IND vs AUS: ഫൈഫര്‍, ഇപ്പോള്‍ ഫിഫ്റ്റി- ജഡേജ വേറെ ലെവല്‍, വാഴ്ത്തി ലോകം

ഓസ്‌ട്രേലിയക്കെതിരേ ആദ്യം ബോള്‍ കൊണ്ടും ഇപ്പോള്‍ ബാറ്റ് കൊണ്ടും ടീമിന്റെ ഹീറോയായി മാറിയിരിക്കുകയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ആദ്യ അഞ്ചു വിക്കറ്റ് നേട്ടവുമായാണ് അദ്ദേഹം കംഗാരുപ്പടയുടെ നടുവൊടിച്ചതെങ്കില്‍ രണ്ടാംദിനം ബാറ്റ് കൊണ്ടാണ് എതിരാളികളെ പ്രഹരിച്ചത്. രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ പുറത്താവാതെ 66 റണ്‍സുമായി ജഡേജ ക്രീസിലുണ്ട്.
170 ബോളുകള്‍ നേരിട്ട അദ്ദേഹം ഒമ്പതു ബൗണ്ടറികളോടെയാണ് ടെസ്റ്റ് കരിയറിലെ മറ്റൊരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിച്ചത്. ഓസ്‌ട്രേലിയ തുടരെ വിക്കറ്റുകള്‍ പിഴുത് ഇന്ത്യയെ മികച്ച ലീഡില്‍ നിന്നും തടയുമെന്ന ഘട്ടത്തിലാണ് ജഡേജ ക്രീസിലെത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം അദ്ദേഹം ആറാം വിക്കറ്റില്‍ 61 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു.
പിന്നീടെത്തിയ പുതുമുഖ താരം കെഎസ് ഭരത് (8) പെട്ടെന്നു മടങ്ങിയെങ്കിലും ജഡേജ കുലുങ്ങിയില്ല. അപരാജിതമായ ഏഴാം വിക്കറ്റില്‍ അക്ഷര്‍ പട്ടേലിനെ കൂട്ടുപിടിച്ച് ജഡ്ഡു ടീമിനെ മുന്നോട്ടു നയിച്ചു. അപരാജിതമായ എട്ടാം വിക്കറ്റില്‍ ഈ ജോടി 185 ബോളില്‍ 81 റണ്‍സ് ടീം സ്‌കോറിലേക്ക് കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. ജഡേജയുടെ പ്രകടനത്തെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ വാഴ്ത്തിയിരിക്കുകയാണ്.

വിലമതിക്കാനാവാത്ത താരം
കഴിഞ്ഞ നാല്- അഞ്ചു വര്‍ഷങ്ങളായി ഇന്ത്യയെ സംബന്ധിച്ച് വിലമതിക്കാനാവാത്ത താരമാണ് രവീന്ദ്ര ജഡേജ. അതുകൊണ്ടു തന്നെ അദ്ദേഹത്തെക്കുറിച്ച് അധികമാരും സംസാരിക്കാറുമില്ല.
പക്ഷെ വളരെയധികം ഇംപാക്ടുണ്ടാക്കുന്ന പ്ലെയര്‍ തന്നെയാണ് ജഡ്ഡുവെന്നും ഒരു യൂസര്‍ കുറിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇതുവരെ കണ്ടവരില്‍ ഏറ്റവും മഹാനായ ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജയെന്നാണ് ഒരു യൂസര്‍ വാഴ്ത്തിയത്.
Also Read: സൂപ്പര്‍ ഫിറ്റ് ശ്രേയസ്- എന്താണ് രഹസ്യം? ഭക്ഷണക്രമം, വര്‍ക്കൗട്ട് എല്ലാമറിയാം

ധോണി ഉപയോഗിച്ചില്ല
രവീന്ദ്ര ജഡേജ എല്ലായ്‌പ്പോഴും വളരെ മികച്ച താരം തന്നെയാണ്. പക്ഷെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി അദ്ദേഹത്തിന്റെ പ്രതിഭയെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയില്ല. എട്ട്- ഒമ്പത് സ്ഥാനങ്ങളിലായിരുന്നു ധോണി അന്നു ജഡേജയെ ബാറ്റ് ചെയ്യിപ്പിച്ചിരുന്നതെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
സര്‍ രവീന്ദ്ര ജഡേജ വീണ്ടുമൊരിക്കല്‍ക്കൂടി ചാംപ്യന്റെ ഇന്നിങ്‌സ് കെട്ടഴിച്ചിരിക്കുകയാണെന്നു ഒരു യൂസര്‍ കുറിച്ചു.
Also Read: ഇവരോടു മുട്ടാന്‍ ആരുണ്ട്? ഇന്ത്യയില്‍ നിന്നും ഗില്‍- കിടിലന്‍ അണ്ടര്‍ 25 ടി20 ടീം

കോലിയേക്കാള്‍ മിടുക്കന്‍
സര്‍, രവീന്ദ്ര ജഡേജയ്ക്കു അഭിനന്ദനങ്ങള്‍. ഫ്‌ളാറ്റ് വിക്കറ്റിലും റണ്‍സെടുക്കുന്ന വിരാട് കോലിയേക്കാള്‍ മിടുക്കനാണ് നിങ്ങളെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
രവീന്ദ്ര ജഡേജ കൈയിലുള്ള വാള്‍ കൊണ്ട് സെഞ്ച്വരി നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു യൂസര്‍ കുറിച്ചു.

ഇന്ത്യ മികച്ച ലീഡിലേക്ക്
നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്കു മുന്നേറുകയാണ്. ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സ് ആദ്യദിനം തന്നെ 177ല്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കായിരുന്നു. അഞ്ചു വിക്കറ്റുകളെടുത്ത രവീന്ദ്ര ജഡേജയും മൂന്നു വിക്കറ്റ് നേടിയ ആര്‍ അശ്വിനും ചേര്‍ന്നാണ് കംഗാരുപ്പടയെ തുരത്തിയത്. 49 റണ്‍സെടുത്ത മാര്‍നസ് ലബ്യുഷെയ്‌നാണ് ഓസീസ് ടോപ്‌സ്‌കോറര്‍.
മറുപടി ബാറ്റിങില്‍ ഇന്ത്യ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റിനു 321 റണ്‍സെടുത്തു. രോഹിത് ശര്‍മയുടെ (120) സെഞ്ച്വറിയാണ് ഇന്ത്യക്കു രക്ഷയായത്.രവീന്ദ്ര ജഡേജയും (66) അക്ഷര്‍ പട്ടേലുമാണ് (52) ക്രീസില്‍. ഇ്ന്ത്യ ഇപ്പോള്‍ 144 റണ്‍സിന് മുന്നിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications