Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ബൗളിങില്‍ വന്‍ ഫ്‌ളോപ്പ്, അക്ഷര്‍ സ്ഥാനമര്‍ഹിക്കുന്നോ? തുറന്നു പറഞ്ഞ് മുന്‍ താരം

AXAR PATEL

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാമത്തെയും അവസാനത്തെയും ടെസ്റ്റിനു വ്യാഴാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തുടക്കമാവുകയാണ്. ഇന്‍ഡോറിലെ മൂന്നാം ടെസ്റ്റില്‍ ഒമ്പതു വിക്കറ്റിന്റെ ദയനീയ പരാജയം ഇന്ത്യക്കു നേരിട്ടിരുന്നു. വെറു മൂന്നു ദിവസം കൊണ്ടായിരുന്നു ഓസീസിന്റെ ഇന്ത്യന്‍ കശാപ്പ്.

ഈ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടായിരിക്കും ഇന്ത്യ അവസാന ടെസ്റ്റില്‍ കളിക്കുക. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടാന്‍ ഇന്ത്യക്കു ഈ മല്‍സരം ജയിച്ചേ തീരൂ. കഴിഞ്ഞ ടെസ്റ്റിലെ ടീമില്‍ ചില മാറ്റങ്ങളോടെയായിരിക്കും ഇന്ത്യ നാലാമങ്കത്തില്‍ കളിക്കുകയെന്നാണ് സൂചനകള്‍.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ സംബന്ധിച്ച് ബൗളറെന്ന കഴിഞ്ഞ മൂന്നു ടെസ്റ്റുകളും മോശമായിരുന്നു. ഒരേയൊരു വിക്കറ്റ് മാത്രമേ സ്പിന്നര്‍മാരെ അകഴിഞ്ഞ് തുണയ്ക്കുന്ന പിച്ചായിട്ടും അദ്ദേഹത്തിനു നേടാനായുള്ളൂ. ബൗളിങിലെ ക്ഷീണം ബാറ്റിങില്‍ രണ്ടു ഫിഫ്റ്റികള്‍ നേടി അക്ഷര്‍ തീര്‍ക്കുകയായിരുന്നു. അവസാന ടെസ്റ്റില്‍ താരത്തെ പ്ലെയിങ് ഇലവനില്‍ നിലനിര്‍ത്തണമോയെന്നതിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീം.

അക്ഷറിനെ തുടര്‍ന്നും കളിപ്പിക്കണം

അക്ഷറിനെ തുടര്‍ന്നും കളിപ്പിക്കണം

അക്ഷര്‍ പട്ടേലിനെ നാലാം ടെസ്റ്റിലും ഇന്ത്യ തുടര്‍ന്നു കളിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നു സാബ കരീം വ്യക്തമാക്കി. ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ മുന്നിലെത്താന്‍ കാരണം അക്ഷര്‍ നന്നായി ബാറ്റ് ചെയ്തതു കൊണ്ടാണ്. ബോളില്‍ അദ്ദേഹത്തിനു പരമ്പരയില്‍ മതിയായ അവസരങ്ങള്‍ കിട്ടിയില്ല.

ഇന്ത്യയുടെ രണ്ടു പ്രൈം സ്പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് പരമ്പരയില്‍ കൂടുതല്‍ ഓവറകളും ബൗള്‍ ചെയ്തതെന്നും കരീം വിലയിരുത്തി. ഇന്ത്യ ന്യൂസ് സ്‌പോര്‍ട്‌സിന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: ഔട്ടായാല്‍ എന്നെപ്പോലെ ദേഷ്യം ആര്‍ക്കുമുണ്ടാവില്ല, 10 ബാറ്റുകളോളം പൊട്ടിച്ചു! സഞ്ജു പറയുന്നു

പുറത്തിരിക്കാന്‍ അര്‍ഹനല്ല

പുറത്തിരിക്കാന്‍ അര്‍ഹനല്ല

അക്ഷര്‍ പട്ടേല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും പുറത്തിരിക്കാന്‍ അര്‍ഹനല്ല. നാലാം ടെസ്റ്റ് നടക്കുന്ന അഹമ്മദാബാദ് അദ്ദേഹത്തിനു ഹോം ഗ്രൗണ്ട് കൂടിയാണ്. ഗ്രൗണ്ടിന്റെ അളവുകളും ഇവിടുത്തെ സാഹചര്യവുമെല്ലാം അക്ഷറിനു വളരെ നന്നായി അറിയുകയും ചെയ്യാമെന്നും സാബ കരീം വിശദമാക്കി.

മൂന്നു ടെസ്റ്റുകളിലായി അക്ഷര്‍ പരമ്പരയില്‍ ആകെ ബൗള്‍ ചെയ്തത് 39 ഓവറുകളാണ്. ഇവയില്‍ നിന്നും വീഴ്ത്തിയത് ഒരു വിക്കറ്റ് മാത്രമാണ്. ഇന്‍ഡോറിലെ മൂന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഒരോവര്‍ പോലും താരം ബൗള്‍ ചെയ്തതുമില്ല.

പക്ഷെ ബാറ്റിങില്‍ ശ്രദ്ധേയമായ പ്രകടനമാണ് അക്ഷര്‍ കാഴ്ചവച്ചത്. നാലു ഇന്നിങ്‌സുകളില്‍ നിന്നും 92.50 ശരാശരിയില്‍ 185 റണ്‍സ് അദ്ദേഹം നേടിയിരുന്നു. നായകന്‍ രോഹിത് ശര്‍മ കഴിഞ്ഞാല്‍ ഇന്ത്യക്കായി കൂടുതല്‍ റണ്ണെടുത്തതും അക്ഷറായിരുന്നു.

Also Read: IPL: 'പോരുന്നോ, എന്റെ കൂടെ?', റോയല്‍സിലെത്തിച്ചത് സഞ്ജു! യുവ പേസര്‍ പറയുന്നു

അക്ഷറിനെതിരേ കോലിയുടെ മുന്‍ കോച്ച്

അക്ഷറിനെതിരേ കോലിയുടെ മുന്‍ കോച്ച്

ഇതേ ഷോയില്‍ പങ്കെടുത്ത വിരാട് കോലിയുടെ ബാല്യകാല കോച്ചായ രാജ്കുമാര്‍ ശര്‍മ അക്ഷര്‍ പട്ടേലിന്റെ ബൗളിങ് പ്രകടനത്തില്‍ തൃപ്തനല്ല. ടീമിലെ മൂന്നാം സ്പിന്നറെന്ന നിലയില്‍ മതിയായ പിന്തുണ നല്‍കാന്‍ താരത്തിനായില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

അക്ഷറിനു പകരം കുല്‍ദീപ് യാദവിനെ നാലാം ടെസ്റ്റില്‍ കളിപ്പിക്കാന്‍ രോഹിത് ശര്‍മയ്ക്കു പ്രലോഭനമുണ്ടാവും. ബൗളറെന്ന നിലയില്‍ അക്ഷര്‍ പരമ്പരയില്‍ കാര്യമായൊന്നും ചെയ്തിട്ടില്ല. വിക്കറ്റുകളെടുക്കുകയെന്നതാണ് അദ്ദേഹത്തിന്റെ ജോലി. പക്ഷെ മൂന്നാം സ്പിന്നറെന്ന നിലയില്‍ മതിയായ പിന്തുണ താരത്തില്‍ നിന്നും ലഭിച്ചിട്ടില്ല.

അതുകൊണ്ടു തന്നെയാണ് കുല്‍ദീപ് വളരെ മികച്ച ഓപ്ഷനായി മാറുന്നത്. അക്ഷറിനു ബാറ്റിങില്‍ സംഭാവന ചെയ്യാന്‍ സാധിക്കും. അതുകൊണ്ടു തന്നെ ഒരു മികച്ച സ്പിന്നറെയാണോ, ഓള്‍റൗണ്ടറെയാണോ വേണ്ടതെന്നു ക്യാപ്റ്റന്‍ തീരുമാനിക്കേണ്ടതുണ്ടെന്നും രാജ്കുമാര്‍ ശര്‍മ വിശദമാക്കി.

Story first published: Wednesday, March 8, 2023, 11:32 [IST]
Other articles published on Mar 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+