For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സ്‌റ്റോക്‌സ്-ജഡേജ, മികച്ച ഓള്‍റൗണ്ടര്‍ ആരാണ്? കണക്കുകളിതാ

വലിയ ടേണോ ബൗണ്‍സോ നാഗ്പൂരിലെ പിച്ചില്‍ ലഭിച്ചിരുന്നില്ല. എന്നിട്ടും ജഡേജയുടെ സ്പിന്‍ മികവ് ഇന്ത്യക്ക് നേട്ടമുണ്ടാക്കിക്കൊടുത്തു

1

നാഗ്പൂര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. അഞ്ച് മാസത്തിലേറെ പുറത്തിരുന്ന ജഡേജ തിരിച്ചുവരവില്‍ അഞ്ച് വിക്കറ്റ് പ്രകടനവും ഫിഫ്റ്റിയും നേടിയിരിക്കുകയാണ്.

ടെസ്റ്റിലെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍ സ്ഥാനത്ത് താന്‍ എന്തുകൊണ്ട് ഇരിക്കുന്നുവെന്നത് പ്രകടനം കൊണ്ട് തെളിയിക്കുകയാണ് ജഡേജ. വലിയ ടേണോ ബൗണ്‍സോ നാഗ്പൂരിലെ പിച്ചില്‍ ലഭിച്ചിരുന്നില്ല. എന്നിട്ടും ജഡേജയുടെ സ്പിന്‍ മികവ് ഇന്ത്യക്ക് നേട്ടമുണ്ടാക്കിക്കൊടുത്തു.

മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, മാറ്റ് റിന്‍ഷോ, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ്, ടോഡ് മര്‍ഫി എന്നിവരുടെ വിക്കറ്റാണ് ജഡേജ നേടിയത്. 22 ഓവര്‍ എറിഞ്ഞ് 8 മെയ്ഡനടക്കം 47 റണ്‍സ് വിട്ടുകൊടുത്താണ് താരത്തിന്റെ അഞ്ച് വിക്കറ്റ് പ്രകടനം.

ജഡേജയെപ്പോലൊരു താരത്തെ ഏതൊരു ടീമും മോഹിക്കുന്നതാണെന്ന് പറയാം. എന്നാല്‍ ജഡേജയെക്കാള്‍ മികച്ച ഓള്‍റൗണ്ടര്‍മാരായി നിലവില്‍ ആരെങ്കിലുമുണ്ടോയെന്നതും പ്രസക്തമായ ചോദ്യം. ഇങ്ങനെയൊരു ചോദ്യം വന്നാല്‍ ബെന്‍ സ്റ്റ്‌കോസ് എന്നാവും പലരുടേയും ഉത്തരം. എന്നാല്‍ ജഡേജയേക്കാള്‍ കേമനാണോ സ്‌റ്റോക്‌സ്. കണക്കുകള്‍ നോക്കി പരിശോധിക്കാം.

ബാറ്റിങ് കണക്കുകള്‍

ബാറ്റിങ് കണക്കുകള്‍

61 ടെസ്റ്റില്‍ നിന്ന് 37.04 ശരാശരിയില്‍ 2593 റണ്‍സാണ് ജഡേജയുടെ പേരിലുള്ളത്. 3 സെഞ്ച്വറിയും 18 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. 171 ഏകദിനത്തില്‍ നിന്ന് 32.63 ശരാശരിയില്‍ 2447 റണ്‍സ് നേടിയ ജഡേജ 13 ഫിഫ്റ്റിയും അടിച്ചെടുത്തു. 64 ടി20യില്‍ നിന്ന് 457 റണ്‍സാണ് ജഡേജയുടെ പേരിലുള്ളത്. 46 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ബെന്‍ സ്‌റ്റോക്‌സ് 89 ടെസ്റ്റില്‍ നിന്ന് നേടിയത് 36.14 ശരാശരിയില്‍ 5602 റണ്‍സാണ്. ഇതില്‍ 12 സെഞ്ച്വറിയും 1 ഇരട്ട സെഞ്ച്വറിയും 28 ഫിഫ്റ്റിയും ഉള്‍പ്പെടും. 105 ഏകദിനത്തില്‍ നിന്ന് 2924 റണ്‍സാണ് സ്റ്റോക്‌സ് നേടിയത്. 38.99 ശരാശരിയും ഇതില്‍ ഉള്‍പ്പെടും. 43 ടി20യില്‍ നിന്ന് 21.67 ശരാശരിയില്‍ 585 റണ്‍സും സ്റ്റോക്‌സിന്റെ പേരിലുണ്ട്.

Also Read: IND vs AUS: സൂര്യ ഫ്‌ളോപ്പ്, സര്‍ഫറാസിന്റെ ശാപം! ഗില്ലിനെ വിളിക്കൂ- ആരാധക പ്രതികരണം

ബൗളിങ് കണക്കുകള്‍

ബൗളിങ് കണക്കുകള്‍

സ്റ്റോക്‌സിന്റെ ബൗളിങ് കണക്കിലേക്ക് വരുമ്പോള്‍ 89 ടെസ്റ്റില്‍ നിന്ന് അദ്ദേഹം വീഴ്ത്തിയത് 193 വിക്കറ്റാണ്. നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും സ്റ്റോക്‌സിനായി. 105 ഏകദിനത്തില്‍ നിന്ന് 74 വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം ഒരു തവണയാണ് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. 43 ടി20യില്‍ നിന്ന് 26 വിക്കറ്റാണ് സ്റ്റോക്‌സ് നേടിയത്.

ജഡേജയുടെ ബൗളിങ് കണക്കുകളിലേക്ക് വരുമ്പോള്‍ 61 ടെസ്റ്റില്‍ നിന്ന് വീഴ്ത്തിയത് 247 വിക്കറ്റാണ്. 11 തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഒരു തവണ 10 വിക്കറ്റ് പ്രകടനവും നടത്താന്‍ ജഡേജക്കായി. 171 ഏകദിനത്തില്‍ നിന്ന് 189 വിക്കറ്റാണ് ജഡേജ നേടിയത്. ഇതില്‍ ഒരു തവണയാണ് അഞ്ച് വിക്കറ്റ് നേട്ടത്തിലേക്കെത്താനായത്. 64 ടി20യില്‍ നിന്ന് 51 വിക്കറ്റും ജഡേജയുടെ പേരിലുണ്ട്.

Also Read: IND vs AUS: ടെസ്റ്റില്‍ കോലി കിതക്കുന്നു! വീണ്ടും ഫ്‌ളോപ്പ്- 2022മുതലുള്ള കണക്കുകളിതാ

ഫീല്‍ഡിങ്ങിലും പുലികള്‍

ഫീല്‍ഡിങ്ങിലും പുലികള്‍

ഫീല്‍ഡിങ് കണക്കുകളിലേക്ക് വരുമ്പോഴും രണ്ട് പേരും കട്ടക്ക് കട്ടയാണെന്ന് പറയാം. 60 ടെസ്റ്റില്‍ നിന്ന് 39 ക്യാച്ചും 171 ഏകദിനത്തില്‍ നിന്ന് 63 ക്യാച്ചും 64 ടി20യില്‍ നിന്ന് 24 ക്യാച്ചും ജഡേജയുടെ പേരിലുണ്ട്. ഫീല്‍ഡിങ്ങില്‍ ജഡേജ അസാധ്യ മികവ് കാട്ടുന്നു. പ്രത്യേകിച്ച് സാഹസികമായ ക്യാച്ചുകളില്‍.

സ്റ്റോക്‌സ് 89 ടെസ്റ്റില്‍ നിന്ന് 94 ക്യാച്ചും 105 ഏകദിനത്തില്‍ നിന്ന് 49 ക്യാച്ചും 43 ടി20യില്‍ നിന്ന് 22 ക്യാച്ചുമാണ് നേടിയത്. രണ്ട് ടീമിന്റെയും ഫീല്‍ഡിങ് കണക്കുകളും വളരെ മികച്ചതാണെന്ന് പറയാം. ഇതില്‍ സ്റ്റോക്‌സിന് അല്‍പ്പം മുന്‍തൂക്കമുള്ളത് പ്രധാന മത്സരങ്ങളിലെ ഫോമിലാണ്.

ഐസിസി ടൂര്‍ണമെന്റുകളില്‍ പ്രധാന മത്സരങ്ങളില്‍ ഒറ്റക്ക് സ്റ്റോക്‌സ് വിജയത്തിലേക്കെത്തിച്ചിട്ടുണ്ട്. ഈ മികവ് മാറ്റിനിര്‍ത്തിയാല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ജഡേജ സ്‌റ്റോക്‌സിനോട് ചേര്‍ന്നുനില്‍ക്കുന്ന താരമാണെന്ന് പറയാം.

Story first published: Saturday, February 11, 2023, 12:52 [IST]
Other articles published on Feb 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+