Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഗംഭീര സ്‌കോറുമായി ഓസീസ്, തിരിച്ചടിച്ച് ഇന്ത്യ, അശ്വിന് ആറ് വിക്കറ്റ്

1

അഹമ്മദാബാദ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പോരാട്ടം മുറുകുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 480 എന്ന വമ്പന്‍ സ്‌കോര്‍ അടിച്ചെടുത്തപ്പോള്‍ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് പോവാതെ 36 റണ്‍സെന്ന നിലയിലാണ്.

രോഹിത് ശര്‍മയും (17*) ശുബ്മാന്‍ ഗില്ലുമാണ് (18*) ക്രീസില്‍. 10 വിക്കറ്റ് ശേഷിക്കെ സന്ദര്‍ശകരെക്കാള്‍ 444 റണ്‍സ് പിന്നിലാണ് ഇന്ത്യയുള്ളത്. മൂന്നാം ദിനത്തില്‍ ഇന്ത്യയുടെ ബാറ്റിങ് പ്രകടനമാവും മത്സരത്തിന്റെ ഗതി നിശ്ചയിക്കുക.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് കരുത്തായത് ഉസ്മാന്‍ ഖ്വാജയുടെയും (180) കാമറൂണ്‍ ഗ്രീനിന്റെയും (114) സെഞ്ച്വറി പ്രകടനമാണ്. വാലറ്റത്ത് ടോഡ് മര്‍ഫിയും (41) നതാന്‍ ലിയോണും (34) മികവ് കാട്ടി.

കളം നിറഞ്ഞ് ഖ്വാജയും ഗ്രീനും

കളം നിറഞ്ഞ് ഖ്വാജയും ഗ്രീനും

ഓസ്‌ട്രേലിയയെ ഗംഭീര സ്‌കോറിലേക്കെത്തിച്ചത് ഉസ്മാന്‍ ഖ്വാജയുടെയും കാമറൂണ്‍ ഗ്രീനിന്റെയും സെഞ്ച്വറി പ്രകടനമാണ്. ഇന്ത്യയുടെ ബൗളര്‍മാരെ ക്ഷമയോടെ നേരിടുകയും മോശം പന്തുകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും ചെയ്താണ് ഇരുവരും റണ്‍സുയര്‍ത്തിയത്.

ഇതില്‍ ഓപ്പണര്‍ ഖ്വാജയുടെ ഇന്നിങ്‌സാണ് എടുത്തു പറയേണ്ടത്. 422 പന്തുകള്‍ നേരിട്ട് 180 റണ്‍സാണ് ഖ്വാജ നേടിയത്. ഇരട്ട സെഞ്ച്വറി നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അക്ഷര്‍ പട്ടേലിന് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. 21 ബൗണ്ടറികള്‍ ഉള്‍പ്പെടെയായിരുന്നു ഖ്വാജയുടെ ഗംഭീര ബാറ്റിങ്.

ഇന്ത്യയില്‍ കളിച്ച് അധികം പരിചയസമ്പത്തില്ലാത്ത ഗ്രീന്‍ ഇന്ത്യയെ വിറപ്പിച്ചാണ് കളം വിട്ടത്. 170 പന്തുകളില്‍ നിന്ന് 114 റണ്‍സാണ് ഗ്രീനിന്റെ സമ്പാദ്യം. 18 ബൗണ്ടറികളും ഇതില്‍ ഉള്‍പ്പെടും. നേരത്തെ ടി20 പരമ്പരയില്‍ ഇന്ത്യ വിറപ്പിച്ചിട്ടുള്ള താരമാണ് ഗ്രീന്‍.

Also Read: അവസാന സീസണില്‍ കളിച്ചു, പക്ഷെ ഇത്തവണയില്ല- ഇവരെ പരിഗണിച്ചുള്ള ബെസ്റ്റ് 11 ഇതാ

പൊരുതിനിന്ന് വാലറ്റം

പൊരുതിനിന്ന് വാലറ്റം

ഖ്വാജയേയും ഗ്രീനിനേയും പുറത്താക്കിയതോടെ ഇന്ത്യ 450നുള്ളിലെങ്കിലും ഓസ്‌ട്രേലിയയെ ഒതുക്കാമെന്ന് കണക്കുകൂട്ടി. എന്നാല്‍ ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന പ്രകടനമാണ് ഓസീസ് വാലറ്റം കാഴ്ചവെച്ചത്.

യുവതാരം ടോഡ് മര്‍ഫി 61 പന്തില്‍ 41 റണ്‍സ് നേടി ഞെട്ടിച്ചു. അഞ്ച് ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടും. സീനിയര്‍ സ്പിന്നര്‍ നതാന്‍ ലിയോണ്‍ 96 പന്തില്‍ 34 റണ്‍സും നേടി. മത്സരഫലത്തെത്തന്നെ സ്വാധീനിക്കുന്ന പ്രകടനമായിരുന്നു ഇത്.

ഇന്ത്യയുടെ ബൗളര്‍മാരെ മാനസികമായി തളര്‍ത്തുന്ന പ്രകടനമായിരുന്നു വാലറ്റം കാഴ്ചവെച്ചത്. സ്റ്റീവ് സ്മിത്ത് (38), ട്രവിസ് ഹെഡ് (32) എന്നിവരാണ് ഓസ്‌ട്രേലിയയുടെ പ്രധാന സ്‌കോറര്‍മാര്‍. മാര്‍നസ് ലബ്യുഷെയ്ന്‍ (3), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് (17), അലക്‌സ് ക്യാരി (0) മിച്ചല്‍ സ്റ്റാര്‍ക്ക് (6) എന്നിവരെല്ലാം വലിയ സ്‌കോര്‍ നേടാതെ മടങ്ങി.

Also Read: കീപ്പര്‍ ആനുകൂല്യത്തില്‍ രാഹുല്‍ ലോകകപ്പ് കളിക്കേണ്ട! മിടുക്കന്മാര്‍ വേറെയുണ്ട്- അറിയാം

ആറ് വിക്കറ്റ് പ്രകടനവുമായി അശ്വിന്‍

ആറ് വിക്കറ്റ് പ്രകടനവുമായി അശ്വിന്‍

നന്നായി ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 500കടക്കാതെ പിടിച്ചുകെട്ടിയത് ആര്‍ അശ്വിന്റെ സ്പിന്‍ മികവാണ്. 47.2 ഓവറില്‍ 15 മെയ്ഡനടക്കം 91 റണ്‍സ് വിട്ടുകൊടുത്താണ് അശ്വിന്റെ ആറ് വിക്കറ്റ് പ്രകടനം. ട്രവിസ് ഹെഡിനെ ജഡേജയുടെ കൈയിലെത്തിച്ച അശ്വിന്‍ ഗ്രീനിനെ ഭരത്തിന്റെ കൈയിലെത്തിച്ചപ്പോള്‍ അലക്‌സ് ക്യാരിയെ അക്ഷര്‍ പട്ടേല്‍ കൈയിലൊതുക്കി.

മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ടോഡ് മര്‍ഫി എന്നിവരെയും പുറത്താക്കിയാണ് അശ്വിന്‍ ആറ് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്. ഇതോടെ അനില്‍ കുംബ്ലെയെ മറികടന്ന് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്താന്‍ അശ്വിന് സാധിച്ചു.

മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റുകള്‍ പങ്കിട്ടു. ജഡേജക്കും അക്ഷറിനും പ്രതീക്ഷിച്ച പിന്തുണ അശ്വിന് നല്‍കാനായില്ല. ഉമേഷ് യാദവ് ഒരു വിക്കറ്റ് പോലും നേടിയില്ല.

Story first published: Friday, March 10, 2023, 7:32 [IST]
Other articles published on Mar 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+