IND vs AUS ODI: കോലി സൂക്ഷിച്ചോ! ഏകദിനത്തിലും അയാള്‍ വില്ലനാവും- ചൂണ്ടിക്കാട്ടി ഫാന്‍സ്

മുംബൈ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര വരാനിരിക്കുകയാണ്. മൂന്ന് മത്സര പരമ്പരക്കായുള്ള ടീമിനെ ഇരു ടീമും പ്രഖ്യാപിച്ച് കഴിഞ്ഞു.
ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് വരാനിരിക്കെ വലിയ പ്രാധാന്യത്തോടെയാണ് ഇരു ടീമും പരമ്പരയെ കാണുന്നത്. ഇന്ത്യയെ സംബന്ധിച്ച് തട്ടകത്തില്‍ പരമ്പര നേടേണ്ടത് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ ഓസ്‌ട്രേലിയയുടെ കരുത്തുറ്റ നിരയെ തോല്‍പ്പിക്കുക എളുപ്പമാവില്ല.
ഇന്ത്യ ശക്തമായ ടീമിനെയാണ് ഓസീസ് പരമ്പരക്കായി പരിഗണിച്ചത്. വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഇന്ത്യക്കൊപ്പമുണ്ട്. വിരാട് കോലി ടെസ്റ്റില്‍ വലിയ മികവ് കാട്ടുന്നില്ലെങ്കിലും പരിമിത ഓവറില്‍ താരം മികച്ച ഫോമിലാണ്.
വലിയ ഇടവേളക്ക് ശേഷം സെഞ്ച്വറി നേട്ടമടക്കം സ്വന്തമാക്കിയാണ് കോലി തിരിച്ചുവരവ് കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ഏകദിന പരമ്പരയില്‍ കോലിയുടെ പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു.
ഇപ്പോഴിതാ ഏകദിന പരമ്പര വരാനിരിക്കെ കോലിക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. അംപയര്‍ നിതിന്‍ മേനോന്‍ ഏകദിന പരമ്പരയിലും അംപയറായി ഉണ്ടാവുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് കോലിക്ക് മുന്നറിയിപ്പുമായി ആരാധക പ്രതികരണങ്ങളെത്തിയത്.

അയാള്‍ വീണ്ടും കോലിയെ ചതിക്കും
നിതിന്‍ മേനോന്‍ വീണ്ടും കോലിയെ ചതിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ടെസ്റ്റില്‍ കോലിയുടെ ബാറ്റില്‍ തട്ടി പന്ത് പാഡിലടിച്ചിട്ടും റിപ്ലേയില്‍ അത് വ്യക്തമായിട്ടും ഔട്ട് വിളിച്ച അംപയറാണ് നിതിന്‍ മേനോന്‍.
ഇതിന് മുമ്പും രണ്ട് തവണ സമാന രീതിയില്‍ കോലിയെ നിതിന്‍ തെറ്റായ വിധിയിലൂടെ നിതിന്‍ പുറത്താക്കിയിരുന്നു. ഇതെല്ലാം നോക്കുമ്പോള്‍ വീണ്ടും കോലിക്കെതിരേ നിതിന്‍ എത്താന്‍ സാധ്യതയുണ്ടെന്നും കോലി കരുതിയിരുന്നില്ലെങ്കില്‍ വീണ്ടും ചതിക്കപ്പെടുമെന്നുമാണ് ആരാധകര്‍ പറയുന്നത്.
കോലിക്ക് മുഖ്യ എതിരാളി ഓസീസ് ബൗളര്‍മാരല്ലെന്നും നിതിന്‍ മേനോന്റെ അംപയറിങ്ങാണെന്നും ആരാധകര്‍ പ്രതികരിക്കുന്നു. കോലിയോട് നിഷ്പക്ഷമായി പെരുമാറുന്ന അംപയറല്ല നിതിനെന്നാണ് മുന്‍ ചരിത്രം നോക്കുമ്പോള്‍ വ്യക്തമാവുന്നത്.

ബുദ്ധിയുള്ള അംപയര്‍മാര്‍ വേണം
നിരന്തരം തെറ്റായ വിധി പറയുന്ന നിതിന്‍ മേനോനെപ്പോലെയുള്ള അംപയര്‍മാരെ മാറ്റിനിര്‍ത്തണമെന്നും ബുദ്ധിയുള്ളവരെ കൊണ്ടുവരണമെന്നുമാണ് ആരാധകര്‍ പറയുന്നത്. മികച്ച നിലയില്‍ കളിച്ച് വരുമ്പോള്‍ തെറ്റായ വിധിയിലൂടെ പുറത്താവുന്നത് അംഗീകരിക്കാനാവില്ല.
സംശയം ഉള്ള സാഹചര്യത്തില്‍ അംപയര്‍മാര്‍ കൂടുതല്‍ സാങ്കേതിക സഹായം തേടണമെന്നും ഇത്രയും സാങ്കേതിക പുരോഗതിയുള്ളപ്പോഴും അംപയറുടെ തെറ്റുകൊണ്ട് വിക്കറ്റ് നഷ്ടമാവുന്നത് ശരിയായ രീതിയല്ലെന്നും ആരാധകര്‍ പ്രതികരിക്കുന്നു.
Also Read: കെ എല്‍ രാഹുലിന്റെ ആസ്തി അറിയാമോ? മാസം ലഭിക്കുന്നത് കോടികള്‍! കാറുകളോട് പ്രിയം

കോലിക്ക് മികവ് കാട്ടണം
കോലിയെ സംബന്ധിച്ചും വളരെ നിര്‍ണ്ണായകമായ പരമ്പരയാണ് ഓസ്‌ട്രേലിയക്കെതിരായത്. ടെസ്റ്റിലെ ഫ്‌ളോപ്പ് ഷോയുടെ ക്ഷീണം തീര്‍ക്കാന്‍ ഏകദിനത്തില്‍ അദ്ദേഹത്തിന് മികവ് കാട്ടേണ്ടത് അത്യാവശ്യമാണ്. ലോകകപ്പ് വരാനിരിക്കെ കോലിയുടെ കരുത്ത് പരീക്ഷിക്കപ്പെടുന്ന പരമ്പരയാണിത്.
ഓസ്‌ട്രേലിയ മികച്ച ബൗളിങ് കരുത്തുള്ള ടീമാണ്. അതുകൊണ്ട് തന്നെ കോലിക്ക് മികവ് കാട്ടുക എളുപ്പമാവില്ല. സമീപകാലത്തെ കോലിയുടെ പ്രകടനങ്ങളെല്ലാം മികച്ചതാണ്. ഓസ്‌ട്രേലിയക്കെതിരായ കോലിയുടെ കളിക്കണക്കുകളും മികച്ചതാണ്.
എന്നാല്‍ ടെസ്റ്റിലേ മോശം പ്രകടനത്തിന്റെ ക്ഷീണത്തില്‍ നിന്ന് കരകയറാന്‍ കോലിക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. മിച്ചല്‍ സ്റ്റാര്‍ക്കടക്കം ഓസീസ് പേസ് നിരയിലുണ്ട്. കൂടാതെ സ്പിന്നിനെ നേരിടുന്നത് കോലിക്ക് വലിയ തലവേദനയാവുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഏകദിനത്തിലെ പ്രകടനം കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications