For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഏകദിനത്തില്‍ സൂര്യയെ സ്റ്റാറാക്കാന്‍ ഒരു വഴി മാത്രം! ഡിക്കെ പറയുന്നു

ഓസ്‌ട്രേലിയക്കെതിരേ രണ്ടു മല്‍സരങ്ങളിലും സൂര്യ ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിട്ടിരുന്നു

SURYAKUMAR YADAV

ടി20യിലെ സൂപ്പര്‍ ഹീറോ സൂര്യകുമാര്‍ യാദവ് ഏകദിന ക്രിക്കറ്റില്‍ വന്‍ ഫ്‌ളോപ്പായി കൊണ്ടിരിക്കെ രക്ഷിക്കാന്‍ വഴി നിര്‍ദേശിച്ചിരിക്കുകയാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും സൂര്യ ഗോള്‍ഡന്‍ ഡെക്കായിരുന്നു.

പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണ് സമാനമായ രീതിയില്‍ ആദ്യത്തെ ബോളില്‍ തന്നെ സൂര്യയെ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാവും മുമ്പ് തന്നെ ബോള്‍ പാഡില്‍ പതിക്കുകയായിരുന്നു.

ഇതോടെ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് സൂര്യക്കു നേരെ ഉയരുന്നത്. അടുത്ത മാച്ചില്‍ അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കണമെന്നു പോലും പലരും ആവശ്യപ്പെട്ടിരിക്കുകയാണ്.

ശ്രേയസ് അയ്യരായിരുന്നു ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി നാലാം നമ്പറില്‍ കളിക്കേണ്ടിയിരുന്നത്. പക്ഷെ ശ്രേയസിനു പരിക്കു കാരണം പിന്‍മാറേണ്ടി വന്നതോടെ സൂര്യക്കു നറുക്കുവീഴുകയായിരുന്നു.

പക്ഷെ തനിക്കു ലഭിച്ച അവസരം മുതലാക്കുന്നതില്‍ അദ്ദേഹം ദയനീയമായി പരാജയപ്പെടുകയും ചെയ്തു. മൂന്നാം ഏകദിനത്തില്‍ ടീമിലുണ്ടാവുമോയെന്ന കാര്യം സംശയത്തില്‍ നില്‍ക്കെയാണ് സൂര്യയെ ഏകദിനത്തില്‍ എങ്ങനെ ഉപയോഗിക്കാമെന്നു ഡിക്കെ ചൂണ്ടിക്കാട്ടിയത്.

കുറച്ചു ബോളുകള്‍ നേരിടട്ടെ

കുറച്ചു ബോളുകള്‍ നേരിടട്ടെ

ഏറ്റവും കുറച്ചു ബോളുകള്‍ നേരിടാന്‍ അവസരം ലഭിക്കുമ്പോഴാണ് സൂര്യകുമാര്‍ യാദവ് ഏറ്റവുമധികം അപകടകാരിയായി മാറുന്നതെന്നു ദിനേശ് കാര്‍ത്തിക് അഭിപ്രായപ്പെട്ടു. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിച്ചെല്‍ സ്റ്റാര്‍ക്കിനെതിരേ പുറത്തായ ആ രണ്ടു ബോളുകളില്‍ ടി20യില്‍ ആയാലും സൂര്യ പുറത്താവും. ഏകദിനത്തില്‍ ആയതുകൊണ്ടല്ല അവന്‍ ആ ബോളുകളില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

ഫോര്‍മാറ്റ് ഏതാണെന്നതല്ല പ്രശ്‌നം. ഉയര്‍ന്ന നിലവാരത്തിലുള്ള ബൗളിങാണ് സൂര്യക്കു വിക്കറ്റ് നഷ്ടമാവാന്‍ കാരണം.

ഈ പരമ്പരയില്‍ രണ്ടു ഏകദിനങ്ങളില്‍ അവന്‍ കളിച്ചുകഴിഞ്ഞു. അതിനുമുമ്പ് തുടര്‍ച്ചയായി മല്‍സരങ്ങളിലും കളിച്ചിട്ടില്ല.

നാലാം നമ്പറില്‍ ഇന്ത്യ പ്രഥമ പരിഗണന നല്‍കുന്നത് ശ്രേയസ് അയ്യര്‍ക്കാണ്. സൂര്യ ബാക്കപ്പ് ഓപ്ഷനുമാണെന്നും ദിനേശ് കാര്‍ത്തിക് വ്യക്തമാക്കി.

Also Read: IND vs AUS: സഞ്ജുവിന് 'പാര വയ്ക്കുന്നത്' ടീമിലെ 2 സീനിയര്‍ താരങ്ങള്‍! ആരൊക്കെ?

സൂര്യയെ ആറിലേക്കു മാറ്റണം

സൂര്യയെ ആറിലേക്കു മാറ്റണം

സൂര്യകുമാര്‍ യാദവില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാന്‍ വ്യത്യസ്തമായ പൊസിഷനില്‍ അവന്‍ ഫിറ്റാവുമോയെന്ന് കാണാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നു ദിനേശ് കാര്‍ത്തിക് പറഞ്ഞു.

ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങില്‍ ടോപ് ഓര്‍ഡറില്‍ കളിക്കുന്നത് ആസ്വദിക്കുന്നയാളാണ്. അതുകൊണ്ടു തന്നെ അവനെ നാലാം നമ്പറില്‍ ഇറക്കാവുന്നതാണ്. സൂര്യയെ ആറാംസ്ഥാനത്തേക്കും മാറ്റാം.

കാരണം 15-18 ഓവറുകള്‍ ലഭിക്കുകയാണെങ്കില്‍ അതു എങ്ങനെ മുതലാക്കണമെന്നു സൂര്യക്കു നന്നായി അറിയാം. സര്‍ക്കിളിനു അകത്ത് നാല്- അഞ്ചു ഫീല്‍ഡര്‍മാരുണ്ടെങ്കിലും അവര്‍ക്കിടയിലൂടെ അനായാസം ഷോട്ടുകള്‍ കളിക്കാന്‍ അവനു കഴിയും.

സൂര്യക്കു നിങ്ങള്‍ 14-18 ഓവറുകള്‍ നല്‍കിയാല്‍ അവന്‍ ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരും. ഏകദിന ക്രിക്കറ്റില്‍ വില മതിക്കാനാവാത്ത താരമാണ് അദ്ദേഹമെന്നും ഡിക്കെ കൂട്ടിച്ചേര്‍ത്തു.

Also Read: IND vs AUS: ശ്രേയസിനു പകരം സഞ്ജു വേണ്ട! പകരം അവന്‍ മതി, എല്ലാം കളിച്ചത് രോഹിത്

സൂര്യയുടെ കരിയര്‍

സൂര്യയുടെ കരിയര്‍

ടി20 ക്രിക്കറ്റില്‍ അത്യുജ്വല കരിയറാണ് സൂര്യകുമാര്‍ യാദവിന്റേത്. 2021ല്‍ അരങ്ങേറിയ അദ്ദേഹം വളരെ വേഗത്തിലാണ് ഈ ഫോര്‍മാറ്റിലെ സെന്‍സേഷനായി മാറിയത്.

ടി20യില്‍ 46 ഇന്നിങ്‌സുകളില്‍ നിന്നും 46.53 ശരാശരിയില്‍ 175.76 സ്‌ട്രൈക്ക് റേറ്റോടെ താരം 1675 റണ്‍സ് നേടിയിട്ടുണ്ട്.

ടി20യില്‍ മൂന്നു സെഞ്ച്വറികള്‍ സൂര്യ ഇതിനകം തന്റെ പേരില്‍ കുറിച്ചുകഴിഞ്ഞു. കൂടാതെ 13 ഫിഫ്റ്റകളും നേടി.

പക്ഷെ ഏകദിനത്തിലേക്കു ഈ ഫോം കൊണ്ടുവരാന്‍ സൂര്യക്കായിട്ടില്ല. 22 മല്‍സരങ്ങള്‍ കളിച്ച അദ്ദേഹം 25.47 എന്ന മോശം ശരാശരിയില്‍ നേടിയിരിക്കുന്നത് 433 റണ്‍സ് മാത്രമാണ്.

ഏകദിനത്തില്‍ രണ്ടു ഫിഫ്റ്റികള്‍ മാത്രമേ സൂര്യ ഇതുവരെ നേടിയിട്ടുള്ളൂ. ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ വന്‍ പരാജയമായെങ്കിലും അദ്ദേഹത്തെ ടീമില്‍ നിന്നൊഴിവാക്കാന്‍ സാധ്യതയില്ല.

ബുധനാഴ്ച ചെന്നൈയില്‍ നടക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മാച്ചില്‍ സൂര്യക്കു ഇന്ത്യ ഒരു അവസരം കൂടി നല്‍കുമെന്നാണ് സൂചനകള്‍. ഐപിഎല്ലിനു മുമ്പ് ഇന്ത്യയുടെ അവസാനത്തെ അന്താരാഷ്ട്ര മല്‍സരം കൂടിയായിരിക്കും ഇത്.

Story first published: Monday, March 20, 2023, 16:14 [IST]
Other articles published on Mar 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+