IND vs AUS: ഈ ഇന്ത്യന്‍ ടീം ലോകകപ്പ് നേടില്ല! ധവാനെ തിരിച്ചുവിളിക്കൂ

ഐസിസിയുടെ ഏകദിന ലോകകപ്പ് ഒക്ടേബറില്‍ സ്വന്തം നാട്ടില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ടീമിനു വലിയൊരു മുന്നറിയിപ്പാണ് രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ നല്‍കിയിരിക്കുന്നത്. യഥാര്‍ഥത്തില്‍ രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും കണ്ണു തുറപ്പിക്കുന്നതാണ് വിശാഖപട്ടണത്തു നേരിട്ട പത്തു വിക്കറ്റിന്റെ വന്‍ പരാജയം.
സ്വന്തം നാട്ടിലെ പിച്ചില്‍പ്പോലും ഇന്ത്യന്‍ ബാറ്റിങ് നിര ഈ തരത്തില്‍ തകര്‍ന്നടിയുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ 26 ഓവറില്‍ വെറും 117 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.
റണ്‍ചേസില്‍ വിക്കറ്റ് നഷ്ടമില്ലാതെ 11 ഓവറില്‍ തന്നെ ഇന്ത്യ ലക്ഷ്യത്തിലെത്തുകയും ചെയ്തു. ഇന്ത്യന്‍ ടീം ഇപ്പോഴും പെര്‍ഫെക്ടല്ലെന്നും ചില പോരായ്മകള്‍ തീര്‍ച്ചയായുമുണ്ടെന്നു ഈ മല്‍സരം തുറന്നുകാണിച്ചു.
234 ബോളുകള്‍ ബാക്കിനില്‍ക്കെയായിരുന്നു മല്‍സരത്തില്‍ ഓസ്‌ട്രേലിയയുടെ വിജയം. ശേഷിച്ച ബോളുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യക്കെതിരേ ഒരു ടീമിന്റെ ഏറ്റവും വലിയ വിജയം കൂടിയായിരുന്നു ഇത്. ഈ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ ടീമിനെതിരേ സോഷ്യല്‍ മീഡിഡയിലൂടെ ആരാധകര്‍ ആഞ്ഞടിക്കുകയും ചെയ്തിരിക്കുകയാണ്.

ലോകകപ്പ് നേടില്ല
വരാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പ് ഇന്ത്യന്‍ ടീം നേടുമെന്നു എനിക്കു തോന്നുന്നില്ല. ലോകകപ്പ് വിജയിക്കാനുള്ള ആ മികവ് ഈ ടീമിനു ഇല്ല. നാട്ടില്‍ ആയാലും വിദേശത്തു ആയാലും നമ്മള്‍ ചാംപ്യന്‍മാരെപ്പോലെയല്ല കളിക്കുന്നതെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
ലോകകപ്പില്‍ ഇന്ത്യന്‍ ടീം കിരീടം നേടുന്നത് സ്വപ്‌നം കണ്ടിരുന്ന ഞാന്‍ ഇപ്പോള്‍ അകു ഒഴിവാക്കിയിരിക്കുകയാണെന്നായരുന്നു ഒരു പ്രതികരണം.

നമ്മളാണോ ലോകകപ്പ് നേടുന്നത്?
ഓസ്‌ട്രേലിയയുമായുള്ള രണ്ടാം ഏകദിന മല്‍സരത്തില്‍ ഇന്ത്യന്‍ ടീം വെറും 117 റണ്‍സില്‍ ഓള്‍ഔട്ടായിരിക്കുകയാണ്. നമ്മളാണോ വരാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പ് നേടാന്‍ പോവുന്നതെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.
ഇന്ത്യന്‍ ടീം ഈ വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ വിജയിക്കുമെന്നാണ് ചിലര്‍ പറയുന്നത്. എനിക്ക് ഇപ്പോള്‍ ഒട്ടും പ്രതീക്ഷയില്ല. ഫൈനലില്‍ എത്തിയാലും അവിടെ വന്‍ പരാജയത്തിലേക്കു ഈ ടീം വീഴുമെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
Also Read: ധോണിയുടെ ധൈര്യം സമ്മതിക്കണം! ഈ തീരുമാനം മറ്റാര് എടുക്കും? അറിയാം

ഒരു ടൂര്‍ണമെന്റും ജയിക്കില്ല
ഏകദിന ചരിത്രത്തല്‍ ശേഷിച്ച ബോളുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ പരാജയമേറ്റു വാങ്ങിയ രോഹിത് ശര്‍മയ്ക്കും ടീമിനും അഭിനന്ദനങ്ങള്‍.
ഈ ടീമിനെ വച്ച് ഇന്ത്യ സമീപ ഭാവിയിലൊന്നും ഒരു ഐസിസി ട്രോഫി പോലും നേടാന്‍ പോവുന്നില്ലെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
നമ്മള്‍ നാണംകെട്ടു. ഇന്ത്യയുടെ ബാറ്റിങും ബൗളിങും ഈ മാച്ചില്‍ തുറന്നു കാണിക്കപ്പെട്ടു.
2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനല്‍, 2019ലെ ലോകകപ്പ് സെമി ഫൈനല്‍, 2021ലെ ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ തോല്‍വി എന്നിവയില്‍ നിന്നൊന്നും ഇടംകൈയന്‍ പേസര്‍മാരുടെ ഇന്‍സ്വിങ്, ഔട്ട് സ്വിങ് എന്നിവ നമുക്ക് പഠിച്ചെടുക്കാനായിട്ടില്ലെന്നും ഒരു യൂസര്‍ വിലയിരുത്തി.
Also Read: ശാസ്ത്രി ശരിയല്ല! ഇന്ത്യന്‍ കോച്ചായപ്പോള്‍ ഇവരുടെ കരിയര്‍ തകര്‍ത്തു

ധവാനെ തിരിച്ച് വിളിക്കൂ
നെറ്റ് പ്രാക്ടീസിലെന്നതു പോലെയാണ് ഇന്ത്യന്‍ ടീം ഈ മല്‍സരത്തെ സമീപിച്ചത്. ടീമിലെ ഒരാളുടെ ഭാഗത്തും നിന്നും ആത്മാര്‍ഥമായ ശ്രമം കാണാന്‍ സാധിച്ചില്ല.
ലോകകപ്പിനു മുമ്പ് ഇങ്ങനെയൊരു തിരിച്ചടിയുണ്ടായത് നല്ല കാര്യമാണ്. ശിഖര്‍ ധവാനെ ഈ ടീമിലേക്കു തിരികെ കൊണ്ടുവരണം.
വലിയ വേദികളില്‍ നന്നായി പെര്‍ഫോം ചെയ്യുന്ന താരമാണ് അദ്ദേഹം. ഒരു ആവശ്യവുമില്ലാതെയാണ് ധവാനെ ടീമില്‍ നിന്നും പുറത്താക്കിയതെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications