IND vs AUS: സച്ചിന്‍, വീരു, കോലി ഇവര്‍ക്കു പോലുമറിയില്ല! പക്ഷെ ഓസീസ് അതിനു ശ്രമിച്ചു- മുന്‍ താരം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കനത്ത തോല്‍വിയേറ്റു വാങ്ങിയ ഓസ്‌ട്രേലിയയെ വിമര്‍ശിച്ച് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. രണ്ടാമിന്നിങ്‌സില്‍ ഓസീസ് താരങ്ങളുടെ മോശം ഷോട്ട് സെലക്ഷനാണ് പരാജയത്തിനു വഴിയൊരുക്കിയതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോടു സംസാരിക്കുകയായിരുന്നു ചോപ്ര.
രണ്ടാം ദിനം കളി നിര്‍ക്കുമ്പോള്‍ ഒമ്പതു വിക്കറ്റ് ശേഷിക്കെ 62 റണ്‍സിന്റെ ലീഡ് ഓസീസിനുണ്ടായിരുന്നു. പക്ഷെ മൂന്നാംദിനം അവര്‍ അവിശ്വസനീയാംവിധം തകര്‍ന്നടിുകയായിരുന്നു. 52 റണ്‍സെടുക്കുന്നതിനിടെയാണ് മൂന്നാം ദിനം ഓസീസ് ശേഷിച്ച ഒമ്പതു വിക്കറ്റുകള്‍ കളഞ്ഞുകുളിച്ചത്.
ഓസീസിന്റെ ഭൂരിഭാഗം പേരും സ്വീപ്പ് ഷോട്ടിനു ശ്രമിച്ചാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. മുന്‍നിരയില്‍ ട്രാവിസ് ഹെഡ് (43), മാര്‍നസ് ലബ്യുഷെയ്ന്‍ (35) എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും ഓസീസ് നിരയില്‍ രണ്ടക്കത്തിലെത്താനായില്ല. ഇന്ത്യക്കായി രവീന്ദ്ര ജഡേജ ഏഴു വിക്കറ്റുകള്‍ കടപുഴക്കി.

സ്പിന്നര്‍മാര്‍ക്കെതിരേ സ്വീപ്പ് ഷോട്ട്
ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്കെതിരേ നിരന്തരം സ്വീപ്പ് ഷോട്ട് കളിക്കാനുള്ള ഓസ്‌ട്രേലിയന്‍ താരങ്ങളുടെ നീക്കത്തെ ആകാശ് ചോപ്ര രൂക്ഷമായി വിമര്‍ശിച്ചു.സ്പിന്‍ ബൗളിങിനെതിരേ കളിക്കാന്‍ ഒരു പ്രത്യേക രീതി തന്നെയുണ്ട്. വിദേശ ടീമുകള്‍ ഇന്ത്യയിലേക്കു വരുമ്പോള്‍ അവര്‍ എല്ലായ്‌പ്പോഴും സ്പിന്നര്‍മാര്‍ക്കെതിരേ സ്വീപ്പ് ഷോട്ട് കളിക്കാനാണ് പ്ലാന്‍ ചെയ്യുന്നത്.
പക്ഷെ കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ്, വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവര്‍ക്കൊന്നും സ്വീപ്പ് ഷോട്ട് എങ്ങനെയാണ് മികച്ച രീതിയില്‍ കളിക്കുകയെന്നറിയില്ലെന്നും ചോപ്ര വിലയിരുത്തി.
Also Read: IPL 2023: മുംബൈ അഞ്ചു കളി തോല്‍ക്കും! ഏതൊക്കെയെന്നറിയാം, വൈറല്‍ പ്രവചനം

രോഹിത്തിന് അറിയാം
രോഹിത് ശര്‍മയ്ക്കു സ്വീപ്പ് ഷോട്ടുകള്‍ കുറച്ചു കൂടി നന്നായിട്ട് കളിക്കാന്‍ സാധിക്കും. വിവിഎസ് ലക്ഷ്മണൊന്നും സ്വീപ്പ് ഷോട്ടുകള്‍ കളിക്കാറേ ഇല്ലായിരുന്നു. എന്നിട്ടും അദ്ദേഹത്തിനു റണ്‍സ് നേടാന്‍ സാധിച്ചിരുന്നു.
വിരാട് കോലിക്കു പോലും സ്വീപ്പ് ഷോട്ടുകള്‍ അധികം കളിക്കാറില്ല. എന്നിട്ടും അദ്ദേഹം ഒരുപാട് റണ്‍സ് നേടുന്നതായി നമുക്കു കാണാന്‍ സാധിക്കും. ചേതേശ്വര്‍ പുജാര എപ്പോഴെങ്കിലും സ്വീപ്പ് ഷോട്ടുകള്‍ കളിക്കുന്നതു നിങ്ങള്‍ കണ്ടിട്ടുണ്ടോയെന്നും ആകാശ് ചോപ്ര ചോദിക്കുന്നു.
IPL 2023: ഉമ്രാനാവാന്‍ അര്‍ജുന്റെ സര്‍പ്രൈസ് നീക്കം! ഇപ്പോഴത്തെ വേഗതയെത്ര? അറിയാം

പുറത്താവാന്‍ സാധ്യത കൂടുതല്‍
നിങ്ങള്‍ സ്വീപ്പ് ഷോട്ടുകള്‍ കളിച്ചു കൊണ്ടേയിരിക്കുമ്പോള്‍ പെട്ടെന്നോ, അല്‍പ്പം കഴിഞ്ഞോ പുറത്താവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതു എങ്ങനെയായിരിക്കും എന്നതല്ല പ്രധാനം. അതു തന്നെയാണ് ഡല്‍ഹി ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കും സംഭവിച്ചത്.
ഇംഗ്ലീഷില്‍ സ്വീപ്പ് (sweep) എന്ന വാക്കില്‍ നിന്നും നിങ്ങള്‍ എസ് (s) ഒഴിവാക്കിയാല്‍ അതു വീപ്പ് (weep) എന്നാാവും. കരയുക എന്നതാണ് ഇതിന്റെ അര്‍ഥമെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
രണ്ടാമിന്നിങ്‌സില്‍ 113 റണ്‍സിനു പുറത്തായ ഓസീസ് ഇന്ത്യക്കു 115 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് നല്‍കിയത്. നാലു വിക്കറ്റുകള്‍ നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തുകയും ചെയ്തു. കെഎല്‍ രാഹുല്‍ (1), നായകന്‍ രോഹിത് ശര്‍മ (31), വിരാട് കോലി (21), ശ്രേയസ് അയ്യര്‍ (12) എന്നിവരാണ് പുറത്തായത്.
100ാം ടെസ്റ്റ് കളിച്ച ചേതേശ്വര്‍ പുജാരയും (31*) കെഎസ് ഭരതും (23*) ചേര്‍ന്ന് ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-0ന് മുന്നിലെത്തിയ ഇന്ത്യ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുകയും ചെയ്തു.
അടുത്ത ടെസ്റ്റ് മാര്‍ച്ച് ഒന്നിനു ആരംഭിക്കും. ഈ മല്‍സരത്തില്‍ ജയിച്ചാല്‍ പരമ്പര സ്വന്തമാക്കുന്നതിനൊപ്പം ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടാനും ഇന്ത്യക്കു കഴിയും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications