IND vs AUS: രാഹുലിനെ ഇനിയെങ്കിലും പുറത്താക്കുമോ? ഇല്ലെന്ന് ദ്രാവിഡ്! കാരണമിതാണ്

ന്യൂഡല്‍ഹി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി രണ്ടാം ടെസ്റ്റിലും മോശം ബാറ്റിങ് പ്രകടനം കാഴ്ചവെച്ച കെ എല്‍ രാഹുല്‍ വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങുന്നത്. ശുബ്മാന്‍ ഗില്ലടക്കം പുറത്തിരുന്നിട്ടും ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കുന്നത് കെ എല്‍ രാഹുലിനെയാണ്.
ടെസ്റ്റില്‍ അടുത്തിടെയൊന്നും തിളങ്ങാത്ത രാഹുലിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനമടക്കം നല്‍കിയാണ് ഇന്ത്യ പിന്തുണച്ചത്. എന്തുകൊണ്ടാണ് രാഹുലിന് വീണ്ടും വീണ്ടും അവസരം നല്‍കുന്നതെന്ന ചോദ്യം പലകുറി ആവര്‍ത്തിക്കപ്പെട്ടിട്ടും ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നിലപാട് മാറ്റിയില്ല.
എന്നാല്‍ ഡല്‍ഹിയിലും ഫ്‌ളോപ്പായതോടെ രാഹുലിനെ ശേഷിക്കുന്ന രണ്ട് ടെസ്റ്റ് പരമ്പരയില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കി. എന്നാല്‍ ടീമിലെ ഇടം രാഹുലിന് നഷ്ടപ്പെട്ടിട്ടില്ല. പ്രതിഭയുള്ള ബാറ്റ്‌സ്മാനാണെന്ന് പറയുമ്പോഴും ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനമാണ് സമീപകാലത്തായി അദ്ദേഹം കാഴ്ചവെക്കുന്നത്.
ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാന്‍ ഇപ്പോള്‍ രാഹുലിന് സാധിക്കുന്നില്ല. തൊട്ടതെല്ലാം പിഴക്കുന്ന താരത്തെ ഐപിഎല്‍ ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യ അനാവശ്യ പരിഗണന നല്‍കുന്നുവെന്നതാണ് ആക്ഷേപം. ഇപ്പോഴിതാ രാഹുലിന്റെ കാര്യത്തില്‍ ടീം നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പരിശീലകനായ രാഹുല്‍ ദ്രാവിഡ്.

ഞങ്ങളെല്ലാവരും രാഹുലിനെ പിന്തുണക്കും
ഇനിയും ഇന്ത്യന്‍ ടീം രാഹുലിനെ പിന്തുണക്കുമെന്നും അതിന്റെ കാരണവും ദ്രാവിഡ് ഡല്‍ഹി ടെസ്റ്റിന് ശേഷമാണ് മാധ്യമങ്ങളോട് സംസാരിക്കവെ വെളിപ്പെടുത്തിയത്. 'രാഹുലിന്റെ പദ്ധതികളെ വിശ്വസിക്കേണ്ടതായുണ്ടെന്നാണ് കരുതുന്നത്.
ഇതൊരു മോശം സമയം മാത്രമാണ്. വിദേശത്ത് ഇന്ത്യക്കായി മികവ് കാട്ടിയിട്ടുള്ള ഓപ്പണര്‍മാരിലൊരാളാണവന്‍. നിലവിലെ സാഹചര്യത്തെ മറികടക്കാനുള്ള കഴിവും പ്രതിഭയും അവനുണ്ടെന്നാണ് വിശ്വസിക്കുന്നത്.
ഈ സംഘത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് ആനന്ദം നല്‍കുന്ന കാര്യമാണ്. ഓരോ ഫോര്‍മാറ്റിനെയും കൈകാര്യം ചെയ്യുകയെന്നതാണ് പ്രയാസമുള്ള ജോലി. എന്നാല്‍ അതിന് സഹായിക്കുന്ന മികവുറ്റയാളുകള്‍ ഒപ്പമുണ്ട്-ദ്രാവിഡ് പറഞ്ഞു.
Also Read: IND vs AUS: ടെസ്റ്റ് ടീമില്‍ മാറ്റമില്ല, രാഹുല്‍ തുടരും! ഏകദിനത്തില്‍ സഞ്ജുവിന് സീറ്റില്ല

പ്രതിഭയുള്ളവര്‍ പുറത്ത്
ഇന്ത്യന്‍ ടീം സെലക്ഷന്‍ മുന്‍ കണക്കുകളെ നോക്കിയാവുമ്പോള്‍ ടീമിനെ അത് തളര്‍ത്തുന്നുവെന്നതാണ് വസ്തുത. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് മത്സരവും ഇന്ത്യ ജയിച്ചത് ബൗളര്‍മാരുടെ അത്യാധ്വാനംകൊണ്ടാണ്.
ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം നോക്കിയാല്‍ നിരാശപ്പെടേണ്ടിവരുമെന്നതാണ് വസ്തുത. ഇന്ത്യയുടെ ടോപ് ഓഡറില്‍ രോഹിത് ശര്‍മ മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട് നില്‍ക്കുന്നത്. മൂന്ന് വര്‍ഷത്തോളമായി ഒരു ടെസ്റ്റ് സെഞ്ച്വറി പോലും കോലിക്കില്ല.
ചേതേശ്വര്‍ പുജാരക്കും പഴയ വിശ്വസ്ത പട്ടം ചാര്‍ത്തിനല്‍കാനാവില്ല. ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരൊന്നും ഫോമിലല്ല. ഇന്ത്യയുടെ ബാറ്റിങ് നിര മോശം പ്രകടനം തുടരുന്ന സാഹചര്യത്തിലും മികവ് കാട്ടാന്‍ കഴിവുള്ളവര്‍ പുറത്തിരിക്കുന്നുവെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.
Also Read: IND vs AUS: കിങ് കോലി, സച്ചിന്റെ ലോക റെക്കോഡ് പഴങ്കഥയാക്കി! എന്താണെന്നറിയാം

ശുബ്മാനും സര്‍ഫറാസും വരണം
ശുബ്മാന്‍ ഗില്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്ന് പോകുന്നത്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും സെഞ്ച്വറികളും നേടിയ താരം ടി20യിലും സെഞ്ച്വറി പ്രകടനം കാഴ്ചവെച്ചു. ഇന്ത്യക്കായി വിദേശത്തടക്കം ഓപ്പണറായി മികവ് കാട്ടാന്‍ ഗില്ലിനായിട്ടുണ്ട്.
ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ കഴിവുണ്ടായിട്ടും ഗില്ലിന് ഇന്ത്യയുടെ പ്ലേയിങ് 11 അവസരമില്ല. ശേഷിക്കുന്ന രണ്ട് ടെസ്റ്റിലെങ്കിലും ശുബ്മാന്‍ പ്ലേയിങ് 11 എത്തുമെന്ന് പ്രതീക്ഷിക്കാം. മറുവശത്ത് സര്‍ഫറാസ് ഖാന് ടീമില്‍ പോലും ഇടമില്ല.
ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്ന താരമാണ് സര്‍ഫറാസ് ഖാന്‍. മുംബൈക്കായി 80ന് മുകളില്‍ ശരാശരിയില്‍ കളിച്ചിട്ടും താരത്തെ തഴയുന്നു. അതൃപ്തി പരസ്യമാക്കി സര്‍ഫറാസ് തന്നെ രംഗത്തെത്തിയിട്ടും രക്ഷയില്ല. നിലവിലെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ പൊളിച്ചെഴുത്ത് അത്യാവശ്യമാണെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications