Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസുമായുള്ള അവസാന ഹോം മത്സരത്തിലെ ഇന്ത്യന്‍ 11 ഓര്‍മയുണ്ടോ?ഇന്നവര്‍ എവിടെ?

1

മുംബൈ: ന്യൂസീലന്‍ഡ് പരമ്പര അവസാനിച്ചതിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.

അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഇന്ത്യക്ക് പരമ്പര നേടാന്‍ സാധിച്ചിരുന്നു. അതും ഓസ്‌ട്രേലിയയുടെ തട്ടകത്തില്‍. ഇത്തവണ സ്വന്തം തട്ടകത്തിലേക്ക് മത്സരമെത്തുമ്പോള്‍ പരമ്പര നേട്ടത്തില്‍ കുറഞ്ഞൊന്നും ഇന്ത്യക്ക് ചിന്തിക്കാനാവില്ല.

ഇടവേളക്ക് ശേഷമാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിക്കാനെത്തുന്നത്. 2017ലാണ് അവസാനമായി കംഗാരുക്കള്‍ ഇന്ത്യയിലേക്കെത്തിയത്. അന്ന് 3-1ന് പരമ്പര ഇന്ത്യ നേടിയിരുന്നു. ധര്‍മശാലയില്‍ നടന്ന മത്സരത്തിലാണ് സന്ദര്‍ശകര്‍ ജയിച്ചത്.

ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ നാട്ടില്‍ കളിച്ച അവസാന ടെസ്റ്റിലെ പ്ലേയിങ് 11 ഓര്‍മയുണ്ടോ?. ഇന്നവര്‍ എവിടെയാണെന്ന് പരിശോധിക്കാം.

കെ എല്‍ രാഹുല്‍-മുരളി വിജയ്

കെ എല്‍ രാഹുല്‍-മുരളി വിജയ്

ഓപ്പണിങ്ങിലുണ്ടായിരുന്നത് കെ എല്‍ രാഹുലും മുരളി വിജയുമായിരുന്നു. രണ്ട് ഇന്നിങ്‌സിലും രാഹുല്‍ ഫിഫ്റ്റി നേടി തിളങ്ങിയപ്പോള്‍ 11,8 എന്നിങ്ങനെയായിരുന്നു വിജയുടെ സ്‌കോര്‍. രണ്ട് പേരും മികച്ച ടെസ്റ്റ് കണക്കുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്നവരാണ്.

ഏറെക്കാലമായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള മുരളി വിജയ് കഴിഞ്ഞ ദിവസമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതേ സമയം കെ എല്‍ രാഹുല്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി ഇത്തവണയും ടീമിനൊപ്പമുണ്ട്. ഇത്തവണയും ഓപ്പണിങ്ങില്‍ രാഹുലിനെ പ്രതീക്ഷിക്കാം.

Also Read: IND vs NZ: 'ഇത് നീ വെച്ചോ', പൃഥ്വിക്ക് ട്രോഫി കൈമാറി ഹര്‍ദിക്-അപമാനിക്കുന്നുവെന്ന് ഫാന്‍സ്

ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ (c), കരുണ്‍ നായര്‍

ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ (c), കരുണ്‍ നായര്‍

മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരയായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്‌സ്മാനായ പുജാര നിലവിലെ ടീമിലും ഇതേ റോളില്‍ തുടരുന്നു. ഇത്തവണയും മൂന്നാം നമ്പറില്‍ പുജാര ടീമിനൊപ്പമുണ്ടാവും.

നാലാം നമ്പറില്‍ അജിന്‍ക്യ രഹാനെയാണ് കളിച്ചത്. വിരാട് കോലിക്ക് പരിക്കേറ്റ സാഹചര്യത്തില്‍ ടീമിനെ നയിച്ചതും രഹാനെയാണ്. 46, 38* എന്നിങ്ങനെയായിരുന്നു രഹാനെയുടെ രണ്ട് ഇന്നിങ്‌സിലെ സ്‌കോര്‍. നിലവില്‍ മോശം ഫോമിനെത്തുടര്‍ന്ന് ടീമിന് പുറത്താണ് രഹാനെ.

അഞ്ചാമനായി കരുണ്‍ നായരായിരുന്നു അന്ന് കളിച്ചത്. വലിയ മികവ് കാട്ടാതിരുന്ന കരുണ്‍ ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണുള്ളത്.

വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍

വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍

വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയായിരുന്നു ഉണ്ടായിരുന്നത്. കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാഹക്കായില്ല. റിഷഭ് പന്തിന്റെ വളര്‍ച്ചയോടെ സാഹയുടെ ഇന്ത്യന്‍ ടീമിലെ ചീട്ടുകീറി. ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ് സാഹയുള്ളത്.

സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. ഇത്തവണയും ജഡേജ ഇന്ത്യന്‍ ടീമിലുണ്ട്. എന്നാല്‍ പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന ജഡേജ പ്ലേയിങ് 11 ഉണ്ടാവുമോയെന്നത് കാത്തിരുന്ന് കാണണം.

ആര്‍ അശ്വിനും ഇന്ത്യയുടെ പ്ലേയിങ് 11 ഉണ്ടായിരുന്നു. നാല് വിക്കറ്റാണ് അദ്ദേഹം മത്സരത്തില്‍ നേടിയത്. ഇത്തവണയും ഇന്ത്യയുടെ മുഖ്യ സ്പിന്നറായി അശ്വിന്‍ ടീമിലുണ്ട്. താരത്തിന്റെ ഓള്‍റൗണ്ട് മികവ് ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ നിര്‍ണ്ണായകമാവും.

Also Read: IND vs NZ: സെഞ്ച്വറിക്ക് കരുത്തായത് ഹര്‍ദിക്കിന്റെ ഉപദേശം! പറഞ്ഞതിങ്ങനെ-വെളിപ്പെടുത്തി ഗില്‍

ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്

ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്

ഇന്ത്യയുടെ പേസ് നിരയില്‍ അന്ന് ഉണ്ടായിരുന്നവരിലൊരാള്‍ ഭുവനേശ്വര്‍ കുമാറായിരുന്നു. സ്വിങ് പേസറായ ഭുവി ഇപ്പോള്‍ ഇന്ത്യന്‍ ടീമിലില്ല. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലാണ് അദ്ദേഹമുള്ളത്. 2018ന് ശേഷം ഭുവിയെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

ഉമേഷ് യാദവാണ് ടീമിലുണ്ടായിരുന്ന മറ്റൊരു പേസ് ബൗളര്‍. വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ ഉമേഷിന് സാധിച്ചിരുന്നില്ല. ഇത്തവണയും ഉമേഷ് ഇന്ത്യന്‍ ടീമിലുണ്ട്. എന്നാല്‍ പ്ലേയിങ് 11ലേക്കെത്താന്‍ സാധ്യത കുറവാണ്.

ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ അരങ്ങേറ്റ ടെസ്റ്റായിരുന്നു ഇത്. നാല് വിക്കറ്റുമായി കംഗാരുക്കളെ ഞെട്ടിക്കാന്‍ കുല്‍ദീപിനായി. ഇത്തവണയും ഇന്ത്യന്‍ ടീമിനൊപ്പം കുല്‍ദീപുണ്ട്. പ്ലേയിങ് 11 താരം ഇടം നേടിയേക്കും.

Story first published: Friday, February 3, 2023, 7:15 [IST]
Other articles published on Feb 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+