
അമിത ആത്മവിശ്വാസം ചതിച്ചു
ആദ്യ രണ്ട് മത്സരത്തിലെ അമിത ആത്മവിശ്വാസമാണ് ഇന്ത്യയെ ചതിച്ചതെന്നാണ് രവി ശാസ്ത്രി പറയുന്നത്. ആദ്യ രണ്ട് മത്സരത്തിലെ ജയത്തില്‍ ഇന്ത്യ ആത്മസംതൃപ്തി കണ്ടെത്തുകയും അല്‍പ്പം അമിത ആത്മവിശ്വാസം കാട്ടുകയും ചെയ്തുവെന്നും ഈ തോല്‍വി ടീമിന്റെ കണ്ണ് തുറപ്പിക്കുന്നതാണെന്നുമാണ് രവി ശാസ്ത്രി പറഞ്ഞത്.
ഇന്ത്യ ടീമില്‍ വരുത്തിയ മാറ്റങ്ങളെയും ശാസ്ത്രി വിമര്‍ശിച്ചു. കെ എല്‍ രാഹുലിനെ ഇന്ത്യ പുറത്തിരുത്തി. ചില മാറ്റങ്ങള്‍ ടീമിനെ അസ്ഥിരതപ്പെടുത്തും, താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമ്പോള്‍ അവരുടെ മാനസികനിലയില്‍ മാറ്റമുണ്ടാവും.
ആദ്യ ടെസ്റ്റില്‍ ടീമിലില്ലാതിരുന്ന ട്രവിസ് ഹെഡ് രണ്ടാം ടെസ്റ്റില്‍ കാര്യമായി ശോഭിച്ചില്ല. എന്നാല്‍ മൂന്നാം മത്സരത്തില്‍ മികവ് കാട്ടി'-രവി ശാസ്ത്രി പറഞ്ഞു. ഇന്ത്യയെ തോല്‍പ്പിച്ച ഓസീസ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു.

പിഴവുകള്‍ തിരുത്തി തിരിച്ചെത്തണം
2021ല്‍ ഇംഗ്ലണ്ടിനെതിരേ ചെന്നൈയില്‍ തോറ്റ ശേഷം ഇന്ത്യ തട്ടകത്തില്‍ തോല്‍ക്കുന്ന ആദ്യത്തെ മത്സരമാണിത്. അടുത്തകാലത്തൊന്നും ഒരു ടീമിനും ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടി മടങ്ങാനായിട്ടില്ല. എന്നാല്‍ അഹമ്മദാബാദില്‍ തോറ്റാല്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയയോട് സമനില പങ്കിടേണ്ടി വരും.
'ആദ്യ ഇന്നിങ്‌സിലെ പിഴവുകളെക്കുറിച്ച് കൃത്യമായി ആലോചിക്കേണ്ടതായുണ്ട്. ഷോട്ട് സെലക്ഷനിലെ പാളിച്ചയും അനാവശ്യമായ തിടുക്കവും ഇന്ത്യക്ക് തിരിച്ചടിയായി. രണ്ട് കാല്‍ പിന്നോട്ടുവെച്ച് എന്താണ് സംഭവിച്ചതെന്ന് വിലയിരുത്തുകയാണ് വേണ്ടത്'-ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read: IND vs AUS: വമ്പന്‍ നാഴികക്കല്ലുമായി ജഡേജ, ഇതിഹാസത്തോടൊപ്പം! ഇന്ത്യക്കാരില്‍ രണ്ടാമന്‍

രോഹിത് വിമര്‍ശിച്ചത് ബാറ്റിങ് നിരയെ
ഇന്ത്യയുടെ തോല്‍വിക്ക് കാരണം ബാറ്റിങ് നിരയുടെ മോശം പ്രകടനമാണെന്നാണ് നായകന്‍ രോഹിത് ശര്‍മ മത്സരശേഷം പറഞ്ഞത്. 'ടെസ്റ്റ് മത്സരം തോല്‍ക്കുകയെന്നാല്‍ നിരവധി കാര്യങ്ങള്‍ നമുക്ക് അനുകൂലമല്ലാതെ സംഭവിച്ചുവെന്നാണ് കരുതേണ്ടത്.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കാനായില്ല. അവര്‍ 80-90 റണ്‍സ് ലീഡെടുത്തപ്പോഴും രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചടിക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ അതിനും സാധിച്ചില്ല. ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ നേടിയിരുന്നെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാവുമായിരുന്നു' വെന്നാണ് രോഹിത് അഭിപ്രായപ്പെട്ടത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 109 റണ്‍സിനാണ് ഓള്‍ഔട്ടായത്. ഇന്ത്യയുടെ ഒരു താരത്തിന് പോലും പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ഇന്ത്യയുടെ ബാറ്റിങ് നിരയുടെ ആദ്യ മത്സരങ്ങളിലെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ബൗളിങ് നിരയുടെ കരുത്തില്‍ വിജയം നേടിയെടുക്കാന്‍ ഇന്ത്യക്കായിരുന്നു.

നാലാം ടെസ്റ്റില്‍ മാറ്റം വേണം
അഹമ്മദാബാദില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ തോറ്റാല്‍ പരമ്പര ട്രോഫി പങ്കിടേണ്ടി വരുമെന്നതിലുപരിയായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സീറ്റ് നഷ്ടമാവുമെന്നതാണ് എടുത്തു പറയേണ്ടത്. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും ഇന്ത്യക്ക് ജയിക്കേണ്ടതായുണ്ട്.
മോശം ഫോമിലുള്ള കെ എസ് ഭരത്തിനെ ഇന്ത്യ പുറത്താക്കി പകരം ഇഷാന്‍ കിഷനെ പ്ലേയിങ് 11ലേക്കെത്തിച്ചേക്കും. ശ്രേയസ് അയ്യര്‍ക്ക് പകരം സൂര്യകുമാര്‍ യാദവിനെയും മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമിയേയും ഫൈനല്‍ ടെസ്റ്റില്‍ ഇന്ത്യ കളിപ്പിച്ചേക്കും.


Click it and Unblock the Notifications












