Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രാഹുലിനെ കളിപ്പിച്ച് വര്‍ഷങ്ങള്‍ പാഴായി! ടീമിലുള്ളത് ദുരൂഹം, ആരാധകരോഷം

rahul

ഇന്ത്യന്‍ കുപ്പായത്തില്‍ വൈസ് ക്യാപ്റ്റനും ഓപ്പണറൂമായ കെഎല്‍ രാഹുല്‍ ഒരിക്കല്‍ക്കൂടി മോശം ബാറ്റിങിന്റെ പേരില്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഓസ്‌ട്രേലിയയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി. തുടക്കം മുതല്‍ റണ്ണെടുക്കാന്‍ പാടുപെടുന്ന രാഹുലിനെയാണ് ക്രീസില്‍ കണ്ടത്.

ഓപ്പണിങ് പങ്കാളിയും ക്യാപ്റ്റനുമായ രോഹിത് ശര്‍മ തുടക്കം മുതല്‍ ഓസീസ് ബൗളര്‍മാരെ ആക്രമിച്ച് അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ മറുവശത്ത് ഒട്ടും ആത്മവിശ്വാസമില്ലാതെ, ടൈമിങ് കണ്ടെത്താനാവാതെ രാഹുല്‍ പതറുകയായിരുന്നു. 71 ബോളുകള്‍ നേരിട്ട അദ്ദേഹം 20 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. നേടിയത് ഒരേയൊരു ബൗണ്ടറി മാത്രം.

ആദ്യത്തെ 12 ബോളുകളിലും അക്കൗണ്ട് തുറക്കാന്‍ രാഹുലിനായില്ല. ഒടുവില്‍ ആറാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ നതാന്‍ ലിയോണിനെതിരേ സിംഗിളെടുത്ത് അദ്ദേഹം ഇതു അവസാനിപ്പിക്കുകയായിരുന്നു. അപ്പോഴേക്കും ഇന്ത്യന്‍ സ്‌കോര്‍ 27ലെത്തിയിരുന്നു.

പക്ഷെ ഇതില്‍ ഒരു റണ്‍സ് മാത്രമായിരുന്നു രാഹുലിന്റെ സംഭാവന. കാണികളെ വെറുപ്പിച്ച ഇന്നിങ്‌സ് ഒടുവില്‍ അവസാനിപ്പിച്ചത് അരങ്ങേറ്റക്കാരനയ സ്പിന്നര്‍ ടോഡ് മര്‍ഫിയാണ്. 23ാം ഓവറിലായിരുന്നു ഇത്. ഡ്രൈവ് ചെയ്യാന് ശ്രമിച്ച രാഹുലിനെ മര്‍ഫി സ്വന്തം ബൗളിങില്‍ പിടികൂടുകയായിരുന്നു. ഇതിനു പിന്നാലെ രാഹുലിനെ കളിയാക്കിയും വിമര്‍ശിച്ചുമെല്ലാം ഇന്ത്യന്‍ ഫാന്‍സ് രംഗത്തു വരികയും ചെയ്തു.

ഒരുപാട് വര്‍ഷം പാഴാക്കി

ഒരുപാട് വര്‍ഷം പാഴാക്കി

കെഎല്‍ രാഹുലനു വേണ്ടി ഇന്ത്യന്‍ ക്രിക്കറ്റ് ഒരുപാട് വര്‍ഷം പാഴാക്കിയിരിക്കുകയാണ്. ഇയാള്‍ എന്തുകൊണ്ടാണ് ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ തുടരുന്നത് ദുരൂഹതയായി തുടരുകയാണെന്നും ഒരു യൂസര്‍ തുറന്നടിച്ചു.

ഇന്ത്യന്‍ സ്‌ക്വാഡില്‍ എത്രയും പെട്ടെന്നു കെഎല്‍ രാഹുലിനെ പുറത്താക്കണമെന്നു ഞങ്ങള്‍ ഇന്ത്യന്‍ ആരാധകര്‍ ആവശ്യപ്പെടുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഫേവറിറ്റിസം എന്നെങ്കിലും അവസാനിക്കുമോ? രാഹുല്‍ ടീമിലുള്ള ഒരു ഗെയിം കാണുകയെന്നത് ഒരു ഫാനെന്ന നിലയില്‍ കടുപ്പമായി മാറിയിരിക്കുകയാണെന്നു ഒരു യൂസര്‍ പ്രതികരിച്ചു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കണം

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കണം

കെഎല്‍ രാഹുല്‍ എന്തുകൊണ്ടാണ് ഈ തരത്തിലുള്ള ഇന്നിങ്‌സ് കളിക്കുന്നത്? തീര്‍ച്ചയായും ഇതു അദ്ദേഹത്തിന്റെ സ്വാഭവിക ഗെയിമല്ല.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും മാറിനിന്ന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കണം. തന്റെ യഥാര്‍ഥ ശൈലി തിരിച്ചറിഞ്ഞ് അതു വീണ്ടെടുത്ത് മടങ്ങിവരണമെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.

Also Read: 'റണ്‍ ബേബി റണ്‍', ഇവര്‍ ഒരു കളിയില്‍ ഓടിയെടുത്തത് 90ന് മുകളില്‍ റണ്‍സ്! ഇന്ത്യയുടെ 5 പേര്‍

ഗില്‍ വേണമായിരുന്നു

ഗില്‍ വേണമായിരുന്നു

കെഎല്‍ രാഹുലിന്റെ പണി തീര്‍ന്നിരിക്കുകയാണ്. ശുഭ്മന്‍ ഗില്‍ ടീമിലുണ്ടായിരുന്നെങ്കില്‍ രോഹിത് ശര്‍മയേക്കാള്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യുമായിരുന്നെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

കെഎല്‍ രാഹുല്‍ പുറത്തായത് വളരെ നന്നായി. ചേതേശ്വര്‍ പുജാരയേക്കാള്‍ സ്ലോയായാണ് ബാറ്റ് ചെയ്തു കൊണ്ടിരുന്നതെന്നു ഒരു യൂസര്‍ പരിഹസിച്ചു.

Also Read: സൂപ്പര്‍ ഫിറ്റ് ശ്രേയസ്- എന്താണ് രഹസ്യം? ഭക്ഷണക്രമം, വര്‍ക്കൗട്ട് എല്ലാമറിയാം

സ്ഥിരമായി പരാജയം

സ്ഥിരമായി പരാജയം

കെഎല്‍ രാഹുല്‍ ബാറ്റിങില്‍ സ്ഥിരമായി പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്. എല്ലായ്‌പ്പോഴും ആത്മവിശ്വാസം കുറവാണ്, ഗെയിമിനെ ഡിഫന്‍സീവായാണ് സമീപിക്കുന്നത്. അതിനു ശേഷം വിക്കറ്റ് വലിച്ചെറിയുകയും ചെയ്യുന്നതായി ഒരു യൂസര്‍ പ്രതികരിച്ചു.

കള്ളം പറയില്ല. എനിക്കു തോന്നുന്നത് കെഎല്‍ രാഹുലിന് ദൈര്‍ഘ്യമേറിയ വിശ്രമം നല്‍കണമെന്നാണ്. അദ്ദേഹത്തിന്റെ നല്ല സമയം രണ്ടു വര്‍ഷം മുമ്പ് തന്നെ അവസാനിച്ചുകഴിഞ്ഞു. അതുപോലെ തന്നെ ഫോമും അന്നു മുതല്‍ നഷ്ടപ്പെട്ടുവെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Story first published: Thursday, February 9, 2023, 17:23 [IST]
Other articles published on Feb 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+