തിയ ജഡേജയെ കളിയിലെ താരമാക്കുകയായിരുന്നു. അത് ജഡേജ അര്‍ഹിക്കുന്നുമുണ്ട്.

Also Read: 2023 ഗില്ലിന്റെ വര്‍ഷം, കാത്തിരിക്കുന്നത് മൂന്ന് വമ്പന്‍ റെക്കോഡ്! എന്തൊക്കെയെന്ന് അറിയാം

എലൈറ്റ് ക്ലബ്ബിലേക്ക് രാഹുല്‍

എലൈറ്റ് ക്ലബ്ബിലേക്ക് രാഹുല്‍

അഞ്ചോ അതില്‍ താഴെയോ ബാറ്റ് ചെയ്ത് 50ന് മുകളില്‍ ശരാശരിയില്‍ 500ലധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയിലേക്ക് കെ എല്‍ രാഹുല്‍ എത്തപ്പെട്ടിരിക്കുകയാണ്. മൈക്കല്‍ ബവാന്‍, കെവിന്‍ പീറ്റേഴ്‌സണ്‍, എബി ഡിവില്ലിയേഴ്‌സ്, വാന്‍ ഡെര്‍ ഡൂസന്‍ എന്നിവരോടൊപ്പമാണ് ഇനി രാഹുലിന്റെ സ്ഥാനം.

കൂടാതെ ഏകദിനത്തില്‍ അഞ്ചാം നമ്പറിലോ അതിന് താഴെയോ ഏറ്റവും മികച്ച ശരാശരിയില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യക്കാരനെന്ന നേട്ടവും രാഹുല്‍ സ്വന്തം പേരിലാക്കി. 57.23 ആണ് രാഹുലിന്റെ ശരാശരി. 47.02 ശരാശരിയുണ്ടായിരുന്ന എംഎസ് ധോണിയുടെ റെക്കോഡാണ് രാഹുല്‍ മറികടന്നത്. രാഹുല്‍ ദ്രാവിഡ് (45.18), കേദാര്‍ ജാദവ് (44.22), യുവരാജ് സിങ് (38.16), രോഹിത് ശര്‍മ (38.16) എന്നിവരാണ് ഈ റെക്കോഡില്‍ പിന്നാലെയുള്ളത്.

Story first published: Friday, March 17, 2023, 22:38 [IST]
Other articles published on Mar 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+