Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: വലംകൈയന്‍ ബാറ്റര്‍ ചെയ്യുന്നതാണോ ഇത്? കോലിക്ക് പിഴച്ചത് എവിടെ- ചാപ്പല്‍ പറയും

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലിയുടെ മോശം ഫോം അടുത്തെങ്ങും തീരുമെന്ന് തോന്നുന്നില്ല. ടി20, ഏകദിനം എന്നിവയില്‍ അദ്ദേഹം പഴയ ഫോം വീണ്ടെടുത്തെങ്കിലും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇപ്പോഴും റണ്ണെടുക്കാന്‍ പാടുപെടുകയാണ്. പ്രത്യേകിച്ചും സ്പിന്നര്‍മാരെ നേരിടാനാണ് കോലി ഏറ്റവുമധികം വിഷമിക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരേ നാഗ്പൂരില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിഘങ്‌സിലും അദ്ദേഹം നിരാശപ്പെടുത്തിയിരിക്കുകയാണ്. പുതുമുഖ സ്പിന്നര്‍ ടോഡ് മര്‍ഫിയാണ് കോലിയുടെ വിക്കറ്റ് സ്വന്തമാക്കിയത്. 26 ബോളില്‍ രണ്ടു ഫോറുള്‍പ്പെടെ 12 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. നിരുപദ്രവകാരിയായ ഒരു ബോളിലാണ് കോലി വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ലെഗ് സ്റ്റംപിനും പുറത്തുകൂടെ പോയ ബോളില്‍ അദ്ദേഹം ഷോട്ടിന് ശ്രമിച്ച് എഡ്ജായി വിക്കറ്റ് കീപ്പര്‍ക്കു പിടികൊടുക്കുകയായിരുന്നു.

കോലി പുറത്തായ രീതിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഇയാന്‍ ചാപ്പല്‍. അത്തരമൊരു ബോളില്‍ അങ്ങനെയൊരു ഷോട്ടായിരുന്നില്ല കളിക്കേണ്ടിയിരുന്നതെന്നും കോലി എന്താണ് അവിടെ കൡക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം തുറന്നടിച്ചു. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോലി എന്താണ് അവിടെ ശ്രമിച്ചത്?

കോലി എന്താണ് അവിടെ ശ്രമിച്ചത്?

വിരാട് കോലി അവിടെ എന്തു കളിക്കാനാണ് ശ്രമിച്ചത്? ലെഗ് സൈഡിലേക്കു ബാറ്റ് ഓപ്പണ്‍ ചെയ്തു കളിക്കുന്നതില്‍ അദ്ദേഹം കൂടുതല്‍ മിടുക്കനാണ്. കൂടാതെ അത്തരമൊരു ഷോട്ട് കളിക്കാന്‍ തുനിയുന്നതിനു പകരം ഓണ്‍സൈഡിലേക്കു കോലിക്കു ബോള്‍ പുഷ് ചെയ്യാന്‍ ശ്രമിക്കാമായിരുന്നു.

കാരണം ഞാനാണ് ഫൈന്‍ ലെഗ് സ്ലിപ്പ് പൊസിഷനില്‍ ക്യാച്ച് നല്‍കി പുറത്താവുന്നതെങ്കില്‍ ഒരിക്കലും സ്വയം ക്ഷമിക്കില്ല. ഒരു വലം കൈയന്‍ ബാറ്ററെന്ന നിലയില്‍ നിങ്ങള് അവിടെ ഒരിക്കലും പിടിക്കപ്പെടാന്‍ പാടില്ലെന്നും ഇയാന്‍ ചാപ്പല്‍ നിരീക്ഷിച്ചു.

Also Read: IND vs AUS: വിക്കറ്റില്ലെങ്കിലെന്ത്? അക്ഷറിന്റെ വിലയറിഞ്ഞ് ഇന്ത്യ! 'വാലിന്റെ' നീളവും കൂടി

ഇന്ത്യയില്‍ സ്ലിപ്പ് ഫീല്‍ഡിങ്

ഇന്ത്യയില്‍ സ്ലിപ്പ് ഫീല്‍ഡിങ്

രണ്ടാം ദിനം സ്ലിപ്പില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ചില ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയിരുന്നു. സ്റ്റീവ് സ്മിത്തായിരുന്നു ഒന്നിലേറെ ക്യാച്ചുകള്‍ കൈവിട്ടത്. ഇത്തരം അവസരങ്ങള്‍ ഓസീസ് തീര്‍ച്ചയായു മുതലാക്കേണ്ടിയിരുന്നുവെന്നു ഇയാന്‍ ചാപ്പല്‍ ചൂണ്ടിക്കാട്ടി.

സ്ലിപ്പിലെ ഫീല്‍ഡിങ് ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലൊന്നാണ് ഇന്ത്യ. ഓസ്‌ട്രേലിയയില്‍ സ്ലിപ്പ് ഫീല്‍ഡിങ് ഇത്ര ദുഷ്‌കരമല്ല. കാരണം കൂടുതല്‍ ക്യാച്ചുകളും അരക്കെട്ടിന്റെ ഉയരത്തിലായിരിക്കും. അതുകൊണ്ടു തന്നെ ഓസീസിന്റെ സ്ലിപ്പ് ഫീല്‍ഡര്‍മാരെ ഞാന്‍ കുറ്റപ്പെടുത്തില്ല.

പ്രത്യേകിച്ചും പേസര്‍മാര്‍ക്കെതിരേ കൂടുതല്‍ ക്ലോസായി സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യേണ്ടതായി വരും. വളരെ വേഗത്തിലായിരിക്കും ബോള്‍ കൈകളിലേക്കു വരികയെന്നും ചാപ്പല്‍ വിലയിരുത്തി.

ദുഷ്‌കരമായ അവസരം

ദുഷ്‌കരമായ അവസരം

സ്ലിപ്പ് ഫീല്‍ഡിങിനെക്കുറിച്ചുള്ള ഒരു കാര്യം എപ്പോഴായിരിക്കും ബോള്‍ നിങ്ങളിലേക്കു വരികയെന്നു ഒരിക്കലും അറിയാന്‍ സാധിക്കില്ലയെന്നതാണ്. സ്റ്റീവ് സ്മിത്തിന്റെ കാര്യമെടുത്താല്‍ രണ്ടാംദിനത്തിലെ അവസാന ഓവറിലെ അഞ്ചാമത്തെ ബോളിലാണ് രവീന്ദ്ര ജഡേജയുടെ ക്യാച്ച് പാഴാക്കിയത്.

അതു വളരെ കടുപ്പമേറിയ അവസരം കൂടിയായിരുന്നു. പക്ഷെ, അതു എടുക്കേണ്ടിയിരുന്നത് തന്നെയായിരുന്നു. ഓസ്‌ട്രേലിയക്ക് ഏറ്റവുമധികം ആവശ്യമുള്ള വിക്കറ്റായിരുന്നു അതെന്നും ഇയാന്‍ ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു.

Also Read:IND vs AUS: രാഹുല്‍ പുറത്തേക്ക്! ഫോമുള്ളവര്‍ ബെഞ്ചിലുണ്ട്, അന്ത്യശാസനയുമായി ബിസിസിഐ

പിച്ചിന് കുഴപ്പമില്ല

പിച്ചിന് കുഴപ്പമില്ല

നാഗ്പൂരിലെ പിച്ചിലേക്കു വന്നാല്‍ മല്‍സരം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഇതുമായി ബന്ധപ്പെട്ട് പല ബഹങ്ങളും നടന്നു. ഇതു സ്ഥിരം കാണുന്ന ഇന്ത്യന്‍ പിച്ചുകളിലൊന്നാണ്. പ്രതീക്ഷിച്ചതു പോലെ തന്നെയാണ് ഈ പിച്ച്. അസാധാരണമായി ഒന്നും തന്നെയില്ല.

ഒരു ഓസ്‌ട്രേലിയന്‍ ക്രിക്കറ്ററായി നിങ്ങള്‍ ഇന്ത്യയിലേക്കു വന്ന ശേഷം മറ്റെന്തെങ്കിലും നിങ്ങള്‍ക്കു ഇവിടെയുള്ള പിച്ചില്‍ നിന്നും ലഭിക്കുമെന്ന് ചിന്തിച്ചെങ്കില്‍ നിങ്ങളെയാരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ഇയാന്‍ ചാപ്പല്‍ വ്യക്തമാക്കി.

ടെസ്റ്റിന്റെ രണ്ടാംദിനം പൂര്‍ത്തിയായപ്പോള്‍ ഓസ്‌ട്രേലിയക്കു മേല്‍ ഇന്ത്യ മുന്‍തൂക്കം നേടിക്കഴിഞ്ഞു. മൂന്നു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യക്കു ഇപ്പോള്‍ 144 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുണ്ട്.

Story first published: Saturday, February 11, 2023, 7:14 [IST]
Other articles published on Feb 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+