Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: കോലിയെ ചതിച്ച അംപയര്‍ ഹീറോ, രോഹിത്തിനെ ഒരോവറില്‍ രക്ഷിച്ചത് 2 തവണ!

rohit sharma

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയെ മോശം തീരുമാനത്തിലൂടെ ഔട്ട് വിളിച്ചതിന് അംപയര്‍ നിതിന്‍ മേനോന്‍ പ്രതിക്കൂട്ടിലായിരുന്നു. ആദ്യ ഇന്നിങ്‌സിലായിരുന്നു സംഭവം. എല്‍ബിഡബ്ല്യു തീരുമാനമായിരുന്നു മറുനാടന്‍ മലയാളി കൂടിയായ അംപയര്‍ക്കെതിരേ ആരാധകരോഷമുയരാന്‍ കാരണം. ഇപ്പോഴിതാ ഇന്‍ഡോറിലെ രണ്ടാം ടെസ്റ്റില്‍ ഈ പിഴവിനു 'പ്രായശ്ചിത്തം' ചെയ്തിരിക്കുന്നത്.

പക്ഷെ കോലിക്ക് അനുകൂലമായല്ല, നായകന്‍ രോഹിത് ശര്‍മയ്ക്കു അനുകൂലമായിട്ടാണ് നിതിന്‍ രണ്ടു തീരുമാനങ്ങള്‍ സ്വീകരിച്ചത്. അതും ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെയായിരുന്നു അംപയറുടെ അബദ്ധം. ടീമിലേക്കു തിരിച്ചെത്തിയ പ്രമുഖ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനാണ് നിതിന്റെ പിഴവ് കാരണം അര്‍ഹിച്ച വിക്കറ്റ് നഷ്ടമായത്.

സംഭവം ആദ്യ ഓവറില്‍

സംഭവം ആദ്യ ഓവറില്‍

ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യത്തെ ഓവറിലെ ആദ്യ ബോളില്‍ തന്നെ രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടേണ്ടതായിരുന്നു. മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ മനോഹരമായ ബോളിനെതിരേ രോഹിത് പ്രതിരോധിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ ബോള്‍ ബാറ്റിനെ തൊട്ടു, തൊട്ടില്ല എന്ന രീതിയില്‍ വിക്കറ്റ് കീപ്പര്‍ അലെകസ് കറേയുടെ കൈകളിലൊതുങ്ങി.

സ്റ്റാര്‍ക്കും ഓസീസ് താരങ്ങളും അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ നിതിന്‍ മേനോന്‍ നോട്ടൗട്ട് വിളിക്കുകയായിരുന്നു.
ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് റിവ്യു എടുക്കണമോയെന്ന കാര്യത്തില്‍ വിക്കറ്റ് കീപ്പറുമായി സംസാരിച്ചെങ്കിലും വേണ്ടെന്നു വയ്ക്കുകയായിരുന്നു. പക്ഷെ റീപ്ലേയില്‍ ബാറ്റില്‍ ബോള്‍ ഉരസിയെന്നു അള്‍ട്രാ എഡ്ജില്‍ തെളിഞ്ഞതോടെയാണ് ഇന്ത്യന്‍ ആരാധകര്‍ അംപയറെ വാഴ്ത്തിയത്.

Also Read: രണ്ടു ലോകകപ്പ് നേട്ടം, സഞ്ജുവിനേക്കാള്‍ മുമ്പ് കേരളത്തിന്റെ അഭിമാനമായ ശ്രീ- ആസ്തിയറിയാം

നാലാമത്തെ ബോളിലും

നാലാമത്തെ ബോളിലും

ഇതേ ഓവറിലെ നാലാമത്തെ ബോളിലും അംപയര്‍ നിതിന്‍ മേനോന്‍ രോഹിത് ശര്‍മയുടെ രക്ഷയ്‌ക്കെത്തി. അദ്ദേഹം പൂജ്യത്തില്‍ നില്‍ക്കെയായിരുന്നു ഇത്. മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ മറ്റൊരു മികച്ച ബോള്‍ രോഹിത്തിന്റെ ബാറ്റിന് തൊട്ടുരുമ്മി വിക്കറ്റ് കീപ്പര്‍ അലെക്‌സ് കറേയുടെ കൈകളിലെത്തുകയായിരുന്നു. ഓസീസ് താരങ്ങള്‍ ക്യാച്ചിനായി അപ്പീല്‍ ചെയ്‌തെങ്കിലും നോട്ടൗട്ടെന്നു അംപയര്‍ തലയാട്ടി. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് റിവ്യു എടുക്കാനുള്ള ശ്രമവും നടത്തിയില്ല.

പക്ഷെ റീപ്ലേയില്‍ ബോള്‍ ബാറ്റില്‍ എഡ്ജ് ചെയ്തില്ലെങ്കിലും ഓഫ് സ്റ്റംപില്‍ കൃത്യമായ പതിക്കേണ്ടതായിരുന്നുവെന്ന് വ്യക്തമാവുകയും ചെയ്തു. ഓസീസ് റിവ്യു എടുത്തിരുന്നെങ്കില്‍ ഉറപ്പായും ലഭിക്കേണ്ടിയിരുന്ന വിക്കറ്റായിരുന്നു ഇത്.

Also Read: ഇംഗ്ലണ്ടിലേതു പോലെയുള്ള പിച്ചുകളില്‍ വീരു എന്തുകൊണ്ട് പതറി? വീക്ക്‌നെസ് അന്നു ദ്രാവിഡ് പറഞ്ഞു

മുതലാക്കാന്‍ രോഹിത്തിനായില്ല

മുതലാക്കാന്‍ രോഹിത്തിനായില്ല

പൂജ്യത്തില്‍ നില്‍ക്കെ രണ്ടു തവണ തനിക്ക് അംപയര്‍ നിതിന്‍ മേനോന്‍ ആയുസ് നീട്ടി നല്‍കിയിട്ടും അതു മുതലാക്കാന്‍ രോഹിത് ശര്‍മയ്ക്കു സാധിച്ചില്ല. ആറാം ഓവറില്‍ അശ്രദ്ധമായ ഷോട്ടിലൂടെ അദ്ദേഹം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. സ്പിന്നര്‍ മാറ്റ് ക്യുനെമാനാണ് തന്റെ ആദ്യ ഓവരില്‍ തന്നെ ഹിറ്റ്മാനെ മടക്കിയത്.

ആറാം ഓവറിലെ അവസാന ബോളില്‍ രോഹിത് ക്രീസിനു പുറത്തേക്കിറങ്ങി വമ്പന്‍ ഷോട്ടിനു മുതിരുകയായിരുന്നു. പക്ഷെ പിച്ച് ചെയ്ത ശേഷം ടേണ്‍ ചെയ്ത് ബോള്‍ പുറത്തേക്കു പോയതോടെ രോഹിത്തിന്റെ കണക്കുകൂട്ടല്‍ പിഴച്ചു. വിക്കറ്റ് കീപ്പര്‍ അലെക്‌സ് കറേ സ്റ്റംപ് ചെയ്യുമ്പോള്‍ രോഹിത് ക്രീസിന് ഏറെ പുറത്തായിരുന്നു. 23 ബോളില്‍ മൂന്നു ഫോറുള്‍പ്പെടെ 12 റണ്‍സാണ് അദ്ദേഹം നേടിയത്,

Story first published: Wednesday, March 1, 2023, 10:32 [IST]
Other articles published on Mar 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+