For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: മിന്നിച്ച് അക്ഷര്‍, ധോണിയെ പിന്നിലാക്കി! വമ്പന്‍ നേട്ടം- വാഴ്ത്തി ആരാധകര്‍

പരമ്പരയിലെ മൂന്നാമത്തെ ഫിഫ്റ്റിയാണ് അക്ഷര്‍ അഹമ്മദാബാദില്‍ നേടിയത്

1

അഹമ്മദാബാദ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ലീഡെടുത്തിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ 480 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ വിരാട് കോലിയുടെയും ശുബ്മാന്‍ ഗില്ലിന്റെയും സെഞ്ച്വറിക്കരുത്തിലാണ് തിരിച്ചടിച്ചത്.

രണ്ട് പേരുടെയും തകര്‍പ്പന്‍ പ്രകടനത്തിനൊപ്പം എല്ലാവരുടെയും ശ്രദ്ധ നേടിയിരിക്കുന്നത് അക്ഷര്‍ പട്ടേലാണ്. ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാമത്തെ ഫിഫ്റ്റിയാണ് അക്ഷര്‍ അഹമ്മദാബാദില്‍ നേടിയത്. 113 പന്ത് നേരിട്ട് 5 ഫോറും നാല് സിക്‌സും ഉള്‍പ്പെടെയായിരുന്നു അക്ഷറിന്റെ പ്രകടനം.

അതിവേഗത്തില്‍ റണ്‍സുയര്‍ത്തി ഇന്ത്യക്ക് നിര്‍ണ്ണായക ലീഡ് സമ്മാനിക്കാനും അക്ഷറിനായി. അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ വമ്പനൊരു നേട്ടവും അക്ഷര്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. എന്താണെന്ന് പരിശോധിക്കാം.

ധോണിയുടെ റെക്കോഡ് മറികടന്നു

ധോണിയുടെ റെക്കോഡ് മറികടന്നു

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഏഴാം നമ്പറിലോ അതിന് താഴെയോ ബാറ്റ് ചെയ്ത് കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യക്കാരില്‍ അക്ഷര്‍ എംഎസ് ധോണിയുടെ റെക്കോഡ് മറികടന്നിരിക്കുകയാണ്. 2008ല്‍ എംഎസ് ധോണി 239 റണ്‍സാണ് നേടിയത്. ഇത്തവണ ഇതുവരെ 250 റണ്‍സാണ് അക്ഷര്‍ നേടിയത്. റിഷഭ് പന്ത് 350 റണ്‍സുമായി ഈ പട്ടികയില്‍ തലപ്പത്താണ്.

ഇന്ത്യയുടെ പല പ്രമുഖ ബാറ്റ്‌സ്മാന്‍മാരും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ നിരാശപ്പെടുത്തിയപ്പോഴും അപ്രതീക്ഷിതമായി ബാറ്റിങ്ങില്‍ ശോഭിച്ചത് അക്ഷറാണ്. രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും അവസാന രണ്ട് ടെസ്റ്റിലും ബാറ്റുകൊണ്ട് ശോഭിച്ചില്ല.

എന്നാല്‍ അക്ഷര്‍ മൂന്നാം ടെസ്റ്റിലും ബാറ്റിങ് മികവ് കാട്ടി. മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോഴും അക്ഷര്‍ രണ്ട് ഇന്നിങ്‌സിലും പുറത്താവാതെ നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ നാലാം ടെസ്റ്റില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയോടെ വീണ്ടും അക്ഷര്‍ ശ്രദ്ധ നേടുന്നു.

Also Read: WPL: നാലിലും തോറ്റ് ആര്‍സിബി, പാരമ്പര്യം കാത്തു! ക്യാപ്റ്റന്‍ സ്മൃതി പറയുന്നതിങ്ങനെ

ശരാശരിയിലും അക്ഷര്‍ ഞെട്ടിച്ചു

ശരാശരിയിലും അക്ഷര്‍ ഞെട്ടിച്ചു

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കുറഞ്ഞത് അഞ്ച് ഇന്നിങ്‌സിലെങ്കിലും ബാറ്റ് ചെയ്ത ഇന്ത്യക്കാരുടെ ശരാശരി പരിഗണിക്കുമ്പോള്‍ അക്ഷര്‍ പട്ടേല്‍ നാലാം സ്ഥാനത്താണ്. ഇത്തവണത്തേക് അക്ഷറിന്റെ ആദ്യത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. 88 ശരാശരിയിലാണ് അക്ഷര്‍ ബാറ്റ് ചെയ്യുന്നത്.

2003-04ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 123.80 ശരാശരിയില്‍ കളിച്ച രാഹുല്‍ ദ്രാവിഡാണ് ഈ പട്ടികയില്‍ തലപ്പത്ത്. 1998ല്‍ 111.50 ശരാശരിയില്‍ കളിച്ച സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 2008ല്‍ 92.95 ശരാശരിയില്‍ കളിച്ച വിവിഎസ് ലക്ഷ്മണ്‍ മൂന്നാം സ്ഥാനത്താണ്. 2014-15 ല്‍ 86.50 ശരാശരിയില്‍ കളിച്ച വിരാട് കോലി അഞ്ചാം സ്ഥാനത്താണ്.

ഗെയിം ചെയിഞ്ചറായ താരം

ഗെയിം ചെയിഞ്ചറായ താരം

മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള താരമാണ് അക്ഷര്‍. നാഗ്പൂരില്‍ 84, ഡല്‍ഹിയില്‍ 74, അഹമ്മദാബാദില്‍ 79 എന്നിങ്ങനെയാണ് അക്ഷറിന്റെ ഇത്തവണ അര്‍ധ സെഞ്ച്വറി പ്രകടനങ്ങള്‍. ഇന്ത്യയുടെ പുതിയ 'ലോര്‍ഡ്' എന്നാണ് ആരാധകര്‍ അക്ഷറിനെ വാഴ്ത്തുന്നത്.

ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ കൂടുതല്‍ അവസരം അക്ഷര്‍ അര്‍ഹിക്കുന്നുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ കടന്നാല്‍ അക്ഷര്‍ ടീമിലുണ്ടാവുമോയെന്ന് കണ്ടറിയാം. വിദേശ പിച്ചില്‍ ഇന്ത്യ ഇതുവരെ അക്ഷറിന് ടെസ്റ്റില്‍ അവസരം നല്‍കിയിട്ടില്ല.

Also Read: 2020ല്‍ വിരമിച്ചു, എന്നിട്ടും എന്തുകൊണ്ട്് ധോണി ലെജന്റ്‌സ് ലീഗ് കളിക്കുന്നില്ല? അറിയാം

മത്സരം സമനിലയിലേക്ക്

മത്സരം സമനിലയിലേക്ക്

അഹമ്മദാബാദ് ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുകയാണെന്ന് പറയാം. ഓസ്‌ട്രേലിയയുടെ 480 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 571 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ അടിച്ചെടുത്തത്. 91 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാനും ഇന്ത്യക്കായി. ഒരു ദിവസം ശേഷിക്കെ അത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം മത്സരം സമനിലയില്‍ കലാശിച്ചേക്കും.

ഓസ്‌ട്രേലിയ ഇതിനോടകം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടന്നതാണ്. എന്നാല്‍ ഇന്ത്യക്ക് നാലാം ടെസ്റ്റ് ജയിക്കാനാവാത്ത പക്ഷം ന്യൂസീലന്‍ഡ്-ശ്രീലങ്ക ടെസ്റ്റ് ഫലത്തിനെ ആശ്രയിച്ചാവും ഫൈനല്‍ തീരുമാനിക്കപ്പെടുക.

Story first published: Sunday, March 12, 2023, 17:01 [IST]
Other articles published on Mar 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+