IND vs AUS: എന്തൊരു ബാറ്റിങ്? മുന്‍നിര കണ്ടുപഠിക്കട്ടെ, അക്ഷര്‍ ഹീറോയായത് മൂന്നംതവണ!

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ പുതിയ രക്ഷകനായി മാറിയിരിക്കുകയാണ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍. ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കെ മികച്ച ഇന്നങ്‌സുമായി ഒരിക്കല്‍ക്കൂടി താരം ഹീറോയായി മാറി. ഓസ്‌ട്രേലിയക്കെതിരേ ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വലിയൊരു ലീഡ് വഴങ്ങുമെന്ന് ആരാധകര്‍ ഭയപ്പെട്ടിരിക്കെയായിരുന്നു അക്ഷറിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.
എട്ടാം നമ്പറില്‍ ബാറ്റിങിന് ഇറങ്ങിയ അദ്ദേഹം 74 റണ്‍സുമായി ഇന്ത്യയുടെ അമരക്കാരനായി മാറി. 115 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 263 റണ്‍സിനു മറുപടിയില്‍ ഇന്ത്യ ഏഴിന് 139 റണ്‍സിലേക്കു തകര്‍ന്നിരുന്നു.
തുടര്‍ന്നാണ് എട്ടാം വിക്കറ്റില്‍ ആര്‍ അശ്വിനെ കൂട്ടുപിടിച്ച് സെഞ്ച്വറി കൂട്ടുകെട്ടുമായി അക്ഷര്‍ ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്. 119 റണ്‍സ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യ 250 കടക്കുകയായിരുന്നു. 37 റണ്‍സെടുത്ത അശ്വിന്‍ മടങ്ങിയതോടെയാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്.

മൂന്നാം തവണ
ഇതു മൂന്നാം തവണയാണ് പ്രതിസന്ധി ഘട്ടത്തില്‍ മികച്ച ഇന്നിങ്‌സുമായി അക്ഷര്‍ പട്ടേല്‍ ഇന്ത്യയെ രക്ഷിച്ചത്. നേരത്തേ ബംഗ്ലാദേശുമായുള്ള ടെസ്റ്റിലായിരുന്നു അദ്ദേഹം ആദ്യമായി രക്ഷകന്റെ റോള്‍ ഏറ്റെടുത്തത്. അന്നു ടീം രണ്ടു വിക്കറ്റിനു 12 റണ്‍സെന്ന നിലയില്‍ പതറവെ നൈറ്റ് വാച്ച്്മാനായി ക്രീസിലെത്തിയ അക്ഷര്‍ 34 റണ്‍സോടെ ടീമിലെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചു.
അതിനു ശേഷം നാഗ്പൂരില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഏഴിന് 240 റണ്‍സില്‍ നില്‍ക്കെ ക്രീസിലെത്തിയ അക്ഷര്‍ 84 റണ്‍സുമായി ടീമിനെ വലിയ ടോട്ടലിലെത്തിക്കാന്‍ സഹായിച്ചു. ഇപ്പോഴിതാ രണ്ടാമിന്നിങ്‌സിലും 74 റണ്‍സോടെ താരം ടീമിനെ മറ്റൊരു തകര്‍ച്ചയില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയിരിക്കുകയാണ്.

നിര്‍ണായക താരം
2020നു ശേഷം ഏഷ്യയിലെ ഇന്ത്യയുടെ ടെസ്റ്റിലെ പ്രകടനമെടുത്താല്‍ ആര്‍ അശ്വിന്‍- രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം ടീമിലെ നിര്‍ണായക താരമായി അക്ഷര്‍ പട്ടേല്‍ മാറിയിരിക്കുകയാണെന്നു കണക്കുകള്‍ പറയുന്നു.
2020 മുതല്‍ ഏഷ്യയില്‍ കളിച്ച ടെസ്റ്റുകളില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാരില്‍ കൂടുതല്‍ റണ്‍സുള്ളത് രവീന്ദ്ര ജഡേജയ്ക്കാണ്. 40.79 ശരാശരിയില്‍ 775 റണ്‍സ് അദ്ദേഹം നേടി. കൂടാതെ 41 വിക്കറ്റുകളുമെടുത്തു. 24.55 ശരാശരിയില്‍ 712 റണ്‍സും 98 വിക്കറ്റുകളുമായി അശ്വിനാണ് രണ്ടാംസ്ഥാനത്ത്. 32 ശരാശരിയില്‍ 384 റണ്‍സും 48 വിക്കറ്റുകളു വീഴ്ത്തിയ അക്ഷര്‍ മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു.
Also Read: 360 ഡിഗ്രി ബാറ്റര്‍ മാത്രമല്ല, ഫിറ്റ്‌നസിലും സൂര്യ സ്റ്റാറാണ്- എന്താണ് കാരണം? നോക്കാം

ഓസ്ട്രേലിയക്കു ലീഡ്
ഡല്‍ഹി ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയ 62 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ഒരു റണ്‍സിന്റെ മാത്രം നേരിയ ലീഡ് ലഭിച്ച ഓസീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ ഒരു വിക്കറ്റിനു 61 റണ്‍സെടുത്തിട്ടുണ്ട്. 62 റണ്‍സിന്റെ ലീഡ് ഓസീസ് ഇപ്പോള്‍ കൈക്കലാക്കിക്കഴിഞ്ഞു.
ട്രാവിസ് ഹെഡും (39*) മാര്‍നസ് ലബ്യുഷെയ്‌നുമാണ് (16*) ക്രീസിലുള്ളത്. ആറു റണ്‍സെടുത്ത ഉസ്മാന്‍ ഖ്വാജയാണ് പുറത്തായത്.
നേരത്തേ ഓസീസിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 263 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തീല്‍ ലീഡ് നേടുമെന്നു തോന്നിച്ചെങ്കിലും 262ന് ഓള്‍ഔട്ടാവുകയായിരുന്നു.
അക്ഷര്‍ പട്ടേല്‍ (74) ടീമിന്റെ ടോപ്‌സ്‌കോററയപ്പോള്‍ വിരാട് കോലി (44), ആര്‍ അശ്വിന്‍ (37), രോഹിത് ശര്‍മ (32) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. അഞ്ചു വിക്കറ്റുകളെടുത്ത സ്പിന്നര്‍ നതാന്‍ ലയണാണ് ഇന്ത്യയെ തകര്‍ത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications