Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ചിലര്‍ ഇല്ലെന്നതു ശരിതന്നെ, പക്ഷെ ഇന്ത്യ ചിരിക്കേണ്ട! കമ്മിന്‍സിന്റെ മുന്നറിയിപ്പ്

ചൊവ്വാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യന്‍ ടീമിനു ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസറും വൈസ് ക്യാപ്റ്റനുമായ പാറ്റ് കമ്മിന്‍സിന്റെ മുന്നറിയിപ്പ്. ചില പ്രമുഖ താരങ്ങള്‍ ഇല്ലാതെയെത്തിയ തങ്ങളെ വില കുറച്ച് കാണരുതെന്നാണ് കമ്മിന്‍സ് വ്യക്തമാക്കിയിരിക്കുന്നത്.

ടി20 ഫോര്‍മാറ്റില്‍ നിലവിലെ ലോക ചാംപ്യന്‍മാരാണ് ഓസ്‌ട്രേലിയയെങ്കില്‍ ഇന്ത്യ ടി20 റാങ്കിങിലെ നമ്പര്‍ വണ്‍ ടീമാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. ടി20 ലോകകപ്പിനുള്ള മികച്ച തയ്യാറെടുപ്പ് കൂടിയായിരിക്കും ഇന്ത്യക്കും ഓസീസിനും ഈ പരമ്പര.

1

ഓസ്‌ട്രേലിയയുടെ രണ്ടാംനിര ടീമാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ചില സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കിയപ്പോള്‍ ചിലരാവട്ടെ പരിക്കേറ്റ് പിന്‍മാറുകയുമായിരുന്നു. സ്റ്റാര്‍ ബാറ്ററും ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ക്കു വിശ്രമം അനുവദിച്ചപ്പോള്‍ ഓള്‍റൗണ്ടര്‍മാരായ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, മിച്ചെല്‍ മാര്‍ഷ് എന്നിവരും ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്കും പരിക്കു കാരണം വിട്ടുനില്‍ക്കുകയാണ്.
ഞങ്ങളെ നിസാരരായി കാണരുതെന്നാണ് പറയാനുള്ളത്. ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് ജയിക്കാനാണ്. ചില കളിക്കാര്‍ ഇല്ലെന്നത് ഞങ്ങള്‍ മനസ്സിലാക്കുന്നു. പക്ഷെ എന്നാലും ഞങ്ങളെ ആര്‍ക്കും നിസാരരായി കാണാന്‍ സാധിക്കില്ലെന്നും പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി.

2

ഒരിടവേളയ്ക്കു ശേഷം ഓസ്‌ട്രേലിയന്‍ ടീമിലേക്കുള്ള പാറ്റ് കമ്മിന്‍സിന്റെ മടങ്ങിവരവ് കൂടിയാണ് ഇന്ത്യക്കെതിരായ ടി20 പരമ്പര. ജൂലൈയില്‍ ശ്രീലങ്കയുമായി നടന്ന ടെസ്റ്റ് പരമ്പരയ്ക്കു ശേഷം അദ്ദേഹം ഓസീസിനായി കളിച്ചിട്ടില്ല. സിംബാബ്‌വെ, ന്യൂസിലാന്‍ഡ് എന്നിവരുമായുള്ള വൈറ്റ് ബോള്‍ പരമ്പരകളില്‍ നിന്നും കമ്മിന്‍സ് പിന്‍മാറിയിരുന്നു.

3

വരാനിരിക്കുന്ന തിരക്കേറിയ ഷെഡ്യൂളിനായി തയ്യാറെടുത്തു കഴിഞ്ഞതായും ഏതു ഫോര്‍മാറ്റില്‍ കളിച്ചാലും ഇംപാക്ടുണ്ടാക്കാനാവുമെന്ന ആത്മവിശ്വാസമുണ്ടെന്നും പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി.
ലോകകപ്പ് ആവുമ്പോഴും ഫോമിന്റെ ഏറ്റവും ഉന്നതിയിലെത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ലോകകപ്പില്‍ ഇറങ്ങുമ്പോള്‍ ഞങ്ങള്‍ തയ്യാറാണെന്നു ഉറപ്പ് വരുത്തുന്നതോടൊപ്പം അമിത ആത്മവിശ്വാസം ഇല്ലാതെ നോക്കേണ്ടത് വളരെ പ്രധാനമാണെന്നും കമ്മിന്‍സ് പറഞ്ഞു.

IND vs AUS: ഏഷ്യാ കപ്പോ? ശ്രദ്ധിച്ചതേയില്ല! പക്ഷെ ഒരു കാര്യം അറിഞ്ഞതായി കമ്മിന്‍സ്

4

മാനസികാവസ്ഥയുടെ കാര്യത്തില്‍ ഞാന്‍ ഇപ്പോള്‍ വളരെയധികം ഫ്രഷാണ്. അങ്ങനെ തന്നെ തുടരാനും ആഗ്രഹിക്കുന്നു. ബ്രേക്ക് എന്നെ വളരെയധികം സഹായിച്ചു. നേരത്തേയുണ്ടായിരുന്ന ചെറിയ പരിക്കുകള്‍ ഇപ്പോള്‍ ഭേദമായിട്ടുണ്ട്.
നിങ്ങള്‍ക്കു ചെറിയൊരു ബ്രേക്ക് ലഭിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വളരെയധികം ബുദ്ധിമുട്ടേറിയതായി മാറും. ഇപ്പോള്‍ എല്ലാം വളരെ നല്ല അവസ്ഥയിലസാണെന്നും ഓസീസിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ കൂടിയായ പാറ്റ് കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.

T20 World Cup 2022: ആരാവും റണ്‍വേട്ടക്കാരന്‍? ഇവരിലൊരാളാവും, പാകിസ്താന്‍റെ രണ്ട് പേര്‍!!

6

നേരത്തേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സിംഗപ്പൂരിനായി കളിച്ചിട്ടുള്ള വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ ടിം ഡേവിഡ് ഓസ്‌ട്രേലിയന്‍ ടീമിലേക്കു മാറിയിരിക്കുകയാണ്. ഇന്ത്യക്കെതിരായ ടി20 പരമ്പരയിലൂടെ അദ്ദേഹം ഓസീസിനായി രങ്ങേറുകയും ചെയ്യും.
ബാറ്റിങ് വളരെ ദുഷ്‌കരമായ സ്ഥാനത്താണ് ടിം ഡേവിഡ് ബാറ്റ് ചെയ്യുന്നതെന്നു പാറ്റ് കമ്മിന്‍സ് ചൂണ്ടിക്കാട്ടി.

6

റണ്‍വേട്ടക്കാരെയെടുത്താല്‍ അവരില്‍ കൂടുതല്‍ പേരും ഓപ്പണര്‍മാരും മുന്‍നിരയില്‍ കളിക്കുന്നവരുമാണ്. സ്പിന്‍ ബൗളര്‍മാര്‍മാര്‍ പന്തെറിയുന്ന മധ്യഓവറുകളില്‍ ക്രീസിലെത്തി സ്ഥിരതയാര്‍ന്ന ബാറ്റിങ് കാഴ്ചവയ്ക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അവസരം ലഭിച്ചാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ലീഗുകളില്‍ നടത്തിക്കൊണ്ടിരിക്കുന്നതു പോലെ ഡേവിഡിനു മികച്ച പ്രകടനം നടത്താനാവുമെന്നു പ്രതീക്ഷിക്കുന്നതായും കമ്മിന്‍സ് പറഞ്ഞു.

Story first published: Monday, September 19, 2022, 10:35 [IST]
Other articles published on Sep 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+