IND vs AUS: കോലിക്ക് സ്പിന്‍ പേടിയോ? ടെസ്റ്റ് മതിയാക്കണോ? രവി ശാസ്ത്രി പറയുന്നു

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ വ്യക്തമായ ആധിപത്യം നേടിയെടുത്തിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 177 റണ്‍സില്‍ കൂടാരം കയറി. മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെന്ന മികച്ച നിലയിലാണ്.
രോഹിത് ശര്‍മയുടെ (120) സെഞ്ച്വറിയും രവീന്ദ്ര ജഡേജയുടെയും (66*) അക്ഷര്‍ പട്ടേലിന്റെയും (52*) അര്‍ധ സെഞ്ച്വറി പ്രകടനവുമാണ് ഇന്ത്യക്ക് കരുത്തായത്. മൂന്ന് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 144 റണ്‍സിന്റെ ലീഡാണുള്ളത്.
എന്നാല്‍ ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളുടെയും മത്സരത്തിലെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ഇതില്‍ എടുത്തു പറയേണ്ടത് വിരാട് കോലിയുടെ പ്രകടനമാണ്. 26 പന്ത് നേരിട്ട് രണ്ട് ബൗണ്ടറിയടക്കം 12 റണ്‍സെടുത്ത കോലിയെ അരങ്ങേറ്റക്കാരന്‍ ടോഡ് മര്‍ഫി പുറത്താക്കുകയായിരുന്നു.
കോലി പരിമിത ഓവറില്‍ ഫോമിലേക്ക് മടങ്ങിയെത്തിയെങ്കിലും ടെസ്റ്റില്‍ മികവ് കണ്ടെത്താനാവാതെ പ്രയാസപ്പെടുകയാണ്. കൂടുതലും സ്പിന്നിനെതിരേയാണ് കോലി പ്രയാസപ്പെടുന്നത്. ഇപ്പോഴിതാ കോലിക്ക് എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി.

നിര്‍ഭാഗ്യമാണ് പ്രശ്‌നം
കോലിയുടെ പുറത്താകല്‍ നിര്‍ഭാഗ്യകരമാണ്. ലെഗ് സൈഡിലേക്കെത്തിയതാണ് ആ പന്ത്. 50 ഇന്നിങ്‌സുകളില്‍ ഒന്നിലാണ് കോലി ഇത്തരത്തില്‍ പുറത്താവുന്നത്. ഓഫ് സ്പിന്നര്‍ അവനെ പുറത്താക്കുന്നു കോലിയുടെ സാങ്കേതിക എന്നിവയെക്കുറിച്ചൊന്നും സംസാരിക്കുന്നതില്‍ വലിയ കാര്യമില്ല.
അതെല്ലാം മറക്കാം. ഇത് അവന്റെ നിര്‍ഭാഗ്യമാണ്. എന്നാല്‍ ഓസീസിനെ സംബന്ധിച്ച് ഇത് അവരുടെ ഭാഗ്യമാണ്. കാരണം കൃത്യ സമയത്താണ് കോലിയെപ്പോലൊരു വലിയ വിക്കറ്റ് അവര്‍ക്ക് ലഭിക്കുന്നത്'-രവി ശാസ്ത്രി സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ പറഞ്ഞു.
ലെഗ് സൈഡിലേക്കെത്തിയ പന്ത് കീപ്പറെ മറികടന്ന് ബൗണ്ടറി പായിക്കാമെന്നതായിരുന്നു കോലിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ടൈമിങ് പിഴച്ചതോടെ എഡ്ജായി വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈയില്‍. ഇതോടെ മറ്റൊരു നിരാശപ്പെടുത്തുന്ന ഇന്നിങ്‌സും കോലിയുടെ പേരില്‍.
Also Read: IND vs AUS: ലബ്യുഷെയ്‌നെയും സ്മിത്തിനെയും എങ്ങനെ കുടുക്കി? തന്ത്രം വെളിപ്പെടുത്ത് ജഡേജ

സ്പിന്നില്‍ പഴയ മികവില്ല
സ്പിന്‍ ബൗളര്‍മാരെ നേരിടുന്നതില്‍ പഴയ മികവ് കാട്ടാന്‍ കോലിക്ക് സാധിക്കുന്നില്ല. പന്തിന്റെ ദിശ മനസിലാക്കാന്‍ കോലി പാടുപെടുന്നു. സമീപകാലത്ത് കോലി സ്പിന്‍ ബൗളര്‍മാര്‍ക്കെതിരേ ക്ലീന്‍ബൗള്‍ഡാവുന്നതും കൂടിയിട്ടുണ്ട്.
കോലിക്ക് ഓഫ് സ്പിന്നര്‍മാരെ ഭയമാണെന്ന് തോന്നിപ്പോകുന്നതാണ് സമീപകാലത്തെ കണക്കുകള്‍. നേരത്തെ മികച്ച തുടക്കം ലഭിച്ചാല്‍ സെഞ്ച്വറിയിലേക്ക് അത് മാറ്റുമെന്ന് ഉറപ്പുള്ള പ്രതിഭയായിരുന്നു കോലി. എന്നാല്‍ ഇപ്പോള്‍ കോലിക്ക് മികച്ച തുടക്കം മുതലാക്കാന്‍ സാധിക്കുന്നില്ലെന്നതാണ് വസ്തുത.
Also Read: IND vs AUS: ആദ്യ ദിനം റെക്കോഡുകളുടെ പെരുമഴ! അഞ്ച് വമ്പന്‍ നേട്ടങ്ങള്‍- അറിയാം

ടെസ്റ്റില്‍ നിന്ന് വിരമിക്കണോ?
കോലി ടെസ്റ്റില്‍ നിന്ന് വിരമിച്ച് പരിമിത ഓവറില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമോയെന്നത് പ്രസക്തമായ ചോദ്യമാണ്. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നത് കോലിയുടെ പ്രകടനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന സംശയം പല പ്രമുഖരും ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ മികച്ച ഫിറ്റ്‌നസുള്ള കോലി ഒരു കാരണവശാലും ടെസ്റ്റ് മതിയാക്കാന്‍ സാധ്യതയില്ല. ടെസ്റ്റ് ക്രിക്കറ്റിനെ ക്രിക്കറ്റിന്റെ ഏറ്റവും മികച്ച ഫോര്‍മേഷനായി കാണുന്ന താരമാണ് കോലി. അതുകൊണ്ട് തന്നെ ഇത്തരമൊരു നീക്കം കോലി നടത്താന്‍ സാധ്യതയില്ല.
ചേതേശ്വര്‍ പുജാരയുടെയും കെ എല്‍ രാഹുലിന്റെയും ടെസ്റ്റ് കരിയറും വലിയ പ്രതിസന്ധി നേരിടുകയാണ്. രണ്ട് പേര്‍ക്കും ഇനി അധികനാള്‍ ഇതേ പ്രകടനം കൊണ്ട് പിടിച്ചുനില്‍ക്കാനാവില്ല. ശുബ്മാന്‍ ഗില്ലിനെ പുറത്തിരുത്തി ടീമിലേക്കെത്തിയിട്ടും വൈസ് ക്യാപ്റ്റനായ രാഹുലിന് മികവ് കാട്ടാന്‍ സാധിക്കുന്നില്ല.
പ്രതിഭകള്‍ പുറത്ത് കാത്തിരിക്കുന്നതിനാല്‍ രാഹുലിനും പുജാരക്കും മികച്ച പ്രകടനം കാഴ്ചവെക്കാതെ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications